Connect with us

kerala

ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റാകും; സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

നിലവില്‍ ആഴക്കടലില്‍ മല്‍സ്യ ബന്ധനത്തിലേര്‍പ്പെട്ടു കൊണ്ടിരിക്കുന്ന മല്‍സ്യത്തൊഴിലാളികള്‍ മെയ് 14 ന് മുന്നോടിയായി അടുത്തുള്ള സുരക്ഷിത തീരത്തേക്ക് എത്തേണ്ടതാണ്

Published

on

തിരുവനന്തപുരം: തെക്ക് കിഴക്കന്‍ അറബിക്കടലില്‍ മെയ് 14 നോട് കൂടി ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കൂടുതല്‍ ശക്തി പ്രാപിച്ച് ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറിയേക്കാമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ന്യൂനമര്‍ദ രൂപീകരണവുമായി ബന്ധപ്പെട്ട് കടലില്‍ മോശമായ കാലാവസ്ഥക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് നിന്നുള്ള മല്‍സ്യ ബന്ധനം 14 മുതല്‍ മറിച്ചൊരു അറിയിപ്പുണ്ടാകുന്ന വരെ പൂര്‍ണ്ണമായും നിരോധിച്ചു.

നിലവില്‍ ആഴക്കടലില്‍ മല്‍സ്യ ബന്ധനത്തിലേര്‍പ്പെട്ടു കൊണ്ടിരിക്കുന്ന മല്‍സ്യത്തൊഴിലാളികള്‍ മെയ് 14 ന് മുന്നോടിയായി അടുത്തുള്ള സുരക്ഷിത തീരത്തേക്ക് എത്തേണ്ടതാണ്. ആഴക്കടലില്‍ മല്‍സ്യ ബന്ധനത്തിലേര്‍പ്പെട്ടു കൊണ്ടിരിക്കുന്ന മല്‍സ്യത്തൊഴിലാളികളിലേക്ക് ഈ വിവരം എത്തിക്കാന്‍ വേണ്ട നടപടികള്‍ ഉടനടി സ്വീകരിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.

നിലവില്‍ പ്രവചിക്കപ്പെട്ടിരിക്കുന്ന ന്യൂനമര്‍ദത്തിന്റെ സഞ്ചാരപഥത്തില്‍ കേരളം ഇല്ലെങ്കിലും ന്യൂനമര്‍ദ രൂപീകരണ ഘട്ടത്തില്‍ ശക്തമായ കടലാക്രമണവും തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റും കേരളത്തില്‍ വിവിധയിടങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

FOREIGN

കുവൈത്ത് കെഎംസിസി മലപ്പുറം ; തിരഞ്ഞെടുപ്പ് കലാശക്കൊട്ട് 

അജ്മൽ വേങ്ങരയുടെ അധ്യക്ഷതയിൽ കുവൈത്ത് ഒ ഐ സി സി ആക്ടിങ് പ്രസിഡന്റ് ശ്രീ സാമുവൽ ചാക്കോ ഉദ്‌ഘാടനം നിർവഹിച്ചു.

Published

on

കുവൈത്ത് കെഎംസിസി മലപ്പുറം ജില്ല കമ്മിറ്റി നടത്തിയ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണ കലാശക്കൊട്ട് അബ്ബാസിയ കെഎംസിസി ഓഫീസിൽ ശ്രേദ്ധേയമായി .അജ്മൽ വേങ്ങരയുടെ അധ്യക്ഷതയിൽ കുവൈത്ത് ഒ ഐ സി സി ആക്ടിങ് പ്രസിഡന്റ് ശ്രീ സാമുവൽ ചാക്കോ ഉദ്‌ഘാടനം നിർവഹിച്ചു.

കെഎംസിസി സംസഥാന ആക്ടിങ് ജനറൽ സെക്രട്ടറി ഫാസിൽ കൊല്ലം, സംസ്ഥാന നേതാക്കളായ ഖാലിദ് ഹാജി, ശാഫി കൊല്ലം , ഇല്ല്യാസ് വെന്നിയൂർ , പിവി ഇബ്രാഹീം സാഹിബ് ,സുബൈർ കൊടുവള്ളി , ഷുഹൈബ് കണ്ണൂര്, ഒ ഐ സി സി മലപ്പുറം ജില്ല വൈസ് പ്രസിഡന്റ് ലിബിൻ, ഫഹദ് പൂങ്ങാടൻ, ശറഫു കുഴിപ്പുറം ,കെ എസ് തൽഹത്, റഷീദ് പയന്തോങ് എന്നിവർ സംസാരിച്ചു .
വിവിധ കെഎംസിസി ജില്ല മണ്ഡലം ഭാരവാഹികൾ സംബന്ധിച്ചു.

നൂറു കണക്കിനു കെഎംസിസി പ്രവർത്തകരുടെയും നേതാക്കളുടെയും സാന്നിധ്യത്തിൽ ലോകസഭയിലേക്ക് മത്സരിക്കുന്ന യൂഡിഫ് സ്ഥാനാർത്ഥികളുടെ പോസ്റ്ററുകളും മുദ്രാവാക്ക്യ വിളികളും ,ഇശൽ ബാൻഡ് കുവൈറ്റ് ടീമിന്റെ കൊട്ടിപ്പാട്ടിന്റെ മേളവും പരിപാടിക്ക് മാറ്റേകി,ഇന്ത്യ മുന്നണി അധികാരത്തിലേറുമെന്നും യോഗം വിലയിരുത്തി. മലപ്പുറം ജില്ല ജനറൽ സെക്രട്ടറി റസീൻ പടിക്കൽ സ്വാഗതവും ഹസ്സൻ കൊണ്ടോട്ടി നന്ദിയും പറഞ്ഞു .

Continue Reading

kerala

പാലക്കാട് കൊടും ചൂടിനിടെ രണ്ടാം മരണം

സൂര്യാഘാതമേറ്റ് കുത്തന്നൂർ സ്വദേശിയുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ നിർജലീകരണം മൂലം അട്ടപ്പാടിയിൽ മധ്യവയസ്കൻ മരണപ്പെട്ടതായുള്ള റിപ്പേർട്ടും പുറത്തു വന്നു.

Published

on

പാലക്കാട്ട് ആശങ്കയായി കൊടുംചൂടിനിടെ സംഭവിച്ച രണ്ട് മരണങ്ങൾ. സൂര്യാഘാതമേറ്റ് കുത്തന്നൂർ സ്വദേശിയുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ നിർജലീകരണം മൂലം അട്ടപ്പാടിയിൽ മധ്യവയസ്കൻ മരണപ്പെട്ടതായുള്ള റിപ്പേർട്ടും പുറത്തു വന്നു. അട്ടപ്പാടി ഷോളയൂർ ഊത്തുക്കുഴി സ്വദേശി ശെന്തിൽ ആണ് മരിച്ചത്. ഇന്നലെ രാത്രി ശെന്തിലിനെ സുഹൃത്തിൻ്റെ വീടിന് സമീപം അവശനിലയിൽ കണ്ടെത്തുകയായിരുന്നു.

കോട്ടത്തറ ആശുപത്രിയിലെത്തി ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാലക്കാട് കുത്തന്നൂർ പനയങ്കടം വീട്ടിൽ ഹരിദാസനാണ് കഴിഞ്ഞ ദിവസം സൂര്യാഘാതമേറ്റ് മരിച്ചത്. വീടിനു സമീപത്ത് പൊള്ളലേറ്റ നിലയിലായിരുന്നു മ്യതദേഹം. ഞായറാഴ്ചh വൈകീട്ട് വീട്ടുകാർ പുറത്തു പോയ സമയത്താണ് സംഭവം നടക്കുന്നത്. വീട്ടുകാർ മടങ്ങിയെത്തുമ്പോൾ ഹരിദാസനെ വീടിനു പുറത്ത് കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

ആദ്യഘട്ടത്തിൽ ഈ മരണത്തിൽ ബന്ധുക്കൾ ദുരുഹതസംശയിച്ചിരുന്നെങ്കിലും പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തുവന്നപ്പോഴാണ് മരണം സൂര്യാഘാതമേറ്റാണെന്ന് സ്ഥിരീകരിച്ചത്. താരതമ്യേനെ ചൂട് കൂടുതലുള്ള പ്രദേശമാണ് കുത്തന്നൂർ. ഹരിദാസൻ്റെ ശരീരത്തിൽ സൂര്യാഘാതമേറ്റതിൻ്റെ നിരവധി പാടുകൾ ഉണ്ടായിരുന്നു.

Continue Reading

kerala

രാഹുലിനായി പ്രിയങ്ക ഇന്ന് വയനാട്ടില്‍; പരസ്യപ്രചാരണത്തിന്‍റെ അവസാന ദിവസം ആവേശമാക്കാന്‍ യുഡിഎഫ്

ദേശീയ, സംസ്ഥാന നേതാക്കള്‍ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കും.

Published

on

വയനാട് പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുടെ ഭാഗമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഇന്ന് വയനാട് ലോക്സഭാ മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും.

രാവിലെ 11.45 ന് കല്‍പ്പറ്റ കമ്പളക്കാടും ഉച്ചയ്ക്ക് 1.15 ന് നിലമ്പൂര്‍ നിയോജകമണ്ഡലത്തിലെ എടക്കരയിലും തുടര്‍ന്ന് 2.45 ന് വണ്ടൂരിലും നടക്കുന്ന പൊതുയോഗത്തില്‍ പ്രിയങ്കാ ഗാന്ധി സംസാരിക്കുമെന്ന് യുഡിഎഫ് വയനാട് ലോക്സഭാ മണ്ഡലം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ എ.പി. അനില്‍കുമാര്‍ എംഎല്‍എ അറിയിച്ചു. ദേശീയ, സംസ്ഥാന നേതാക്കള്‍ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കും.

 

 

Continue Reading

Trending