തിരുവനന്തപുരം: ശാരീരിക ക്ഷമത കൈവരിക്കാന്‍ സിപിഎം പ്രവര്‍ത്തകരെ ആര്‍.എസ്എസ് ശാഖകളിലേക്കു പറഞ്ഞുവിട്ടാല്‍ മതിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോടു ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ കോടിയേരിക്ക് മറുപടി നല്‍കിയത്.
ആര്‍എസ്എസ് ഭീഷണി നേരിടാന്‍ കായികക്ഷമത കൈവരിക്കണമെന്നു കോടിയേരിയുടെ ആഹ്വാനത്തിനാണ് കൃഷ്ണദാസിന്റെ മറുപടി.

കേരളത്തില്‍ കലാപങ്ങളുടെ ഉറവിടങ്ങളാണ് ആര്‍എസ്എസ് കേന്ദ്രങ്ങളെന്നും ആര്‍.എസ്.എസ് ഭീഷണി നേരിടാന്‍ കായികക്ഷമത കൈവരിക്കണമെന്നുമാണ് കോടിയേരി കഴിഞ്ഞദിവസം പത്തനംതിട്ടയില്‍ പറഞ്ഞത്.