Connect with us

kerala

കാഞ്ഞങ്ങാട് :അഞ്ചുപേരെ കൂടി സസ്‌പെന്ഡ് ചെയ്തതായി യൂത്ത് ലീഗ്

വൈറ്റ് ഗാര്‍ഡ്ജില്ലാ നേതൃത്വത്തെ പുന:സംഘടിപ്പിക്കാനും തീരുമാനിച്ചു.

Published

on

കാഞ്ഞങ്ങാട് മണിപ്പൂര്‍ ഐക്യദാര്‍ഢ്യറാലിക്കിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതിന് അഞ്ചുപേരെ കൂടി സസ്‌പെന്ഡ് ചെയ്തതായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് അറിയിച്ചു. മുനിസിപ്പാലിറ്റിയിലെ ഫവാസ്, അജ്മല്‍, അഹ്മദ് അഫ്‌സല്‍, സാബിര്‍, സഹദ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്യുക. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്. അച്ചടിച്ച് വിതരണം ചെയ്ത മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ ചുമതലപ്പെുത്തിയവരല്ലാത്തവര്‍ മുദ്രാവാക്യം വിളിക്കുന്നത് തടയുന്നതില്‍ വീഴ്ച വരുത്തിയ വൈറ്റ് ഗാര്‍ഡ്ജില്ലാ നേതൃത്വത്തെ പുന:സംഘടിപ്പിക്കാനും തീരുമാനിച്ചു.
നേരത്തെ മുദ്രാവാക്യം വിളിച്ചുകൊടുത്ത അബ്ദുസ്സലാമിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കേരളത്തില്‍ ശക്തമായ മഴ: ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയും ഈ ജില്ലകളില്‍ തന്നെ യെല്ലോ അലര്‍ട്ട് തുടരും.

തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണെന്നാണ് മുന്നറിയിപ്പ്. 24 മണിക്കൂറില്‍ 64.5 മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചാല്‍ അത് ശക്തമായ മഴയായി കണക്കാക്കപ്പെടുന്നു.

അതോടൊപ്പം അടുത്ത മൂന്ന് മണിക്കൂറില്‍ ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

മത്സ്യത്തൊഴിലാളികള്‍ക്കുള്ള മുന്നറിയിപ്പ്

കേരളലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മുതല്‍ നവംബര്‍ 24 വരെ മത്സ്യബന്ധനം നടത്താന്‍ പാടില്ല. ഈ പ്രദേശങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റും മോശം കാലാവസ്ഥയും ഉണ്ടാകാനാണ് പ്രവചനം.
കര്‍ണാടക തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

പ്രത്യേക ജാഗ്രത നിര്‍ദേശം

ഇന്നും നാളെയും തെക്കന്‍ തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍, കന്യാകുമാരി പ്രദേശം, ആന്തമാന്‍ കടല്‍, തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ തുടങ്ങിയ പ്രദേശങ്ങളിലും മണിക്കൂറില്‍ 3545 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Continue Reading

india

വിഷം പുരളും പ്രചാരണങ്ങൾ

പുത്തൂര്‍ റഹ്‌മാന്‍

Published

on

നാട്ടില്‍ മഴ പെയ്താലും ഇല്ലെങ്കിലും വരേ മുസ്ലിം സമുദായമാണ് എല്ലാത്തിനും കാരണം എന്ന് കണ്ടെത്തുന്ന ഒരു വിദ്വേഷ സംസ്‌ക്കാരം വളര്‍ന്നു വലുതായിക്കഴിഞ്ഞു. കോവിഡും നിപ്പയും പോലുള്ള പകര്‍ച്ച വ്യാധികള്‍ വരേ മുസ്ലിംകള്‍ക്കെതിരായ വെറുപ്പുല്‍പാദനത്തിനുള്ള ഉപായങ്ങളായി വികസിപ്പിച്ചെടുത്തവരാണ് രാജ്യം ഭരിക്കുന്നത്. രോഗം വന്നോ അപകടം വന്നോ മരണപ്പെടുന്നവര് മുസ്ലിംകളായാല്‍ അതില്‍ ആഹ്ലാദിച്ചും അവഹേളിച്ചും സംസാരിക്കുന്ന മാനസിക രോഗികളെ നവസാമൂഹിക മാധ്യമങ്ങളില്‍ എത്ര വേണമെങ്കിലും കാണാം. ക്ഷേത്രച്ചുമരുകളില്‍ ‘ഐ ലൗ മുഹമ്മദ്’ എന്നെഴുതി മുസ്ലിംകളുടെ തലയില്‍ വെച്ചുകെട്ടി കുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ച തീവ്ര വാദികള്‍ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നല്ല. ടി.പി ചന്ദ്രശേഖരന്റെ കൊലപാതകികള്‍ അവരുപയോഗിച്ച കാറില്‍ മാഷാ അള്ളാ എന്ന സ്റ്റിക്കര്‍ ഒട്ടിച്ചത് മുസ്ലിംകളാണ് പ്രതികള്‍ എന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു. രാജ്യത്ത് എവിടെയും വിജയിപ്പിച്ചെടുക്കാവുന്ന ഒരു ഫോര്‍മുല പോലെ മുസ്ലിംകളെ പ്രതിയാക്കലും അപരവല്‍ക്കരിക്കലും സ്ഥിരം പരിപാടിയായി മാറിയിരിക്കുന്നു. മാനവികതയുടെ ശവമഞ്ചം പേറുന്ന മൃഗതുല്യരായ സോമ്പികളുടെ രാജ്യമായി നമ്മുടെ നാട് മാറിയത് എത്ര വേഗത്തിലാണ്.

ഇയ്യിടെ വായിച്ച ഒരു വാര്‍ത്ത 1996ലെ ഗാസിയാബാദ് സ്‌ഫോടനക്കേസില്‍ തുറുങ്കിലടച്ച ഒരാളെ ഇരുപത്തിയൊമ്പത് വര്‍ഷങ്ങള്‍ക്കു ശേഷം വെറുതെ വിട്ടുവെന്നാണ്. പ്രസ്തുത കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട പഞ്ചാബ് സ്വദേശി മുഹമ്മദ് ഇല്ല്യാസിനെയാണ് അലഹബാദ് ഹൈകോടതി വെറുതെ വിട്ടത്. പതിനാറു യാത്രക്കാര്‍ മരിക്കുകയും അമ്പതോളം പേര്‍ക്കു പരിക്കേള്‍ക്കുകയും ചെയ്ത രാജ്യത്തെ നടുക്കിയ കേസായിരുന്നു അത്. പ്രതി പോലീസിന് മുന്നില്‍ കുറ്റസമ്മതം നടത്തി എന്നുപോലും രേഖപ്പെടുത്തിയ കേസാണ്. ഇപ്പോള്‍ പ്രതിയല്ല എന്ന് കണ്ടെത്തി ജസ്റ്റിസ് സിദ്ധാര്‍ത്ഥയും ജസ്റ്റിസ് റാം മനോഹര്‍ നാരായന്‍ മിഷ്രയും മുഹമ്മദ് ഇല്യാസിനെ വെറുതെവിട്ടിരിക്കുന്നു. ഡല്‍ഹി സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന വിവരങ്ങള്‍ വായിച്ചും വിശകലനം ചെയതും രാജ്യത്തെ മാധ്യമങ്ങള്‍ കുളം കലക്കിക്കൊണ്ടിരിക്കുമ്പോഴാണ് മുന്‍ പറഞ്ഞ വാര്‍ത്തയും നമ്മള്‍ വായിക്കുന്നത്. ഒരു കോലാഹലവും ഇല്ലാതെ ആ വാര്‍ത്ത വന്ന വഴിക്കു തന്നെ അപ്രത്യക്ഷമായി. ഡല്‍ഹി സ്‌ഫോടനത്തിനു പിന്നില്‍ കശ്മീരില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ എന്ന നിഗമനത്തിലേക്ക് പോലീസ് എത്തേണ്ട താമസം, മുസ്ലിംകളായ ഡോക്ടര്‍മാരെ മുഴുവന്‍ ഭീകരന്മാരാകാന്‍ സാധ്യതയുള്ളവരായി കരുതണമെന്ന വാദവുമായി ഒരു മലയാളം ടി.വി ചാനല്‍ രംഗത്തെത്തിയതിനു നമ്മള്‍ സാക്ഷിയായി.

ഗാസിയബാദ് സ്‌ഫോടാനേക്കസു പോലെ വര്‍ഷങ്ങള്‍ക്കു ശേഷം ആവിയായി പോയ എത്രയോ കേസുകള്‍ നമ്മുടെ മുമ്പാകെയുണ്ട്. കൊല്ലിച്ചവര്‍ അവര്‍ക്ക് വേണ്ട ഫലം കൊയ്യുകയും കൊല്ലപ്പെട്ടവര്‍ എന്തിനെന്നറിയാതെ മരിച്ചു വീഴുകയും ചെയ്ത, എത്രയോ കുടുംബങ്ങള്‍ എത്രയോ വര്‍ഷങ്ങള്‍ കണ്ണീരുണങ്ങാതെ വേദനിക്കുന്ന ദുരന്തങ്ങള്‍. ഈ പാതകങ്ങള്‍ക്കു പിന്നിലെ യഥാര്‍ത്ഥ കുറ്റവാളികളെ തിരിശീലക്ക് പിന്നിലാക്കി മുസ്ലിം സമുദായത്തെ ഭീകരസംഘമാക്കി നിലനിര്‍ത്താന്‍ ശ്രമിക്കുന്ന ഭരണകൂട ഭീകരതയാണിത്. ഭീകരതക്ക് വളമിട്ടുകൊണ്ട് അതുവഴി നേട്ടം കൊഴിയുന്ന ദുഷ്ടശക്തികളുടെ കയ്യിലെ കളിപ്പാവയായി മാറുകയാണ് അങ്ങനെ നമ്മുടെ രാജ്യത്തിന്റെ ക്രമസമാധാന സംവിധാനങ്ങളെല്ലാം..

രാജ്യത്ത് എന്ത് സംഭവിച്ചാലും ഉടനടി ഒരു സമൂഹത്തെ ലക്ഷ്യമിട്ടു വിരല്‍ ചൂണ്ടുന്ന മുന്‍കൂറായി നിര്‍ണയിക്കപ്പെട്ട ഒരു രീതി സാര്‍വത്രികമായിരിക്കുന്നു. വിശദീകരണങ്ങളും കണക്കുകളും വസ്തുതകളും തമ്മിലുള്ള പൊരുത്തക്കേടുകള്‍ ആരും ഉന്നയിക്കുന്നുമില്ല. ഒരു സ്‌ഫോടനം നടന്നാല്‍ അതിന്റെ തൊട്ടു പിന്നാലെ അതിന്റെ ശബ്ദത്തേക്കാള്‍ വലുപ്പത്തില്‍ ഉയരുന്ന ശബ്ദം ഏതു മതക്കാരാണതിനു പിന്നിലെന്നതാണ്. മാധ്യമങ്ങള്‍ കൂട്ടത്തോടെ സംശയാസ്പദമായ വിവരണങ്ങള്‍ മനല്‍കി അതിനെ കൊഴുപ്പിക്കുകയും ചെയ്യുന്നു. മുസ്ലിം സമൂഹത്തെ എല്ലാ ദൗര്‍ഭാഗ്യത്തിന്റെയും ദുരന്തത്തിന്റെയും കാരണക്കാരാക്കി ചിത്രീകരിക്കുന്ന ഒരു രാഷ്ട്രീയ-മാധ്യമ-പ്രചരണ കിംവദന്തിക്കൂട്ടം അതിനായി എപ്പോഴും പണിയെടുക്കുന്നു.

ഉദാഹരണങ്ങള്‍ അനവധിയാണ്. ഇത്തരം സംഭവങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങളല്ല. ഇവ ഒരു വലിയ പദ്ധതിയുടെ സ്ഥിരമായി ആവര്‍ത്തിക്കപ്പെടുന്ന രീതിശാസ്ത്രമാണ്. ഒരു സമൂഹത്തെ രാജ്യത്തിന്റെയും ജനതയുടെയും ശത്രുവാക്കുന്ന ദാരുണവും എന്നാല്‍ മനശ്ശാസ്ത്രപരവുമായ രാഷ്ട്രീയ പരിശീലനത്തിന്റെ ഭാഗം കൂടിയാണിത്. ഇരുപത്തിയൊമ്പതു വര്‍ഷം കുറ്റക്കാരനായി ഒരു നിരപരാധി ജയിലില്‍ കിടന്നാല്‍ അതിന് ഉത്തരവാദി ആരാണ്? മുസ്ലിംകളെ ഭീകരവാദികളായി ചിത്രീകരിക്കാന്‍ വേണ്ടിയുള്ള വീഴ്ചകള്‍ ആവര്‍ത്തിക്കുമ്പോള്‍, നിരപരാധികളായ പൗരന്മാരുടെ ജീവനെടുക്കുന്ന ഈ സ്‌ഫോടനങ്ങള്‍ ആരാണ് തീര്‍ക്കുന്നത്? ഡല്‍ഹി സ്ഫോടനവും ഇതേ വഴിയിലേയ്‌ക്കോ എന്ന സംശയം ജനിപ്പിക്കുന്ന തരത്തിലാണ് വാര്‍ത്തകള്‍. ക്‌സറ്റഡിയിലെടുത്ത പ്രതികളുടെ പേരും രൂപവും വെളിപ്പെടുത്തിയുള്ള വാര്‍ത്താ വിക്ഷേപണവും ചര്‍വ്വിത ചര്‍വ്വണവും ഒരു ഘട്ടമെത്തുമ്പോള്‍ അവര്‍ വിട്ടയക്കപ്പെടുന്നു. അവരല്ല പ്രതികളെന്ന വാര്‍ത്ത വരുന്നു. അപ്പോഴേക്കും ദേശീയ മാധ്യമങ്ങളുടെ മുന്‍കൂര്‍ നിശ്ചിതമായ കോപം മുസ്ലിംകള്‍ക്കെതിരെ അണപൊട്ടി ഒഴുകിക്കഴിഞ്ഞിരിക്കും.

ഇത് പൗരസമൂഹം ചേര്‍ന്നുനിന്ന് ചോദിക്കേണ്ട വലിയ ഒരു ചോദ്യമാണ്: എന്തുകൊണ്ട് ചില സംഭവങ്ങള്‍ക്ക് ”മത ഇടയാളം” ഇട്ടുകൊടുക്കാന്‍ മാധ്യമങ്ങള്‍ അത്രമേല്‍ മല്‍സരിക്കുന്നു. എന്തുകൊണ്ട് ചില സംഭവങ്ങളില്‍ അവര്‍ അത്രതന്നെ മിണ്ടാതെയാവുന്നു? കാരണം ലളിതമാണ്. തങ്ങളുണ്ടാക്കിയ നിഗമനത്തെ പിന്തുണയ്ക്കുന്ന കഥകള്‍ ലഭിക്കാത്തപ്പോള്‍ അവര്‍ വാര്‍ത്ത മുക്കിക്കളയുന്നു. സോഷ്യല്‍ മീഡിയയുടെ അല്‍ഗൊരിതങ്ങള്‍, വാട്‌സ്ആപ്പ് യുണിവേഴ്സ്, പ്രോപ്പഗണ്ട ചാനലുകള്‍ എല്ലാം ചേര്‍ന്ന് ഒരു വലിയ യന്ത്രം ഇന്ത്യയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നു. ഒരു സമൂഹത്തോട് വിരോധം പുലര്‍ത്തണം എന്ന ദുഷ്ട ആശയത്തെ സാധാരണമാക്കുന്ന ഒരു യന്ത്രം. ഈ യന്ത്രം ഇരയെയും കുറ്റവാളിയെയും മാറ്റിമറിക്കുന്നു. അത് മനുഷ്യരെ മനശ്ശാസ്ത്രപരമായി അടിമകളാക്കുന്നു. കാരുണ്യം ഇല്ലാത്ത, ചോദ്യശേഷി ഇല്ലാത്ത, സംശയിക്കാത്ത ജനങ്ങള്‍.

സത്യം വ്യക്തമായി പുറത്തു വന്നാല്‍ പല മതിലുകളും ഇടിഞ്ഞു വീഴും. മിഥ്യകള്‍ പൊളിഞ്ഞു പോകും. പഴയ പ്രചാരണങ്ങള്‍ക്ക് പിന്നിലെ തന്ത്രങ്ങള്‍ പുറത്താകുമെന്നത് എപ്പോഴും ഭരണകൂടം ഭയക്കുന്നു. ഒരു സമൂഹത്തെയൊന്നാകെ ആവര്‍ത്തിച്ച് കുറ്റവാളികളാക്കി ചിത്രീകരിക്കുമ്പോള്‍ യഥാര്‍ത്ഥ കുറ്റവാളികള്‍ രക്ഷപ്പെടുന്നു. അന്വേഷണങ്ങള്‍ വഴിതെറ്റുന്നു. നിരപരാധികള്‍ക്ക് ശിക്ഷ. കുടുംബങ്ങള്‍ക്ക് തകര്‍ച്ച. ഫലമോ രാജ്യത്ത് ഭയം, വെറുപ്പ്, ഒറ്റപ്പെടുത്തല്‍. മറ്റൊരു വലിയ പിവത്തു കൂടി ഇതിനുണ്ട്. ഒരു സമൂഹത്തെ ഭീകരവാദികളായി ചിത്രീകരിക്കുന്നത് ആ സമൂഹത്തിലെ യുവാക്കളെ തന്നെ നിരാശയുടെയും ക്രോധത്തിന്റെയും ഇടയിലേക്ക് തള്ളുന്നു. ഇതാണ് യഥാര്‍ത്ഥ അപകടം. ഇപ്പോള്‍ ഉറക്കെ ചോദിക്കേണ്ട ചോദ്യമിതാണ്. ഭരണകൂടം ഭീകരവാദത്തെ ഇല്ലാതാക്കാനാണോ ശ്രമിക്കുന്നത്? അല്ലെങ്കില്‍ ഒരു സമൂഹത്തെ അതിലേക്ക് തള്ളി വിടാനാണോ ശ്രമിക്കുന്നത്?

Continue Reading

kerala

‘തലയ്ക്കടിച്ച് കൊലപ്പെടുത്തി’: കൊച്ചിയില്‍ കണ്ടെത്തിയ മൃതദേഹം ലൈംഗിക തൊഴിലാളിയുടേതെന്ന് പൊലീസ്

മൃതദേഹം കിടന്ന വീടിന്റെ ഉടമ ജോര്‍ജ് കുറ്റം സമ്മതിച്ചു.

Published

on

എറണാകുളം: കൊച്ചി കോന്തുരുത്തിയില്‍ ചാക്കില്‍കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. മൃതദേഹം കിടന്ന വീടിന്റെ ഉടമ ജോര്‍ജ് കുറ്റം സമ്മതിച്ചു. തലക്കടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

ലൈംഗിക തൊഴിലാളിയായ സ്ത്രീയുമായി പണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പുലര്‍ച്ചെ ആറര മണിക്ക് ഹരിത കര്‍മ്മ സേനാംഗങ്ങള്‍ ആണ് പാതി ചാക്കില്‍ പൊതിഞ്ഞും, അരക്ക് താഴെ വിവസ്ത്രയുമായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനടുത്ത് ജോര്‍ജ് എന്ന ആളെയും മദ്യലഹരിയില്‍ കാണ്ടെത്തി. പിന്നാലെ കൗണ്‍സിലര്‍ ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തി പൊലീസിനെ വിവരമറിയിച്ചു.

പൊലീസ് ജോര്‍ജിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ ഇയാള്‍ കുറ്റം സമ്മതിച്ചു. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് കൂട്ടിക്കൊണ്ടുവന്ന ലൈംഗിക തൊഴിലാളിയെ പിന്നീട് പണത്തിന്റെ പേരില്‍ തര്‍ക്കം വന്നതോടെ കൊലപ്പെടുത്തുകയായിരുന്നെന്ന് ഇയാള്‍ പറഞ്ഞു.

വീടിനകത്ത് നടത്തിയ പരിശോധനയില്‍ രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. ഫോറന്‍സിക് വിഭാഗം സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. പ്രതിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.

Continue Reading

Trending