കോഴിക്കോട്: നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ ഊര്‍ങ്ങാട്ടേരി പഞ്ചായത്തില്‍ നിര്‍മ്മിച്ച ചെക്ക് ഡാം പൊളിച്ചു നീക്കാന്‍ മലപ്പുറം കളക്ടറുടെ ഉത്തരവ്. അനധികൃത ചെക്ക് ഡാം ചെക്ക് ഡാം പൊളിച്ചു മാറ്റുന്നത് സംബന്ധിച്ച് നാളെ കളക്ടറേറ്റില്‍ നടക്കുന്ന ഹിയറിങില്‍ പങ്കെടുക്കാന്‍ എം.എല്‍.എക്ക് നോട്ടീസ് നല്‍കി. പെരിന്തല്‍മണ്ണ സബ് കളക്ടറാണ് നോട്ടീസ് നല്‍കിയത്. എം.എല്‍.എയടക്കം പന്ത്രണ്ട് പേര്‍ക്കാണ് കളക്ടറുടെ നോട്ടീസ് നല്‍കിയിരിക്കുന്നത്. കക്കാടംപൊയിലില്‍ വാട്ടര്‍തീം പാര്‍ക്ക് നിര്‍മാണവുമായി ബന്ധപ്പെട്ടായിരുന്നു പ്രദേശവാസികളുടെ കുടിവെള്ളം മുട്ടിക്കുന്ന തരത്തില്‍ ചെക്ക് ഡാം നിര്‍മിച്ചത്. എന്നാല്‍ താന്‍ നിയമലംഘനം നടത്തിയിട്ടില്ലെന്നായിരുന്നു എം.എല്‍.എയുടെ വാദം. എം.എല്‍.എയുടെ വാദം പൂര്‍ണമായും തെറ്റാണെന്ന് കണ്ടെത്തിയത് കൊണ്ടാണ് പൊളിക്കല്‍ നടപടികളുമായി മുന്നോട്ട് പോവാന്‍ അധികൃതര്‍ തീരുമാനിച്ചത്.