EDUCATION
പ്ലസ്വൺ അധിക ബാച്ച് ഉത്തരവ് വൈകുന്നു: സ്കൂളുകളുടെ പട്ടിക പുറത്തുവിടുന്നില്ല
കൊമേഴ്സ് – 61, ഹ്യുമാനിറ്റീസ് – 59 എന്നിങ്ങനെ ബാച്ചുകള്‍ അനുവദിക്കുമെന്ന് നിയമസഭയില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിച്ചത് ഒഴിച്ചുനിറുത്തിയാല്‍ ബാച്ച് അനുവദിക്കുന്ന നടപടികളിലേക്ക് കടന്നിട്ടില്ല.

ജില്ലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി മറികടക്കാന്‍ 74 സര്‍ക്കാര്‍ സ്കൂളുകളിലായി 120 താത്കാലിക ബാച്ചുകള്‍ അനുവദിക്കാനുള്ള തീരുമാനത്തില്‍ സര്‍ക്കാര്‍ ഉത്തരവ് വൈകുന്നു. ഏതെല്ലാം സ്കൂളുകളിലാണ് അധിക ബാച്ചുകള്‍ അനുവദിക്കുക എന്നത് സംബന്ധിച്ച പട്ടിക 5 ദിവസമായിട്ടും പുറത്തുവിട്ടിട്ടില്ല.
കൊമേഴ്സ് – 61, ഹ്യുമാനിറ്റീസ് – 59 എന്നിങ്ങനെ ബാച്ചുകള്‍ അനുവദിക്കുമെന്ന് നിയമസഭയില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിച്ചത് ഒഴിച്ചുനിറുത്തിയാല്‍ ബാച്ച് അനുവദിക്കുന്ന നടപടികളിലേക്ക് കടന്നിട്ടില്ല.
മന്ത്രിസഭാ യോഗം ചേര്‍ന്ന് തീരുമാനമെടുത്ത് ഉത്തരവായി പുറത്തിറങ്ങണം. ഇത് ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റിന് കൈമാറിയ ശേഷമേ സ്കൂളുകളുടെ അന്തിമ ലിസ്റ്റ് തയ്യാറാക്കൂ. പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് നിയോഗിച്ച രണ്ടംഗ സമിതി സ്കൂളുകളുടെ ലിസ്റ്റടക്കം ഉള്‍പ്പെടുത്തിയുള്ള റിപ്പോര്‍ട്ടാണ് സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചത്.
ക്ലാസ് നടത്തുന്നതിന് കെട്ടിട സൗകര്യമുള്ള സ്കൂളുകള്‍ക്കാണ് അന്തിമ ലിസ്റ്റില്‍ മുന്‍ഗണന ലഭിക്കുകയെന്നാണ് വിവരം. പഠന സൗകര്യങ്ങള്‍ ഒരുക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുടെയും പി.ടി.എയുടെയും പിന്തുണ വിദ്യാഭ്യാസ വകുപ്പ് തേടിയിട്ടുണ്ട്. സ്കൂളുകളുടെ പട്ടികവേഗത്തില് പ്രഖ്യാപിക്കണമെന്ന ആവശ്യമാണ് പ്രധാനാദ്ധ്യാപകര്‍ ഉയര്‍ത്തുന്നത്. ക്ലാസുകള്‍ തുടങ്ങാന്‍ വീണ്ടും വൈകുന്ന സ്ഥിതിയാവും. സൗകര്യങ്ങള്‍ കുറവുള്ള സ്കൂളുകളില്‍ അധിക ബാച്ച് അനുവദിച്ചാല്‍ സമയബന്ധിതമായി ഇവ ഒരുക്കുക വെല്ലുവിളിയാവും.
നിലവില്‍ ജില്ലയില്‍ സര്‍ക്കാര്‍ മേഖലയില്‍ 168 സയന്‍സ് ബാച്ചുകളും 122 ഹ്യുമാനിറ്റീസ് ബാച്ചും 162 കൊമേഴ്സ് ബാച്ചുകളുമാണുള്ളത്. പുതുതായി അനുവദിച്ച ബാച്ചുകളില്‍ സയന്‍സ് ഉള്‍പ്പെടാത്തത് വിദ്യാര്‍ത്ഥികളെ നിരാശരാക്കിയിട്ടുണ്ട്. മികച്ച മാര്‍ക്കോടെ വിജയിച്ച വിദ്യാര്‍ത്ഥികളില്‍ പലരും സയന്‍സ് ലഭിക്കാത്തതിനാല്‍ ഹ്യുമാനിറ്റീസ്, കൊമേഴ്സ് ഗ്രൂപ്പുകളില്‍ പ്രവേശനം നേടി.
അധിക ബാച്ചില്‍ സയന്‍സ് അനുവദിക്കുമ്പോള്‍ അവയിലേക്ക് മാറാമെന്ന പ്രതീക്ഷയിലായിരുന്നു. സയന്‍സ് ബാച്ചിന് ലാബ് അടക്കമുള്ള സൗകര്യങ്ങള്‍ വേണ്ടിവരും. ഇത് വേഗത്തില്‍ ഒരുക്കുക പ്രായോഗികമല്ല എന്നതാണ് സര്‍ക്കാരിനെ പിന്നോട്ടുവലിച്ചത്.
EDUCATION
പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.28 ശതമാനം വിജയം

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ (plus one) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് ഫലം പ്രസിദ്ധീകരിച്ചത്. വിദ്യാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് ആയ https://results.hse.kerala.gov.in ലൂടെ ഫലം അറിയാം.
സയന്‍സ് വിഭാഗത്തില്‍ പരീക്ഷ എഴുതിയ 1,89,479 വിദ്യാര്‍ഥികളില്‍ 1,30,158 വിദ്യാര്‍ഥികള്‍ വിജയിച്ചു. 68.69 ശതമാനമാണ് വിജയം. മാനവിക വിഷയങ്ങളില്‍ 78,735 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 39,817 വിദ്യാര്‍ഥികളാണ് വിജയിച്ചത്. 50.57 ശതമാനമാണ് വിജയം. കോമേഴ്സ് വിഭാഗത്തില്‍ 1,11, 230 വിദ്യാര്‍ഥികളില്‍ 66,342 വിദ്യാര്‍ഥികളാണ് വിജയിച്ചത്. 59,64 ശതമാനമാണ് വിജയം. മൊത്തം 62.28 ശതമാനം വിജയമാണ് വിദ്യാര്‍ഥികള്‍ നേടിയത്. കഴിഞ്ഞവര്‍ഷം 67.30 ശതമാനമായിരുന്നു വിജയം.
പരീക്ഷാ ഫലം പരിശോധിക്കുന്ന വിധം:
https://results.hse.kerala.gov.in/results എന്ന വെബ്സൈറ്റില്‍ പ്രവേശിക്കുക
രജിസ്റ്റര്‍ നമ്പരും ജനനത്തീയതിയും നല്‍കുക
ക്യാപ്ച കോഡ് നല്‍കുക
പരീക്ഷാ ഫലം ലഭ്യമാകും.
തുടരാവശ്യങ്ങള്‍ക്കായി പരീക്ഷാ ഫലം ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാം.
EDUCATION
‘സംസ്ഥാനത്ത് സ്കൂള്‍ ജൂണ്‍ രണ്ടിന് തന്നെ തുറക്കും’: വി ശിവന്‍കുട്ടി

തിരുവനന്തപുരം: കേരളത്തില്‍ ജൂണ്‍ രണ്ടിന് തന്നെ സ്കൂള്‍ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കാലാവസ്ഥ നോക്കിയതിന് ശേഷം തിയതിയില്‍ എന്തെങ്കിലും മാറ്റം വേണമെങ്കില്‍ മുഖ്യമന്ത്രിയുമായി കൂടി ആലോചിച്ച് തീരുമാനം എടുക്കുമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.
EDUCATION
പ്ലസ് വൺ പ്രവേശനം: ഇന്നു കൂടി അപേക്ഷിക്കാം; ട്രയല്‍ അലോട്ട്മെന്റ് 24ന്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന് ഇന്നു കൂടി അപേക്ഷിക്കാം. ഹയർ സെക്കൻഡറി/വിഎച്ച്എസ്ഇ പ്രവേശനത്തിന്റെ അപേക്ഷ സമർപ്പണം ഇന്ന് (മെയ് 20) വൈകിട്ട് അഞ്ചിന് അവസാനിക്കും. മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലേയ്ക്കുള്ള അപേക്ഷാ സമർപ്പണത്തിനുള്ള സമയപരിധിയും ഇന്നുവരെയാണ്.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയര്‍സെക്കന്‍ഡറി പ്രവേശന വെബ്സൈറ്റായ https;//hscap.kerala.gov.in/ ലെ CREATE CANDIDATE LOGIN – SWS ലിങ്കിലൂടെ വിദ്യാര്‍ഥികള്‍ക്ക് കാന്‍ഡിഡേറ്റ് ലോഗിന്‍ സൃഷ്ടിക്കാം. ഈ ലോഗിനിലൂടെയാണ് അപേക്ഷ സമര്‍പ്പണവും തുടര്‍ന്നുള്ള പ്രവേശന നടപടികളും.
-
kerala3 days ago
വോട്ടര്‍പട്ടിക ചോര്‍ച്ച; കമ്മിഷണറുമായി ചര്‍ച്ച നടത്തി എല്‍.ജി.എം.എല്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടുമെന്ന് കമ്മീഷണര്‍
-
kerala3 days ago
ടി പി ചന്ദ്രശേഖരൻ വധക്കേസ്; പ്രതി കെ കെ കൃഷ്ണന് അന്തരിച്ചു
-
india3 days ago
അദിതി ചൗഹാന് പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു
-
india3 days ago
ബിഹാറില്‍ ചികിത്സയിലായിരുന്ന കൊലപാതക കേസ് പ്രതിയെ വെടിവെച്ച് കൊന്നു
-
kerala3 days ago
പുത്തുമലയിലെ ദുരന്തബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച ടൗൺഷിപ്പ് കാണിച്ച് തരുന്നവർക്ക് ഒരു കോടി രൂപ ഇനാം; പി.കെ ഫിറോസ്
-
kerala3 days ago
കൊല്ലത്ത് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; സ്കൂള്‍ മാനേജ്മെന്റിന് വീഴ്ച്ച സംഭവിച്ചതായി വൈദ്യുത വകുപ്പിന്റെ റിപ്പോര്‍ട്ട്
-
kerala3 days ago
ഭാസ്കര കാരണവര്‍ കൊലക്കേസ്; പ്രതി ഷെറിന് ജയില്‍ മോചിതയായി
-
kerala3 days ago
വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും, കുഞ്ഞിനെ ഷാര്‍ജയില്‍ സംസ്കരിക്കും; ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കി