കോഴിക്കോട്: കുന്നമംഗലം എം.എല്‍.എ പി.ടി.എ റഹിമിന്റ മകന്‍ സൗദിയില്‍ പണമിടപാട് കേസില്‍ അറസ്റ്റില്‍. എം.എല്‍.എ യുടെ മകളുടെ ഭര്‍ത്താവും പിടിയിലായി. എം.എല്‍.എയുടെ മകന്‍ ഷബീര്‍ ടി.പി, മകളുടെ ഭര്‍ത്താവ് ഷബീര്‍ വയോളി എന്നിവരാണ് അറസ്റ്റിലായത്. ഹവാല സ്വര്‍ണ കടത്തു മായി ബന്ധപ്പെട്ടു 10 ദിവസം മുമ്പാണ് ഇവരെ സഊദി പോലീസ് പിടികൂടിയത്.