റായ്ബറേലി: എഴുപത് വര്‍ഷം ഭരണത്തിലിരുന്നിട്ടും കോണ്‍ഗ്രസ് രാജ്യത്തിന് വേണ്ടി ഒന്നും ചെയ്തില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണത്തിന് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നോട്ട് നിരോധനവും ജി.എസ്.ടിയും പോലെയുള്ള മണ്ടത്തരങ്ങള്‍ വേറെയാരും ചെയ്തിട്ടില്ലെന്നുള്ളത് ശരിയാണെന്നാണ് രാഹുല്‍ പ്രതികരിച്ചത്.

‘ശരിയാണ്,നോട്ട് നിരോധനവും ഗബ്ബര്‍ സിങ് ടാക്‌സും പോലെയുള്ള മണ്ടത്തരങ്ങള്‍ വേറെയാരും ചെയ്തിട്ടില്ല. ആ ചൗക്കീദാര്‍ ഫാക്ടറികളും ജനങ്ങളുടെ തൊഴിലും കൊള്ളയടിക്കുകയാണ്. അനില്‍ അംബാനിയും നീരവ് മോദിയും വിജയ് മല്ല്യയും ലളിത് മോദിയും ഇപ്പോഴെവിടെയാണ് ജയിലിലാണോ അതോ പുറത്തുണ്ടോ?’ സോണിയാ ഗാന്ധി മത്സരിക്കുന്ന റായ്ബറേലിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ന്യായ് പദ്ധതി ഉറപ്പായും നടപ്പാക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.