ന്യൂഡല്‍ഹി: ചാര്‍ജ്ജ് ചെയ്യുന്നതിനിടെ സ്മാര്‍ട് ഫോണ്‍ പൊട്ടിത്തെറിച്ച് ക്രാഡില്‍ ഫണ്ട് സി.ഇ.ഒ നസ്‌റിന്‍ ഹസന്‍ മരിച്ചു. കഴിഞ്ഞയാഴ്ച്ചയാണ് അപകടത്തെ തുടര്‍ന്ന് നസ്‌റിന്‍ ഹസന്‍ മരിച്ചത്. മലേഷ്യന്‍ ധനമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ക്രാഡില്‍ഫണ്ട് രാജ്യത്തെ ആദ്യകാല സ്റ്റാര്‍ട്ടപ്പ് കമ്പനികളിലൊന്നാണ്.

കിടക്കുന്നതിനുമുമ്പ് കിടക്കക്കരികെ ചാര്‍ജ്ജ് ചെയ്യാന്‍ രണ്ട് സ്മാര്‍ട്ട് ഫോണുകള്‍ വെച്ചിരുന്നു. ഇതിലൊരു ഫോണാണ് പൊട്ടിത്തെറിച്ചത്. എന്നാല്‍ ഏത് ഫോണാണ് പൊട്ടിത്തെറിച്ചതെന്ന് വ്യക്തമായിട്ടില്ല. ഫോണ്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് കിടക്കക്ക് തീപിടിച്ചാണ് നസ്‌റിന്‍ മരിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം, മുറിയിലെ പുക ശ്വസിച്ചാണ് മരണമെന്നാണ് പൊലീസ് പറയുന്നത്.