കോട്ടയം: ‘കുറച്ചു ഫയലുകള്‍ മാത്രമേ കത്തിച്ചുള്ളൂ’ എന്ന് പൊതുഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി പി.ഹണി മാധ്യമങ്ങളോട് പ്രതികരിക്കുമ്പോള്‍ പറഞ്ഞതു നാക്കുപിഴയാണോ അതോ സത്യം അറിയാതെ പറഞ്ഞുപോയതാണോ എന്ന് പി.സി.വിഷ്ണുനാഥ്.

സെക്രട്ടേറിയറ്റിലെ ഇടതു സംഘടനാ നേതാവ് കൂടിയാണ് ഇദ്ദേഹം. നാക്കുപിഴയാണോ അതോ സത്യം അറിയാതെ പറഞ്ഞുപോയതാണോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. സമാനതകളില്ലാത്ത ക്രമക്കേടുകളും അട്ടിമറികളുമാണ് സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് നടക്കുന്നത്. കേസ് അട്ടിമറിക്കാന്‍ ഭരണകൂടം ഏതറ്റം വരെയും പോവുമെന്നതിന്റെ സൂചനകള്‍ കൂടിയാണ് ഇത്തരം സംഭവങ്ങള്‍ വിഷ്ണുനാഥ് ആരോപിച്ചു. സെക്രട്ടേറിയേറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലാണ് കഴിഞ്ഞ ദിവസം തീപിടുത്തമുണ്ടായത്. സ്വര്‍ണക്കടത്ത് അടക്കമുള്ള വിവാദ വിഷയങ്ങളുമായി ബന്ധപ്പെട്ട നിര്‍ണായ രേഖകള്‍ സൂക്ഷിച്ചിരിക്കുന്ന പ്രോട്ടോക്കോള്‍ വിഭാഗത്തിലാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്. കമ്പ്യൂട്ടറില്‍ നിന്ന് ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് ജീവനക്കാര്‍ പറയുന്നു. അപകടത്തില്‍ ആളപായമില്ല.