ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ചും വിമര്‍ശിച്ചും രാജ്യസഭയില്‍ പി.വി അബ്ദുല്‍ വഹാബ് എം.പി നടത്തിയ പ്രസംഗം വൈറലാകുന്നു. മുത്തലാഖ് ബില്‍, പാസ്‌പോര്‍ട്ടില്‍ വരുത്താനിരുന്ന മാറ്റങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ അദ്ദേഹം സര്‍ക്കാരിന്റെ നിലപാടുകളെ വിമര്‍ശിച്ചു. അഞ്ചുമിനിറ്റോളം നീണ്ടുനിന്ന പ്രസംഗം ഇതിനോടകം സാമൂഹ്യമാധ്യമങ്ങളിലടക്കം ശ്രദ്ധേയമാവുകയായിരുന്നു.