തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സനല്‍ എന്ന യുവാവിനെ വാഹനത്തിന് മുന്നില്‍ തള്ളിയിട്ടു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഡി.വൈ.എസ്.പിയെ സംരക്ഷിക്കുന്നത് സി.പി.എം ജില്ലാ നേതൃത്വമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ‘വിശ്വാസം സംരക്ഷിക്കുക, വര്‍ഗീയത തുരത്തുക’ എന്ന മുദ്രാവാക്യമുയര്‍ത്തി കെ.മുരളീധരന്‍ നയിക്കുന്ന തിരുവനന്തപുരം മേഖലാ ജാഥ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിയെ ഒളിവില്‍ താമസിപ്പിക്കുന്നത് സി.പി.എമ്മാണെന്ന് ആരോപണമുണ്ട്. കൊലപാതക കേസിലെ പ്രതികളെ പിടിക്കാന്‍ പൊലീസിന് സാധിക്കുന്നില്ല. ശബരിമല തീര്‍ഥാടനത്തെ അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ബോധപൂര്‍വം ശ്രമിക്കുകയാണ്. ശബരിമലയിലേത് വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള പൊരാട്ടമാണെന്നും ചെന്നിത്തല പറഞ്ഞു.