Connect with us

News

വിമാനത്തിന്റെ ടയര്‍ പൊട്ടി; നെടുമ്പാശേരിയില്‍ അടിയന്തര ലാന്‍ഡിങ്; ദുരന്തം ഒഴിവായി

സമയബന്ധിതമായ തീരുമാനവും സുരക്ഷാ നടപടികളും മൂലം വലിയ ദുരന്തമാണ് ഒഴിവായത്.

Published

on

കൊച്ചി: 160 യാത്രക്കാരുമായി കരിപ്പൂരിലേക്കു പോകുകയായിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് നെടുമ്പാശേരിയില്‍ അടിയന്തര ലാന്‍ഡിങ് നടത്തേണ്ടിവന്നു. ജിദ്ദയില്‍ നിന്ന് കരിപ്പൂരില്‍ ഇറങ്ങേണ്ടിയിരുന്ന ഐഎക്‌സ്-398 നമ്പര്‍ വിമാനമാണ് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി വഴിതിരിച്ചുവിട്ട് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയത്.
വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറില്‍ സാങ്കേതിക തകരാര്‍ ഉണ്ടായതായി പൈലറ്റുകള്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്നാണ് അടിയന്തര ലാന്‍ഡിങ് തീരുമാനിച്ചത്.

കൊച്ചി വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്ത ശേഷം നടത്തിയ പരിശോധനയിലാണ് വിമാനത്തിന്റെ ടയറുകള്‍ പൊട്ടിത്തെറിച്ചതായി കണ്ടെത്തിയത്. വിമാനത്തിലുണ്ടായിരുന്ന 160 യാത്രക്കാരും മുഴുവന്‍ ജീവനക്കാരും സുരക്ഷിതരാണെന്ന് സിയാല്‍ (കൊച്ചി വിമാനത്താവള അതോറിറ്റി) അറിയിച്ചു. ലാന്‍ഡിങ് സമയത്ത് യാതൊരു അപകടവും ഉണ്ടായിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

സമയബന്ധിതമായ തീരുമാനവും സുരക്ഷാ നടപടികളും മൂലം വലിയ ദുരന്തമാണ് ഒഴിവായത്. സംഭവത്തെ തുടര്‍ന്ന് വിമാനത്തിന്റെ സാങ്കേതിക പരിശോധനയും തുടര്‍നടപടികളും പുരോഗമിക്കുകയാണ്.

kerala

ജിദ്ദ–കരിപ്പൂർ വിമാനം തകരാറിനെ തുടർന്ന് നെടുമ്പാശ്ശേരിയിൽ അടിയന്തിര ലാൻഡിങ്

രാവിലെ 9.10ന് കരിപ്പൂരിൽ എത്തേണ്ടിയിരുന്ന വിമാനത്തിലാണ് തകരാർ കണ്ടെത്തിയത്.

Published

on

ജിദ്ദയിൽ നിന്നു കരിപ്പൂരിലേക്കെത്തേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് കൊച്ചി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കി. രാവിലെ 9.10ന് കരിപ്പൂരിൽ എത്തേണ്ടിയിരുന്ന വിമാനത്തിലാണ് തകരാർ കണ്ടെത്തിയത്.

വിമാനത്തിൽ 160 യാത്രക്കാരുണ്ടായിരുന്നു. ലാൻഡിങ് സമയത്ത് വിമാനത്തിന്റെ ടയറുകൾ പൊട്ടുകയും ലാൻഡിങ് ഗിയറിന് തകരാർ സംഭവിക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. യാത്രക്കാർ തലനാരിഴയ്ക്കാണ് വലിയ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.

തകരാർ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് സിയാൽ അധികൃതർ വ്യക്തമാക്കി. വിമാനത്തെ സുരക്ഷിതമായി യാത്ര തുടരാൻ സാധിക്കാത്ത സാഹചര്യമുണ്ടായാൽ യാത്രക്കാരെ റോഡ് മാർഗം കരിപ്പൂരിലേക്കെത്തിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കുമെന്നും അധികൃതർ അറിയിച്ചു.

Continue Reading

kerala

കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില; തുടര്‍ച്ചയായി രണ്ടാം ദിവസവും വര്‍ധിച്ചു

ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കൂടിയത്.

Published

on

കൊച്ചി: സ്വര്‍ണവില തുടര്‍ച്ചയായി രണ്ടാം ദിവസവും കൂടി. ഇന്ന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 12,360 രൂപയും പവന് 98,880 രൂപയുമായി. 18 ഗ്രാമിന് 25 രൂപ കൂടി 10,225 രൂപയായി. വെള്ളി വില ഇന്നും കുതിച്ചുയര്‍ന്നു. ഗ്രാമിന് 2 രൂപ കൂടി 212 രൂപയായി.

ഇന്നലെയും സ്വര്‍ണവില കൂടിയിരുന്നു. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 12,330 രൂപയും പവന് 98,640 രൂപയുമായിരുന്നു ഇന്നലത്തെ വില.

Continue Reading

kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ്; പ്രവാസി വ്യവസായിയില്‍ നിന്ന് മൊഴിയെടുത്ത് എസ്‌ഐടി

പ്രവാസി വ്യവസായിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വിശദ അന്വേഷണത്തിന് ഒരുങ്ങുകയാണ് എസ്‌ഐടി.

Published

on

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പന്തളം സ്വദേശിയായ പ്രവാസി വ്യവസായിയില്‍ നിന്ന് മൊഴിയെടുത്ത് എസ്‌ഐടി. ഇന്നലെ വൈകുന്നേരമാണ് മൊഴിയെടുത്തത്. കേട്ടറിഞ്ഞ കാര്യങ്ങളാണ് പ്രവാസി അന്വേഷണ സംഘത്തിന് കൈമാറിയത്. ചിലരുടെ നമ്പറും കൈമാറിയിട്ടുണ്ട്. പ്രവാസി വ്യവസായിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വിശദ അന്വേഷണത്തിന് ഒരുങ്ങുകയാണ് എസ്‌ഐടി.

ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിറകില്‍ അന്താരാഷ്ട്ര പുരാവസ്തു കള്ളക്കടത്ത് സംഘമുണ്ടെന്ന് തനിക്ക് വിവരം ലഭിച്ചെന്ന രമേശ് ചെന്നിത്തലയുടെ പരാതിയില്‍ ആരോപണ വിധേയനായ ദുബായ് വ്യവസായിയില്‍ നിന്ന് എസ്‌ഐടി നേരത്തെ മൊഴിയെടുത്തിരുന്നു. കൊള്ളയില്‍ ഉള്‍പ്പെട്ട ഒരാളുമായി ബന്ധപ്പെട്ട് തനിക്ക് ഉണ്ടായ വ്യക്തിഗത അനുഭവങ്ങള്‍ വ്യവസായി അറിയിച്ചു. എന്നാല്‍, രേഖകള്‍ ഒന്നും ഹാജരാക്കിയില്ലെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയത്.

 

Continue Reading

Trending