ജനീവ: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലും ലോക ജനസംഖ്യയുടെ ഭൂരി ഭാഗ്യത്തിനും വാക്‌സിന്‍ ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന. ലോക ജനസംഖ്യയുടെ 53 ശതമാനത്തോളം വരുന്ന സമ്പന്ന രാജ്യങ്ങള്‍ക്കാണ് 83% വാക്‌സിനും ലഭിച്ചത്. ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അഥനോം ഗെബ്രിയേസസ് പറഞ്ഞു. 47 ശതമാനത്തോളം  രാജ്യങ്ങള്‍ക്ക് വാക്സിന്റെ 17 ശതമാനം മാത്രമാണ് ലഭിച്ചത്. വാക്‌സിന്‍ വിതരണത്തില്‍ തുല്യത ആവശ്യമാണ്.
കോവിഡിനെ അതിജീവിക്കാന്‍ പൊതുജനാരോഗ്യം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിന്‍ ലഭ്യതയിലെ അസമത്വങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.