മുംബൈ: പ്രതിപക്ഷ പ്രതിഷേധം വകവെക്കാതെ മോദി സര്‍ക്കാര്‍ പാസാക്കിയ കര്‍ഷക ബില്ലിനെതിരെ പ്രതിഷേധിക്കുന്നവരെ തീവ്രവാദികളെന്ന് വിളിച്ച് നടി കങ്കണ റണൗത്ത്. ബില്ലിനെതിരെ പ്രതിഷേധിക്കുന്നവര്‍ കര്‍ഷകരല്ലെന്നും അവര്‍ തീവ്രവാദികളാണെന്നുമായിരുന്നു, ട്വിറ്ററിലൂടെ കങ്കണയുടെ പ്രതികരണം.
പ്രധാനമന്ത്രി മോഡിജി, ഉറങ്ങുന്നവരെ ഉണര്‍ത്താന്‍ കഴിയും. ആരെങ്കിലും തെറ്റിദ്ധരിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ മനസ്സിലാക്കി കൊടുക്കാന്‍ കഴിയും. എന്നാല്‍ മനസ്സിലാകാത്തത് പോലെ അഭിനയിക്കുന്നവരെ പിന്നെ എന്ത് ചെയ്യാന്‍ സാധിക്കും. സി.എ.എ കൊണ്ടുവന്നതിലൂടെ ഒരാള്‍ക്ക് പോലും പൗരത്വം നഷ്ടമായിട്ടില്ല. ഇതേ തീവ്രവാദികളാണ് അന്ന് ഇവിടെ ചോരപ്പുഴ ഒഴുക്കിയത്, കങ്കണ ട്വീറ്റ് ചെയ്തു.
വിവാദ ബില്ലിനെതിരെ രാജ്യവ്യാപകമായി കര്‍ഷകര്‍ റോഡിലിറങ്ങി പ്രതിഷേധിക്കുമ്പോഴാണ് പ്രതിഷേധക്കാരെ തീവ്രവാദികളായി വിശേഷിപ്പിച്ച് കങ്കണ രംഗത്തെത്തിയത്.
updates
Be the first to write a comment.