kerala

പ്രതിഷേധം കനക്കുന്നു; സംസ്ഥാനത്തെ കെ റെയില്‍ സര്‍വേ നിര്‍ത്തിവച്ചു

By Chandrika Web

March 25, 2022

സംസ്ഥാനത്തെ കെ റെയില്‍ സര്‍വ്വേ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഇന്ന് സര്‍വ്വേ നടപടികള്‍ ഉണ്ടാവില്ല. കനത്ത പ്രതിഷേധം സംസ്ഥാനത്തുടനീളം ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍വ്വേ നടപടികള്‍ നിര്‍ത്തി വെച്ചിരിക്കുന്നത്.

ഇന്ന് സംസ്ഥാനത്ത് ഒരിടത്തും സര്‍വ്വേ ഉണ്ടാകില്ലെന്ന് ഏജന്‍സി അറിയിച്ചു.കടുത്ത പ്രതിഷേധങ്ങളെ തുടര്‍ന്ന് കോഴിക്കോട്ടും എറണാകുളം ചോറ്റാനിക്കരയിലും സര്‍വ്വേ നടപടികള്‍ നേരത്തെ നിര്‍ത്തിവച്ചിരുന്നു. കല്ലിടാന്‍ എത്തുന്ന എല്ലായിടത്തും പ്രതിഷേധം ഉയരുന്നുണ്ട്. പ്രതിഷേധം ഉയര്‍ന്നത് കണക്കിലെടുത്താണ് നടപടികള്‍ നിര്‍ത്തിവച്ചത് എന്നാണ് പ്രാഥമികമായി അറിയാന്‍ കഴിയുന്നത്.