Connect with us

main stories

ധനമന്ത്രിക്ക് സിഎജി റിപ്പോര്‍ട്ട് എങ്ങനെ കിട്ടി? തോമസ് ഐസക് രാജിവെക്കണമെന്ന് ചെന്നിത്തല

ചട്ടലംഘനവും ഭരണഘടനയെ അവഹേളിച്ചുകൊണ്ട് നടത്തിയ പത്രസമ്മേളനവുമെല്ലാം തന്റെ കളളം, താന്‍ നടത്തിയ അഴിമതികള്‍, കൊള്ളകള്‍ പുറത്തുവരുമെന്ന പേടി കൊണ്ടാണന്ന് സംശയമില്ലെന്നും ചെന്നിത്തല പറഞ്ഞു.

Published

on

തിരുവനന്തപുരം: നിയമസഭയില്‍ വെക്കുന്നതിന് മുമ്പ് സിഎജി റിപ്പോര്‍ട്ട് ധനമന്ത്രി തോമസ് ഐസക്കിന് എങ്ങനെ ലഭിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധനകാര്യ സെക്രട്ടറിക്ക് കിട്ടുന്ന റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്കാണ് നല്‍കേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഭരണഘടനയുടെ അടിസ്ഥാനപരമായ തത്വങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥനായ ഒരു മന്ത്രി സത്യപ്രതിജ്ഞാ ലംഘനവും ഭരണഘടനാ ലംഘനവും നടത്തിയിരിക്കുന്ന ഗുരുതരമായ കുറ്റമാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. പരസ്യമായി കളളം പറയുകയും ചട്ടലംഘനങ്ങള്‍ നടത്തുകയും ചെയ്ത ധനകാര്യമന്ത്രി രാജിവെക്കണം. മന്ത്രിക്ക് അധികാരത്തില്‍ തുടരാനുളള അവകാശം നഷ്ടപ്പെട്ടിരിക്കുന്നു. ഇത് സംബന്ധിച്ച് സ്പീക്കര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കരട് റിപ്പോര്‍ട്ടാണ് എന്ന് പറഞ്ഞാണ് ഇത് ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. ഇത് കരടാണെന്ന് അനുമാനിച്ചു എന്നാണ് പറയുന്നത്. യഥാര്‍ഥ റിപ്പോര്‍ട്ടും കരട് റിപ്പോര്‍ട്ടും കണ്ടാല്‍ തിരിച്ചറിയാത്ത ആളാണോ ധനമന്ത്രിയെന്നും ചെന്നിത്തല ചോദിച്ചു.

ധനമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ജനങ്ങളോട് കളളം പറയുകയാണ്. തുടര്‍ച്ചയായി നുണകള്‍ പറഞ്ഞുകൊണ്ടിരിക്കുകയാണ്. അന്തിമറിപ്പോര്‍ട്ടാണെന്ന് പറഞ്ഞാല്‍ അത് ഗുരുതരമായ തെറ്റാണെന്ന് അറിയാവുന്നത് കൊണ്ടാണ് അത് കരട് റിപ്പോര്‍ട്ടാണ് എന്ന് അദ്ദേഹം പറഞ്ഞത്. എന്നാല്‍ സിഎജിയുടെ പത്രക്കുറിപ്പ് വന്നപ്പോള്‍ വസ്തുതകള്‍ പുറത്തുവന്നു. അന്തിമ റിപ്പോര്‍ട്ട് സിഎജി സര്‍ക്കാരിന് നല്‍കിയത് നവംബര്‍ ആറിനാണെന്നാണ് ഇപ്പോള്‍ മനസ്സിലാകുന്നത്.

ആ സാഹചര്യത്തില്‍ എന്തിനാണ് 14-ന് എന്തിനാണ് കരട് റിപ്പോര്‍ട്ട് ആണെന്ന് പറഞ്ഞത്. സിഎജിയുടെ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കാനുളള കമ്മിറ്റിയുടെ ചെയര്‍മാനായിരുന്ന ഒരാള്‍ എന്ന നിലയില്‍ അദ്ദേഹത്തിന് നടപടിക്രമങ്ങളും ചട്ടലംഘനങ്ങളും അറിയാം. ചട്ടലംഘനവും ഭരണഘടനയെ അവഹേളിച്ചുകൊണ്ട് നടത്തിയ പത്രസമ്മേളനവുമെല്ലാം തന്റെ കളളം, താന്‍ നടത്തിയ അഴിമതികള്‍, കൊള്ളകള്‍ പുറത്തുവരുമെന്ന പേടി കൊണ്ടാണന്ന് സംശയമില്ലെന്നും ചെന്നിത്തല പറഞ്ഞു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

main stories

വര്‍ഗീയതയെ തല്ലിയുടച്ച ജയം

എല്‍.ഡി.എഫിന്റെ പൊ ന്നാപുരം കോട്ടയെന്ന് അവകാശപ്പെട്ട തിരുവനന്തപുരം കോര്‍പറേഷന്‍ വര്‍ഗീയത ഇളക്കി വിട്ട് എന്‍.ഡി.എക്ക് താലത്തില്‍ വെച്ചു കൊടുക്കാനും ഇടത് മുന്നണി മടികാണിച്ചില്ല. ത്രിതല പഞ്ചായത്തുകള്‍, മുന്‍സിപ്പാലിറ്റികള്‍, കോര്‍പറേഷനുകള്‍ തുടങ്ങി സമസ്ത രംഗത്തും യു.ഡി.എഫ്. അഭൂതപൂര്‍വമായ നേട്ടമാണ് ഇത്തവണ ഉണ്ടാക്കിയത്.

Published

on

പി.വി അഹമ്മദ് ശരീഫ്

നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലെന്ന് വിശേഷിപ്പിച്ച തദ്ദേശ തിരഞ്ഞെടുപ്പ് യു.ഡി.എഫ് തൂത്തുവാരി. മൂന്നാം എല്‍.ഡി.എഫ് സര്‍ക്കാറെന്ന ഇട തുപക്ഷത്തിന്റെ സ്വപ്നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ടാണ് യൂഡി.എഫ് തരംഗം കേരളത്തിലുടനീളം ആഞ്ഞ് വീശിയത്. ഇതിനിടയില്‍ ചെങ്കോട്ടകളെന്ന് കരുതിയ പലതും തകര്‍ന്ന് തരിപ്പണമായി കാസര്‍കോട് മുതല്‍ തിരുവനന്ത പുരം വരെ യു.ഡി.എഫ് വ്യക്തമായ മുന്നേറ്റമുണ്ടാക്കി. എല്‍.ഡി.എഫിന്റെ പൊ ന്നാപുരം കോട്ടയെന്ന് അവകാശപ്പെട്ട തിരുവനന്തപുരം കോര്‍പറേഷന്‍ വര്‍ഗീയത ഇളക്കി വിട്ട് എന്‍.ഡി.എക്ക് താലത്തില്‍ വെച്ചു കൊടുക്കാനും ഇടത് മുന്നണി മടികാണിച്ചില്ല. ത്രിതല പഞ്ചായത്തുകള്‍, മുന്‍സിപ്പാലിറ്റികള്‍, കോര്‍പറേഷനുകള്‍ തുടങ്ങി സമസ്ത രംഗത്തും യു.ഡി.എഫ്. അഭൂതപൂര്‍വമായ നേട്ടമാണ് ഇത്തവണ ഉണ്ടാക്കിയത്.

ആറില്‍ നാല് കോര്‍പറേഷനുകള്‍, 14 ല്‍ ഏഴ് ജില്ലാ പഞ്ചായത്തുകള്‍, 70 ബ്ലോക്ക് പഞ്ചായത്തുകള്‍, 54 മുനിസിപ്പാലിറ്റികള്‍, 505 പഞ്ചായത്തുകള്‍ എന്നിവ ഇ ത്തവണ യു.ഡി.എഫ് തൂക്കി. കഴിഞ്ഞ തവണ എല്‍ഡിഎഫ് ഭരിച്ച മിക്കയിടത്തും ഇത്തവണ യു.ഡി.എഫ് തിരിച്ചുവന്നു. മുഖ്യമന്ത്രി പിണറായി വിജയനെ മുന്നില്‍ നിര്‍ത്തിയായിരുന്നു ഇടത് മുന്നണിയുടെ പ്രചാരണം. ഭരണ വിലയിരുത്തലാകുമെന്ന് നേതാക്കള്‍ വീമ്പിളക്കുകയും ചെയ്തു. ഇടത് മുന്നണി തകര്‍ന്നടിഞ്ഞതോടെ സര്‍ക്കാറിനെ ജനം ശരിക്കും വിലയിരുത്തിയെന്ന് വേണം കരുതാന്‍. കിറ്റില്‍ മയക്കിയും പെണ്‍കേസുകള്‍ ഉയര്‍ത്തിയും എല്ലാ കാലത്തും തിരഞ്ഞെടുപ്പ് വി ജയിക്കാനാവില്ലെന്ന് ഇടത് മുന്നണിയേയും വിശിഷ്യ സി.പി.എമ്മിനെയും ജനം ബോധ്യപ്പെടുത്തിക്കൊടുത്ത തിരഞ്ഞെടുപ്പാണിത്.

ചോദ്യം ചെയ്യുന്നവരെയും എതിര്‍ക്കുന്ന വരെയും എന്ത് വിലകൊടുത്തും ഇല്ലായ്മ ചെയ്യാമെന്ന സി.പി.എമ്മിന്റേയും പിണറായിയുടേയും ധിക്കാരത്തിന് ജനം
നല്‍കിയ ഷോക്ക് ട്രീറ്റ്മെന്റായും ഫലത്തെ വിലയിരുത്തേണ്ടി വരും. ജനദ്രോഹത്തിന്റെ പര്യായമായി മാറിയ പിണറായിസത്തില്‍ ജനം പൊറുതിമുട്ടി നില്‍ക്കു മ്പോള്‍ കൈക്കൂലിയെന്നവണ്ണം തിരഞ്ഞെടുപ്പ് പ്രഖ്യാപനം മുന്നില്‍ കണ്ട് നടത്തിയ പെന്‍ഷന്‍ വാഗ്ദാനമായിരുന്നു പിണറായിയും ഗോവിന്ദനുമടക്കം വലിയ പ്ര ചാരണായുധമായി ഉപയോഗിച്ചത്. ഇതിനു പുറമെ രാഹുല്‍ മാങ്കൂട്ടം വിവാദം ചാനലുകളെ വിലക്കെടുത്ത് എല്ലാ ദിവസവും 24 മണിക്കൂറും സംപ്രേഷണം ചെയ് തും നേട്ടമുണ്ടാക്കാമെന്നായിരുന്നു കണക്കു കൂട്ടിയിരുന്നത്.

ശബരിമല സ്ത്രീപ്രവേശനത്തിന്റെ മുറിവുണക്കാന്‍ ശബരിമലയില്‍ ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ച് എന്‍.എസ്.എസിന്റെ അടക്കം സ്വീകാര്യത നേടാന്‍ ശ്രമിച്ചെങ്കിലും സ്വര്‍ണക്കൊള്ള വിവാദം സി.പി.എമ്മിനെ വെട്ടിലാക്കി പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗമടക്കം കേസില്‍ ജയിലിലായിട്ടും നടപടി സ്വീകരിക്കാതിരുന്നത് എന്തെന്ന ചോദ്യം വോട്ടര്‍മാര്‍ക്കിടയില്‍ ഉയര്‍ന്നു. ഇതിനു പുറമെ സി.പി.എം-ബി.ജെ.പി കൂട്ടുക്കെട്ടെന്ന യൂഡിഎഫ് ആരോപണത്തിന് കരുത്ത് പ കരുന്നതായിരുന്നു പി .എം ശ്രീ ലേബര്‍ കോഡ് അടക്കമുള്ള വിഷയങ്ങളിലെ നിലപാട് മാറ്റം. രാഹുല്‍ മാകൂട്ടത്തിലിനെതിരെ കോണ്‍ഗ്രസ് പുറത്താക്കല്‍ നടപടി സ്വീകരിച്ചതോടെ പെണ്‍ കേസില്‍ മുകേഷ് അടക്കമുള്ളവരുടെ കാര്യത്തില്‍ സി.പി.എമ്മിന്റെ അഴ കൊഴമ്പന്‍ നയവും ജനം ചോദ്യം ചെയ്തു.

ഒപ്പം ജനഹിതം മറന്നുള്ള പിണറായിയുടെ ധിക്കാര ഭരണവും ശബരിമലയിലെ സ്വര്‍ണക്കൊള്ളയും, ഭൂരിപക്ഷ വോട്ട് നവീകരണത്തിനായി ന്യൂനപക്ഷങ്ങളെ വര്‍ ഗീയമായി തരം തിരിച്ച് വിഭജന തന്ത്രം നടത്തിയതും തിരിച്ചറിഞ്ഞതോടെ ജനം പിണറായിയേയും ഇടത് മുന്നണിയേയും തൂത്തെറിഞ്ഞു. ഭരണവിരുദ്ധ വികാരം സം സ്ഥാനത്ത് പ്രകടമായിട്ടും ഇത് തിരിച്ചറിയാത്ത ഒരു വിഭാഗം മാത്രമായിരുന്നു കേരളത്തിലുണ്ടായിരുന്നത്. അല്‍ പിണറായി സര്‍ക്കാറും, സര്‍ക്കാറിനെ പിന്താങ്ങുന്ന പി.ആര്‍ ഏജന്‍സികളുമായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനും അത് വഴി മൂന്നാം പിണറായി സര്‍ക്കാറെന്ന പ്രചാരണവുമായിരുന്നു സി.പി.എം ക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഈ നീക്കം അടപടലം പാളി എന്ന് അരക്കിട്ട് ഉറപ്പിക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം. യു.ഡി.എ ഫ് നേതൃത്വം ഒറ്റക്കെട്ടായി ഭരണ പരാജ യം, ശബരിമല സ്വര്‍ണക്കൊള്ള വര്‍ഗീയത, തദ്ദേശ സ്ഥാപനങ്ങളിലെ വിവിധ സേവനങ്ങളുടെ ഫീസ് വര്‍ധന, വിലക്കയറ്റം തുടങ്ങി ജനകീയ പ്രശ്‌നങ്ങളിലൂന്നി നട ത്തിയ പ്രചാരണം ജനം സ്വീകരിച്ചുവെന്നാണ് തിരഞ്ഞെടുപ്പ് ഫലം പറയുന്നത്. ആറുമാസത്തിനുള്ളില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് പാര്‍ ട്ടിക്കും സര്‍ക്കാറിനും കിട്ടിയ ആഘാതം എല്‍.ഡി.എഫും സി.പി.എമ്മിനുമുണ്ടാക്കുന്ന ക്ഷീണം ചെറുതല്ലാത്തതാണ്. മൂന്നാം തുടര്‍ഭരണം എന്ന സി.പി.എം-ഇടത് മോഹം ഏറെക്കുറെ അസ്ഥാനത്താണെന്ന് സി.പി.എം തിരിച്ചറിഞ്ഞു കഴിഞ്ഞു. കഴിഞ്ഞ തവണ കേരളത്തെ വര്‍ഗീയമായി വിലക്കാനായി പിണറായിയും ഗോവിന്ദനും വിജയകരമായി നടപ്പിലാക്കിയ പ്രചാരണമായിരുന്നു വെല്‍ഫെയര്‍ -യു.ഡി.എഫ് ബാന്ധവമെന്ന ആരോപണം. ഇത്തവണയും ഇതേ തന്ത്രം പ്ര രാണയുധമാക്കിയെങ്കിലും വോട്ടര്‍മാര്‍ ഏറ്റെടുത്തില്ലെന്ന് മാത്രമല്ല, ന്യൂനപക്ഷ വര്‍ഗീയത എന്ന പേരില്‍ ഭൂരിപക്ഷ വികരണമെന്ന തന്ത്രം തിരിച്ചടിക്കുകയും ചെയ്തു. ഇത് ഫലത്തില്‍ സി.പി.എമ്മിന്റെ പരമ്പരാഗത വോട്ടുകള്‍ ബി.ജെ.പിയിലേക്ക് എത്തിക്കുകയും ചെയ്തു. ബി.ജെ.പിയുടെ ബി ടീമായി സി.പി.എം
നിലനില്‍ക്കുന്നതിനേക്കാള്‍ എ ടീമായ സി.പി.എമ്മുകാര്‍ കയ്യം മാറിയത് സി.പി.എമ്മിന്റെ പ്രചാരണം കൊണ്ട് ബി.ജെ.പക്കുണ്ടായ നേട്ടമാണ്. പ്രതിപക്ഷം ഉയര്‍
ത്തിയ ശബരിമല സ്വര്‍ണക്കൊള്ളയും നിലപാട് മാറ്റങ്ങളും വോട്ടര്‍മാരെ ശക്തമായി സ്വാധീനിച്ചിട്ടുണ്ട്. ശബരിമല വികാരവും ഭരണ വിരുദ്ധ വികാരവും തെക്കന്‍
കേരളത്തില്‍ ആഞ്ഞടിച്ചപ്പോള്‍ ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം ന്യൂനപക്ഷത്തെ കൈവിടാന്‍ വെള്ളാപള്ളിയടക്കമുള്ളവരുടെ വര്‍ഗീയ നിലപാടുകളോട് സ
മരസപ്പെട്ട നിലപാട് മാറ്റം വടക്കന്‍ കേരളത്തിലും എല്‍.ഡി.എഫിന് വന്‍ തിരിച്ചടിയായി മധ്യ കേരളം നിലനിര്‍ത്താന്‍ ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസിനെയായിരുന്നു സി.പി.എമ്മും ഇടത് മുന്നണിയും പ്രധാനമായും ആശ്രയിച്ചിരുന്നത്. എന്നാല്‍ ജോസ് കെ.മാണിക്ക് തങ്ങളുടെ പൊന്നാപൂരം കോട്ടയെന്ന് അവകാശപ്പെടുന്ന പാലമുനിസിപ്പാലിറ്റിയും, സ്വന്തം വാര്‍ഡ് പോലും നിലനിര്‍ത്താനായില്ലെന്നത് തിരിച്ചടിയുടെ ആഴം വിളിച്ചോതുന്നു.
പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാനായി കൊണ്ടുവന്ന വാര്‍ഡ് വിഭജനം പോലും നേട്ടമാവാതെ തിരിച്ചടിക്കുമ്പോള്‍ ഭരണവിരുദ്ധ വികാരത്തിന് മുഖ്യമന്ത്രി പി ണറായി വിജയന്‍ വിശദീകരണം നല്‍കാന്‍ വിയര്‍ക്കേണ്ടി വരും. ഒപ്പം ജനവിരുദ്ധ നയങ്ങളുടെ പ്രചാരകനായ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നില നില്‍പ്പും ചോദ്യചിഹ്നത്തിലാകും. ഗോവിന്ദനന്‍ പാര്‍ട്ടി സെക്രട്ടറിയായ ശേഷമുള്ള പ്രധാന തിരഞ്ഞെടുപ്പുകളിലെല്ലാം സി.പി എം തോറ്റുവെന്നതും ശ്രദ്ധേയമാണ്. ഒപ്പം രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നടന്ന രാഷ്ടിയ പോരുകളിലെല്ലാം എല്‍ഡി.എഫ് തോറ്റതാണ് ചരിത്രം.
ഉപതിരഞ്ഞെടുപ്പുകളില്‍ തൃക്കാക്കരയും പുതുപ്പള്ളിയും പാലക്കാടും നിലനിര്‍ത്തി യൂ.ഡി.എഫ് നിലമ്പൂര്‍ തിരിച്ച് പിടിച്ച ശേഷമാണ് ഇപ്പോള്‍ തദ്ദേശത്തില്‍ വന്‍ വിജയം നേടിയത്. ലോക്സഭാ തിരഞ്ഞടൂപ്പ് സമയത്ത് ന്യൂനപക്ഷ പ്രീണനത്തിനായി ന്യൂനപക്ഷ സംരക്ഷകര്‍ തങ്ങളാണെന്നു പറഞ്ഞെങ്കിലും ഒരു നേട്ടവുമുണ്ടാ ക്കാനാവാതെ വന്നതോടെ ഭൂരിപക്ഷ പ്രീണനത്തിനായാണ് സി.പി.എമ്മും ഇടത് പക്ഷവും അക്ഷീണം പ്രയത്‌നിച്ചത്. ഇത് ഫലത്തില്‍ നേട്ടമാക്കാന്‍ ബി.ജെ.പിക്കാവുകയും ചെയ്തു.

മത നിരപേക്ഷ നിലപാടില്‍ വെള്ളം കലര്‍ത്തി എപ്പോഴോക്കെ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചാലും അതിന്റെ നേരിട്ടുള്ള ഗുണഭോക്താക്കള്‍ വര്‍ഗീയ കക്ഷിയായ ബി.ജെ.പിയായിരിക്കുമെന്ന് ഇനിയെങ്കിലും സി.പി.എം തിരിച്ചറിഞ്ഞാല്‍ കാലിനടിയിലെ മണ്ണ് ചോര്‍ന്ന് പോകാതെ നോക്കാം. ഇല്ലാ എങ്കില്‍ ബംഗാളും ത്രിപുരയും കേരളത്തിലും ആവര്‍ത്തിക്കും. വെള്ളാപള്ളിയെ ഉപയോഗിച്ച് ഈഴവ വോട്ടുകള്‍ കേന്ദ്രീകരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇതിന് പറ്റിയില്ല എന്ന് മാത്രമല്ല. ഉള്ള വോട്ടുകള്‍ കൈവിട്ട് പോവുകയും ചെയ്തു. യു.ഡി.എഫിന്റെ കൂടെയുള്ളവര്‍ വന്‍ തോതില്‍ കൊഴിഞ്ഞുപോകുകയാണെന്നും പുതിയ ഏതെങ്കിലും ശക്തിയെ കിട്ടുമോ എന്നാണ് അവര്‍ നോക്കുകയാണെന്നുമായിരുന്നു വോട്ടെടുപ്പിന് തൊട്ടുമുമ്പ് വരെ പിണറായി പറഞ്ഞിരുന്നത്. ജമാഅത്തെ ഇസ്ലാമി സ്ഥാനാര്‍ഥികളെ പാണക്കാട്ടുനിന്ന് പ്രഖ്യാപിക്കുന്ന നിലയുണ്ടാകുന്നുവെന്ന പച്ചക്കള്ളം തട്ടിവിടാന്‍ പോലും പിണറായി മടികാണിച്ചില്ലെന്നത് എത്രത്തോളം ഒരു മുഖ്യമന്ത്രിക്ക് തിര ഞ്ഞെടുപ്പ് ഗോദയില്‍ തരം താഴാന്‍ പറ്റുമെന്നതിന്റെ നേര്‍ സാക്ഷ്യമായിരുന്നു. ഇതെല്ലാം ഭൂരിപക്ഷ വോട്ടുകളുടെ ധ്രുവികരണം ലക്ഷ്യമിട്ടായിരുന്നു താനും. എല്ലാം പാളിയെന്ന് മാത്രമല്ല അധികാരത്തിലിരുന്ന ഒരു മുഖ്യമന്ത്രിക്ക് ഇത്രത്തോളം വലിയ ഷോക്ക് ട്രീറ്റ്മെന്റെ കേരള ചരിത്രത്തില്‍ ഇതുവരെ ലഭിച്ചിട്ടുമില്ല.

Continue Reading

kerala

‘നിയമസഭ തെരഞ്ഞെടുപ്പിന് ഒരുങ്ങണം, വിശ്രമത്തിന് സമയമില്ല’; സണ്ണി ജോസഫ്

യു.ഡി.എഫ് വിട്ടുപോയവര്‍ തിരിച്ചു വരണമോയെന്ന് ചിന്തിക്കേണ്ട സമയമാണിതെന്നും സണ്ണി ജോസഫ് പറഞ്ഞു.

Published

on

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന് ഒരുങ്ങണമെന്നും വിശ്രമത്തിന് സമയമില്ലെന്നും കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ്. യു.ഡി.എഫ് വിട്ടുപോയവര്‍ തിരിച്ചു വരണമോയെന്ന് ചിന്തിക്കേണ്ട സമയമാണിതെന്നും സണ്ണി ജോസഫ് പറഞ്ഞു. യു.ഡി.എഫിലേക്ക് മടങ്ങിവരണമോ എന്ന് കേരള കോണ്‍ഗ്രസിന് തീരുമാനിക്കാമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

യു.ഡി.എഫ് പറഞ്ഞത് പോലെ ജനകീയ അടിത്തറ വികസിപ്പിച്ചു. സര്‍ക്കാര്‍ വിരുദ്ധ വികാരം, ശബരിമല മോഷണം, യു.ഡി.എഫിന്റെ കൂട്ടായ പ്രവര്‍ത്തനം, സ്ഥാനാര്‍ഥികളുടെ മേല്‍മ, ടീം വര്‍ക്ക് എല്ലാം വിജയത്തിന്റെ അടിത്തറയായെന്നും സണ്ണി ജോസഫ് പറഞ്ഞു. ഇത്രയും വലിയ വിജയം പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം കോര്‍പറേഷന്‍ കെ. മുരളീധരന്റെ നേതൃത്വം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു. പത്ത് സീറ്റിനെ 19 ആയി വര്‍ധിപ്പിക്കാന്‍ സാധിച്ചു. വാര്‍ഡ് വിഭജനം എതിരായിട്ടും നില മെച്ചപ്പെടുത്തി. എല്‍.ഡി.എഫിന്റെ അടിത്തറ ഇളകിയതാണ് ബി.ജെ.പിയുടെ വിജയത്തിന് കാരണമെന്നും സണ്ണി ജോസഫ് പറഞ്ഞു.

Continue Reading

kerala

കേരളത്തിന്റെ രാഷ്ട്രീയ മനസ് യു.ഡി.എഫിനൊപ്പം

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചരിത്രത്തെ തന്നെ മാറ്റിയെഴുതിയ വിജയമാണ് യു.ഡി.എഫിന് നേടാനായത്.

Published

on

തിരുവനന്തപുരം കേരളത്തിന്റെ രാഷ്ട്രിയ മനസ് ആര്‍ക്കൊപ്പമെന്ന് വ്യക്തമാക്കി, യുഡി.എഫിന്റെ വന്‍ തിരിച്ചുവാരവ്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചരിത്രത്തെ തന്നെ മാറ്റിയെഴുതിയ വിജയമാണ് യു.ഡി.എഫിന് നേടാനായത്. യുഡി.എഫിന്റെ വിജയം സമാനതകളില്ലാത്തതാണ്. നിയമസഭ, ലോക്‌സഭ തിരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിന് വലിയ വിജയം ഉണ്ടാകുമ്പേഴും ത്രിതല പഞ്ചായത്തുകളിലേറെയും ം ഇടതുമുന്നണിക്കൊപ്പം നില്‍ക്കുകയാണ് പതിവ്. ആ കിഴ്‌വഴക്കത്തെ പോലും അട്ടിമറിച്ചാണ് കേരളമാകെ ത്രിവര്‍ണമണിഞ്ഞത്.
നാടും നഗരവും യുഡി.എഫിനെ ചേര്‍ത്തുപിടിച്ചതോടെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചിത്രം വ്യക്തമാകുകയാണ്. ഭരണത്തുടര്‍ച്ച എന്ന അവകാശവാദത്തിന് ഒരുമുഴം മുന്നേ തിരിച്ചടി നല്‍കിയെന്നു വേണം വിലയിരുത്താന്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒരിക്കലും നേരിട്ടിട്ടില്ലാത്ത തകര്‍ച്ച നേരിട്ട് ഇടതുമു
ന്നണി പടുകൂഴിയിലേക്ക് കുപ്പു കുത്തുന്ന കാഴ്ചയാണിത്. മൂന്ന് മുന്നണികളുടെയും ശക്തി രാഷ്ട്രീയമായ ശക്തി പരിശോധിക്കുന്നത് ജില്ലാ പഞ്ചായത്ത് കോര്‍പറേഷന്‍ തലങ്ങളിലാണ് ഇവിടങ്ങളിലെല്ലാം ഇടതു മുന്നണി തരിപ്പണമായി. യുഡിഎഫിന്റെ വരവ് ജനം എത്രത്തോളം ആഗ്രഹിക്കുന്നെന്ന് വ്യക്തമാക്കുന്ന വോട്ടിംഗ് നിലയാണ് കണ്ടത്. കൊല്ലം, കണ്ണൂര്‍ ജില്ലകളില്‍ പോലും സി.പി.എമ്മിന്റെ അടിത്തറ ഇളകുന്നതാണ് കാണുന്നത്. ഈ തിരിച്ചടി മറികടക്കുക എന്നത് ചുരുങ്ങിയ വേളയില്‍ സി.പി.എമ്മിനെ സംബന്ധിച്ച് ഏറ്റവും ദുര്‍ഘടമായ കാര്യമായിരിക്കും. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ഇനി വെറും നാലു മാസം മാത്രമാണുള്ളത്. അതിനിടയില്‍ ഈ തിരിച്ചടികള്‍ മറികടക്കുകയെന്നത് തിര്‍ത്തും അസാധ്യം തന്നെയാകുമെന്നാണ് മുന്നണികള്‍ക്കുള്ളിലെ വിലയിരുത്തല്‍. ശമ്പളപരിഷ്‌ക്കരണം ഉള്‍പെടെയുള്ളവ നടാത്താതെ ജീവനക്കാരെയും അധ്യാപകരെയും ശത്രുക്കളാക്കിയതു മുതല്‍ ശബരിമല സ്വര്‍ണ്ണക്കൊള്ളയിലെ നിലപാടുകള്‍ വരെ തിരിച്ചടിക്ക് കാരണമായി എന്നാണ് വിലയിരുത്തല്‍. വരും ദിവസങ്ങളില്‍ ഇത് കൂടുതല്‍ ശക്തമായി പുറത്തുവരും. ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയും മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും അഴിമതിയും ധൂര്‍ത്തും വിലക്കയറ്റവും തുടങ്ങി എല്ലാ അര്‍ത്ഥത്തിലും കേരളത്തെ തകിടം മറിച്ച ഭരണത്തിന് കിട്ടിയ തിരി ച്ചടിയാണിത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയില്‍ നിന്നും സി.പി.എമ്മിനും ഇടതുമുന്നണിക്കും കരകയറാനായില്ലെന്ന് വ്യക്തമാക്കുന്നതാണ് ഫലം. സി.പി.എമ്മിന്റെ ശക്തമായ വോട്ടുബാങ്കുകള്‍ ബി.ജെ.പി പക്ഷത്തേക്ക് ചേക്കേറിയ പ്രവണത അന്ന് കണ്ടിരുന്നു. അത് മറികടക്കുന്നതിനായി പല തന്ത്രങ്ങളും പയറ്റിയെങ്കിലും അവയൊന്നും ഫലം കണ്ടില്ലെന്നതാണ് ഇപ്പോഴത്തെ ഫലം സാക്ഷ്യപ്പെടുത്തുന്നത്.
2015ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ആറില്‍ അഞ്ച് കോര്‍പറഷനുകളും പതിനാലില്‍ പതിനൊന്ന് ജില്ലാ പഞ്ചായത്തുക ഈം ബഹുഭൂരിപക്ഷം ബ്ലോക്ക് ഗ്രാമപഞ്ചായത്തുകളും പിടിച്ചെടുത്ത് അജയ്യരായി നിലകൊണ്ട ഇടതുമുന്നണി ഇക്കുറി പാടെ കടപുഴകി വീണിരിക്കുകയാണ്.

ഇത്തരത്തിലൊരു തിരിച്ചടി ഈ കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചരിത്രത്തില്‍ ഇടതുമുന്നണിക്ക് ഉണ്ടായിട്ടില്ല. സമാനമായ ഒരു ഫലമുണ്ടായത് 2010ലെ തദ്ദേശ തിരഞ്ഞെടുപ്പിലായിരുന്നു. അതുകഴിഞ്ഞ് 2011ല്‍ നടന്ന നിയമസഭാ തിരഞ്ഞഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിജയം കൈവരിക്കുകയും ചെയ്തു. ഇക്കുറി ആറു കോര്‍പ ഷനുകളില്‍ ഒന്നില്‍ മാത്രമാണ് ഇടതുമുന്നണിക്ക് അല്‍പമെങ്കിലും മേല്‍ക്കൈ നേടാനായിത്. 14 ജില്ലാ പഞ്ചായത്തുകളില്‍ ആറണ്ണത്തില്‍ മാത്രമാണ് മേല്‍ കൈയുണ്ടായത്, ഗ്രാമപഞ്ചായത്തുകളില്‍ പോലും ഇടതുമുന്നണി തകര്‍ന്നടിയുകയാണ്.

Continue Reading

Trending