Connect with us

News

സ്വകാര്യ വിമാനം തടാകത്തിലേക്ക് കൂപ്പുകുത്തി; ആത്മഹത്യയെന്ന് സൂചന

ഏകദേശം 55 ലക്ഷം രൂപ വിപണി വിലയുള്ളതും പറത്താന്‍ എളുപ്പമുള്ളതുമായ വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്നത് വ്യോമയാന മേഖലയിലും അമ്പരപ്പ് സൃഷ്ടിച്ചിട്ടുണ്ട്.

Published

on

ചെംസ്‌ഫോര്‍ഡ്: ഇംഗ്ലണ്ടിലെ എസെക്‌സിലുള്ള ഹാനിംഗ്ഫീല്‍ഡ് റിസര്‍വോയറിലേക്ക് സ്വകാര്യ വിമാനം ഇടിച്ചിറക്കിയ പൈലറ്റ് ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്. ഡിസംബര്‍ 28 ഞായറാഴ്ച ഉച്ചയോടെ ഉണ്ടായ സംഭവത്തെ തുടര്‍ന്നാണ് ഇത് അപകടമല്ല, മനഃപൂര്‍വ്വമായ നടപടിയാകാമെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയിരിക്കുന്നത്. അപകടത്തിന് പിന്നാലെ പൈലറ്റിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതോടെയാണ് അന്വേഷണം പുതിയ വഴിത്തിരിവിലെത്തിയത്.

‘ബീഗിള്‍ ബി121 പപ്പ്’ വിഭാഗത്തില്‍പ്പെട്ട സ്വകാര്യ വിമാനം ഞായറാഴ്ച ഉച്ചയ്ക്ക് ഏകദേശം രണ്ട് മണിയോടെയാണ് ഹാനിംഗ്ഫീല്‍ഡ് റിസര്‍വോയറിലേക്ക് ഡൈവ് ചെയ്ത് ഇറങ്ങിയത്. നോര്‍ത്ത് വീല്‍ഡ് എയര്‍ഫീല്‍ഡില്‍ നിന്ന് രാവിലെ 11.54ന് പറന്നുയര്‍ന്ന വിമാനം സൗത്തെന്‍ഡ് എയര്‍പോര്‍ട്ടിലേക്കായിരുന്നു പോകേണ്ടിയിരുന്നത്. എന്നാല്‍ ലക്ഷ്യസ്ഥാനത്തെത്തുന്നതിനുമുമ്പ് വിമാനം പെട്ടെന്ന് ഉയരം കുറച്ച് തടാകത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. വിമാനത്തില്‍ പൈലറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളു.

അപകടത്തെ തുടര്‍ന്ന് എസെക്‌സ് പൊലീസ്, എയര്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച് എന്നിവര്‍ സംയുക്തമായി അന്വേഷണം ആരംഭിച്ചു. പൈലറ്റിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത കുറിപ്പുകള്‍, സ്വന്തം ജീവിതം അവസാനിപ്പിക്കാനുള്ള ഉദ്ദേശം അദ്ദേഹത്തിനുണ്ടായിരുന്നുവെന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അന്വേഷണം ഇപ്പോഴും പ്രാഥമിക ഘട്ടത്തിലാണെന്നും സാങ്കേതിക തകരാറുകളുണ്ടായിരുന്നോയെന്നതും പൈലറ്റിന്റെ മാനസികാവസ്ഥയും ഉള്‍പ്പെടെ എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണെന്നും എസെക്‌സ് പൊലീസ് ചീഫ് സൂപ്രണ്ട് വാഹിദ് ഖാന്‍ പറഞ്ഞു.

അപകടത്തില്‍പ്പെട്ട വിമാനം മികച്ച രീതിയില്‍ പരിപാലിക്കപ്പെട്ടതാണെന്നും യാതൊരു വലിയ സാങ്കേതിക പ്രശ്‌നങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ബന്ധപ്പെട്ട വിമാനവില്‍പ്പന കമ്പനികള്‍ അറിയിച്ചു. ഏകദേശം 55 ലക്ഷം രൂപ വിപണി വിലയുള്ളതും പറത്താന്‍ എളുപ്പമുള്ളതുമായ വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്നത് വ്യോമയാന മേഖലയിലും അമ്പരപ്പ് സൃഷ്ടിച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി തടാകത്തിന് ചുറ്റുമുള്ള റിസര്‍വോയര്‍ പാര്‍ക്ക് അധികൃതര്‍ അടച്ചുപൂട്ടി. അപകടത്തില്‍ മരിച്ച പൈലറ്റിന് നിരവധി പേര്‍ അപകടസ്ഥലത്ത് ആദരാഞ്ജലികളും പൂക്കളും അര്‍പ്പിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

കാലിലെ നീര് ഫാറ്റി ലിവറിന്റെ മുന്നറിയിപ്പാകാം; വിദഗ്ധന്റെ മുന്നറിയിപ്പ്

കരള്‍ രോഗങ്ങളുടെ ലക്ഷണങ്ങള്‍ ആരംഭ ഘട്ടത്തില്‍ പുറത്ത് പ്രകടമാകാറില്ലെന്നതാണ് പൊതുവായ ധാരണ.

Published

on

കരളില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവര്‍ സിന്‍ഡ്രോം അഥവാ സ്റ്റിയാടോട്ടിക് ലിവര്‍ ഡിസീസ്. സാധാരണയായി അല്പം കൊഴുപ്പ് കരളില്‍ ഉണ്ടായിരിക്കുന്നത് പ്രശ്‌നമല്ല. എന്നാല്‍ ഇത് കരളിന്റെ ആകെ ഭാരത്തിന്റെ അഞ്ച് ശതമാനത്തിന് മുകളിലേക്ക് ഉയര്‍ന്നാല്‍ രോഗാവസ്ഥ ആരംഭിക്കുകയാണെന്ന് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നു.

കരള്‍ രോഗങ്ങളുടെ ലക്ഷണങ്ങള്‍ ആരംഭ ഘട്ടത്തില്‍ പുറത്ത് പ്രകടമാകാറില്ലെന്നതാണ് പൊതുവായ ധാരണ. എന്നാല്‍ ഫാറ്റി ലിവര്‍ സിന്‍ഡ്രോമിന്റെ ആദ്യ സൂചനകള്‍ ശരീരത്തിലെ കാലുകളില്‍ തന്നെ കാണാനാകുമെന്ന മുന്നറിയിപ്പാണ് ഇന്ത്യയിലെ ഗാസ്‌ട്രോഎന്ററോളജിസ്റ്റായ ഡോ. പ്രദീപ് വെക്കാരിയ നല്‍കുന്നത്. ഇതുസംബന്ധിച്ച വിവരങ്ങള്‍ അദ്ദേഹം അടുത്തിടെ പങ്കുവച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് വ്യക്തമാക്കിയത്. കാലുകളില്‍ പ്രത്യേകിച്ച് കണങ്കാലിന് സമീപം ഉണ്ടാകുന്ന നീരാണ് ഫാറ്റി ലിവറിന്റെ ആദ്യ ലക്ഷണങ്ങളിലൊന്ന്. പലരും ഇത് ദീര്‍ഘനേരം നിന്നതോ നടന്നതോ മൂലമുള്ള സാധാരണ പ്രശ്‌നമായി തെറ്റിദ്ധരിക്കാറുണ്ടെന്നും ഡോ. പ്രദീപ് പറയുന്നു.

കണങ്കാലിന് മുകളിലെ ചര്‍മ്മത്തില്‍ കുറച്ച് നേരം അമര്‍ത്തിയ ശേഷം കൈ മാറ്റുമ്പോള്‍ ചര്‍മ്മം കുഴിഞ്ഞ് കിടക്കുകയാണെങ്കില്‍ അത് കരള്‍ രോഗത്തിന്റെ സൂചനയാകാം. കരളിന്റെ ആരോഗ്യസ്ഥിതി മോശമാകുന്നതോടെ ശരീരത്തിലെ ദ്രാവകങ്ങളുടെ സന്തുലനം തകരുകയും ഇതുവഴി കാലുകളില്‍ നീര് രൂപപ്പെടുകയും ചെയ്യുന്നു. ഫാറ്റി ലിവര്‍ ആദ്യഘട്ടത്തില്‍ ശ്രദ്ധിക്കാതെ പോകുന്നത് പിന്നീട് ലിവര്‍ സിറോസിസ് പോലുള്ള ഗുരുതര അവസ്ഥകളിലേക്ക് എത്തിക്കാമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

കാലിലെ നീര് കൂടാതെ വയറിലെ അസ്വസ്ഥത, അമിത ക്ഷീണം, മഞ്ഞപ്പിത്തം, ഭാരക്കുറവ്, വയറ്റില്‍ ദ്രാവകങ്ങള്‍ കെട്ടിക്കിടക്കല്‍, കൈകളിലും നീര് എന്നിവ ഫാറ്റി ലിവറിന്റെ മറ്റ് ലക്ഷണങ്ങളാണ്. അമിതവണ്ണം, ടൈപ്പ് 2 പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, അസാധാരണമായി ഉയര്‍ന്ന കൊളസ്‌ട്രോള്‍, അമിത മദ്യപാനം, സ്‌ലീപ് അപ്നിയ, പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം, തൈറോയ്ഡ്, ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍, ചിലതരം മരുന്നുകളുടെ ഉപയോഗം എന്നിവ ഫാറ്റി ലിവര്‍ സാധ്യത വര്‍ധിപ്പിക്കുന്ന പ്രധാന ഘടകങ്ങളാണെന്നും ഡോ. പ്രദീപ് വെക്കാരിയ വ്യക്തമാക്കുന്നു.

Continue Reading

kerala

കലൂര്‍ സ്റ്റേഡിയത്തിലെ അപകടം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉമ തോമസ് എംഎല്‍എ

ജിസിഡിഎ, സംഘാടകരായ മൃദംഗവിഷന്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഉമ തോമസ് നഷ്ടപരിഹാരത്തിന് വക്കീല്‍ നോട്ടീസ് അയച്ചത്.

Published

on

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ അപകടത്തില്‍ രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉമ തോമസ് എംഎല്‍എ. ജിസിഡിഎ, സംഘാടകരായ മൃദംഗവിഷന്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഉമ തോമസ് നഷ്ടപരിഹാരത്തിന് വക്കീല്‍ നോട്ടീസ് അയച്ചത്. ഗിന്നസ് റെക്കോഡിടാന്‍ ലക്ഷ്യമിട്ട് നടത്തിയ പരിപാടിയുടെ വിശദാംശങ്ങള്‍ ശേഖരിച്ച ശേഷമാണ് വക്കീല്‍ നോട്ടീസ്.

കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെ താത്കാലിക സ്റ്റേജില്‍ നിന്ന് വീണ് പരിക്കേറ്റ ഉമ തോമസ് എംഎല്‍എ 46 ദിവസം നീണ്ട ചികിത്സക്കുശേഷമായിരുന്നു ആശുപത്രി വിട്ടത്. കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെ താത്കാലിക സ്റ്റേജില്‍ നിന്ന് വീണ് പരിക്കേറ്റ ഉമ തോമസ് എംഎല്‍എ 46 ദിവസം നീണ്ട ചികിത്സക്കുശേഷമായിരുന്നു ആശുപത്രി വിട്ടത്. ഉമ തോമസിന്റേത് അത്ഭുതകരമായ തിരിച്ച് വരവാണെന്നും നട്ടെല്ലിനേറ്റ പരിക്ക് ഭേദമാകാന്‍ വിശ്രമം അത്യാവശ്യമാണെന്നും അന്ന് റിനൈ മെഡിസിറ്റി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. കൃഷ്ണനുണ്ണി പോളക്കുളത്ത് പറഞ്ഞിരുന്നു.

കഴിഞ്ഞ ഡിസംബര്‍ 29 നാണ് 12,000 പേര്‍ പങ്കെടുത്ത നൃത്ത പരിപാടിക്കിടെ കലൂര്‍ സ്റ്റേഡിയത്തില്‍ താത്കാലികമായി കെട്ടിപ്പൊക്കിയ സ്റ്റേജില്‍ നിന്ന് വീണ് ഉമ തോമസിന് പരിക്കേറ്റത്. വിഐപി ഗാലറിയുടെ അറ്റത്തുള്ള ഇരിപ്പിടത്തിലേക്ക് പോവുകയായിരുന്ന ഉമ തോമസ് കാല്‍വഴുതി താത്കാലികമായി കെട്ടിയ ബാരിക്കേഡുകളും മറികടന്ന് നിന്ന് താഴേക്ക് വീഴുകയായിരുന്നു. താത്കാലികമായി സ്ഥാപിച്ചിരുന്ന

Continue Reading

News

തുടര്‍ച്ചയായ മൂന്നാംദിവസവും സ്വര്‍ണവില കുത്തനെ ഇടിഞ്ഞു ; ഇന്ന് പവന് 240 രൂപ കുറഞ്ഞു

ആഗോള വിപണിയില്‍ തുടര്‍ച്ചയായി രണ്ടുദിവസം വലിയ ഇടിവ് രേഖപ്പെടുത്തിയ സ്വര്‍ണവില ഇന്ന് നേരിയ മുന്നേറ്റം കാഴ്ചവെക്കുന്നുണ്ട്.

Published

on

കൊച്ചി: കേരളത്തില്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഗ്രാമിന് 30 രൂപ കുറഞ്ഞ് 12,455 രൂപയും പവന് 240 രൂപ കുറഞ്ഞ് 99,640 രൂപയുമാണ് നിരക്ക്. ഇന്നലെ ഗ്രാമിന് 12,485 രൂപയും പവന് 99,880 രൂപയുമായിരുന്നു വില. 18 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 25 രൂപ കുറഞ്ഞ് ഗ്രാമിന് 10,240 രൂപയായി. 14 കാരറ്റ് സ്വര്‍ണത്തിന് 20 രൂപ കുറഞ്ഞ് 7,975 രൂപയിലാണ് വ്യാപാരം നടക്കുന്നത്. വെള്ളിവിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 243 രൂപയാണ് വെള്ളിയുടെ വില.

ആഗോള വിപണിയില്‍ തുടര്‍ച്ചയായി രണ്ടുദിവസം വലിയ ഇടിവ് രേഖപ്പെടുത്തിയ സ്വര്‍ണവില ഇന്ന് നേരിയ മുന്നേറ്റം കാഴ്ചവെക്കുന്നുണ്ട്. ട്രോയ് ഔണ്‍സിന് 22 ഡോളര്‍ ഉയര്‍ന്ന് 4,349.55 ഡോളറാണ് ഇന്നത്തെ സ്‌പോട്ട് ഗോള്‍ഡ് വില. 0.49 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. എന്നാല്‍, ഇന്നലെ രാവിലെ കേരളത്തില്‍ വില നിശ്ചയിച്ച സമയത്ത് ട്രോയ് ഔണ്‍സിന് 4,363.24 ഡോളറായിരുന്നു വില. പിന്നീട് വൈകുന്നേരത്തോടെ സ്വര്‍ണവില ഇടിഞ്ഞതിനാല്‍ ഇന്നത്തെ അന്താരാഷ്ട്ര വിപണി വീണ്ടെടുപ്പ് കേരളത്തിലെ വിലയില്‍ പ്രതിഫലിക്കില്ല.

ഇന്നലെ മാത്രം ട്രോയ് ഔണ്‍സിന് 170.92 ഡോളറിന്റെ ഇടിവാണ് ഉണ്ടായത്. ഇത് 3.77 ശതമാനത്തിന്റെ കുറവാണ്. റെക്കോഡ് നിരക്കായ 4,549.71 ഡോളറിലെത്തിയതിന് ശേഷമാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഇടിഞ്ഞത്. നിലവില്‍ യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് ട്രോയ് ഔണ്‍സിന് 4,361.10 ഡോളറാണ്.

Continue Reading

Trending