ന്യൂഡല്‍ഹി: ചൈനയുടെ അതിര്‍ത്തി പ്രദേശത്തായി അരുണാചല്‍പ്രദേശില്‍ കാണാതായ ഇന്ത്യയുടെ സുഖോയ് വിമാനത്തിലുണ്ടായിരുന്ന പൈലറ്റുകളില്‍ ഒരാള്‍ കോഴിക്കോട്ടുകാരന്‍. പന്തീരാങ്കാവ് സ്വദേശി ലഫ്റ്റനന്റ് അച്ചുദേവാണ് ഈ വിമാനത്തില്‍ പൈലറ്റായി ഉണ്ടായിരുന്നത്. വനപ്രദേശത്ത് അപ്രത്യക്ഷമായ വിമാനത്തെ കണ്ടെത്താനുള്ള ശ്രമം ഇനിയും വിജയിച്ചിട്ടില്ല. ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥനായിരുന്ന പന്നിയൂര്‍കുളം സഹദേവന്റെയും ജയശ്രീയുടെയും മകനാണ് അച്ചുദേവ്. വിമാനം കാണാതായ വാര്‍ത്ത അറിഞ്ഞ് രക്ഷിതാക്കള്‍ അസമിലെ തേസ്പൂര്‍ വ്യോമസേനാതാവളത്തിലേക്ക് തിരിച്ചു.