ഡോ. രാംപുനിയാനി
ഇന്ത്യന്‍ സമൂഹത്തില്‍ ജാതി പ്രധാന ഘടകമാണ്. ചരിത്രത്തിലും വര്‍ത്തമാന കാലഘട്ടത്തിലും ഇത് രാഷ്ട്രീയം നിര്‍ണയിക്കുന്നു. ജാതി വ്യവസ്ഥയുടെ ഉത്ഭവവും വ്യാപ്തിയും സംബന്ധിച്ച് വിവിധ അവകാശവാദങ്ങളും വ്യാഖ്യാനങ്ങളുമുണ്ട്. വിശുദ്ധ ഗ്രന്ഥങ്ങളിലാണ് ജാതിയുടെ ഉത്ഭവത്തെ അംബേദ്കര്‍ കണ്ടെത്തുന്നതെങ്കില്‍ ഹിന്ദുത്വ പ്രത്യയ ശാസ്ത്രക്കാര്‍ പ്രചരിപ്പിക്കുന്നത് എല്ലാ ജാതിക്കാരും ഹിന്ദു സമൂഹത്തില്‍ തുല്യരാണെന്നും മുസ്‌ലിം അക്രമകാരികള്‍ മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചതായും അവരുടെ മതപരിവര്‍ത്തനത്തില്‍ നിന്ന് രക്ഷപെടാന്‍ ഹിന്ദുക്കള്‍ വിദൂര സ്ഥലങ്ങളിലേക്ക് പോയത് ജാതി അസമത്വത്തിലേക്ക് നയിച്ചെന്നുമാണ്. നടന്ന സംഭവങ്ങളുടെ ശരിയായ വ്യാഖ്യാനത്തേക്കാള്‍ കൂടുതലാണ് ഉയര്‍ന്ന ജാതി പ്രത്യയശാസ്ത്രമെന്നാണ് ഈ വ്യാഖ്യാനം പ്രതിഫലിപ്പിക്കുന്നത്. ‘അക്രമികളും പരിവര്‍ത്തനവും’ സിദ്ധാന്തം കളവായി പ്രചരിപ്പിക്കുന്നത് മനുസ്മൃതി പോലുള്ള വിശുദ്ധ ഗ്രന്ഥങ്ങളാണെന്നത് കാപട്യത്തിന്റെ മറ നീക്കുന്ന വളരെ ലളിതമായ യുക്തിയാണ്. ഇസ്‌ലാം കടന്നുവരുന്നതിനു വളരെ മുമ്പ്, മുസ്‌ലിം വ്യാപാരികള്‍ മലബാര്‍ തീരത്ത് എത്തുന്നതിനും വളരെ മുമ്പ്, അല്ലെങ്കില്‍ മുസ്‌ലിം രാജാക്കന്മാരുടെ കടന്നുകയറ്റം നടന്നുവെന്നു പറയപ്പെടുന്നതിന് മുമ്പ് എ.ഡി രണ്ടാം നൂറ്റാണ്ട് മുതല്‍ സമൂലമായ ജാതി കുടിയേറ്റത്തിന്റെ സാമൂഹിക പ്രത്യാഘാതങ്ങള്‍ ഇത് നമ്മെ കാണിച്ചുതരുന്നു.
വികൃതമായ ഈ വ്യാഖ്യാനത്തിനു വിപരീതമായി സ്വാമി വിവേകാനന്ദനടക്കം നമ്മോട് പറയുന്നത് ജാതി വ്യവസ്ഥയുടെ അടിച്ചമര്‍ത്തല്‍ കാരണമാണ് ഇസ്‌ലാം മതത്തിലേക്ക് പ്രധാന പരിവര്‍ത്തനം നടന്നതെന്നാണ്. ഒട്ടൊക്കെ ആധുനികവത്കരണമുണ്ടായിട്ടും കൊളോണിയല്‍ ഭരണ കാലത്തും ഇന്ത്യന്‍ സമൂഹത്തില്‍ ജാതി വ്യവസ്ഥ മായാജാലം പോലെ തുടര്‍ന്നു. സ്വാതന്ത്ര്യത്തിനു ശേഷം എഴുപതു വര്‍ഷം പിന്നിട്ടിട്ടും ഇന്ത്യന്‍ ഭരണഘടന ഔപചാരികമായി നിലവില്‍ വന്നിട്ടും അത് നമുക്ക് സമത്വം വാഗ്ദാനം ചെയ്തിട്ടും അതേനില തുടരുകയാണ്. അദിത്യനാഥ് യോഗി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി വന്നതോടെ സമൂഹത്തിലെ വേദനാജനകമായ ഈ അവസ്ഥ വീണ്ടും മുന്നിലേക്കു വന്നിരിക്കുകയാണ്. മറ്റു കാര്യങ്ങള്‍ക്കു പുറമെ ദലിതര്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ പ്രകടിപ്പിക്കുന്നത് സഹറണ്‍പൂരിലെ നിരവധി അക്രമ സംഭവങ്ങളില്‍ പ്രതിഫലിക്കുന്നതുപോലെ ഇനിയും ശക്തമായി അവര്‍ ദലിതരെ ലക്ഷ്യമിടുന്നുവെന്ന് തന്നെയാണ്.
ആദിത്യനാഥ് യോഗി അധികാരത്തിലെത്തിയ ശേഷം തങ്ങള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചതില്‍ പ്രതിഷേധിച്ച് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ മൂന്ന് ഗ്രാമങ്ങളില്‍ നിന്നുള്ള 180 ഓളം ദലിത് കുടുംബങ്ങള്‍ ബുദ്ധ മതത്തില്‍ ചേരുമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഏതാനും ഗ്രാമങ്ങളില്‍ താക്കൂര്‍മാര്‍ ദലിതര്‍ക്കെതിരെ നടത്തുന്ന അതിക്രമങ്ങള്‍ ബീഭത്സമായ തലത്തിലെത്തിയിട്ടുണ്ട്. അംബേദ്കര്‍ പ്രതിമ സ്ഥാപിക്കുന്നതിനെ താക്കൂര്‍മാര്‍ തടയുകയും രജപുത്ര രാജാവ് റാണാ പ്രതാപിന് ആദരവ് നല്‍കാനുള്ള നീക്കത്തെ പിന്നീട് ദലിതര്‍ എതിര്‍ക്കുകയും ചെയ്തിരുന്നു. താക്കൂര്‍മാര്‍ക്കൊപ്പം മാത്രമേ മുഖ്യമന്ത്രി ആദിത്യനാഥ് നില്‍ക്കുന്നുള്ളുവെന്നാണ് ദലിതുകള്‍ ആരോപിക്കുന്നത്.
കാവി ഭീകരരുടെ അക്രമങ്ങള്‍ക്ക് മുഖ്യമന്ത്രി ആദിത്യനാഥ് അറുതിവരുത്തുന്നില്ലെങ്കില്‍ തങ്ങള്‍ ഹിന്ദുമതം ഉപേക്ഷിച്ചുപോകുമെന്ന് മൊറാദാബാദിനടുത്ത സഹറന്‍പൂരില്‍ 50 ഓളം ദലിത് കുടുംബങ്ങള്‍ വീണ്ടും ഭീഷണി മുഴക്കിയിട്ടുണ്ട്. സമാനമായി അലിഗറിലും 2000 ദലിതുകള്‍ ഇസ്‌ലാം മതത്തില്‍ ചേരുമെന്ന് ഭീഷണിപ്പെടുത്തിയതായി ടൈംസ് ഓഫ് ഇന്ത്യ മെയ് 22ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഭീം ആര്‍മി എന്ന പേരില്‍ രൂപീകരിച്ച സംഘടന ഇപ്പോള്‍ ദലിതരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ അക്രമത്തിന് കോപ്പുകൂട്ടുന്നുവെന്ന് ഭരണാധികാരികള്‍ ആരോപിക്കുമ്പോള്‍ തങ്ങളുടെ രക്ഷകരെന്ന നിലയിലാണ് ആര്‍മി രംഗത്തെത്തിയതെന്നാണ് ദലിതുകള്‍ വിശദമാക്കുന്നത്. ഉയര്‍ന്ന ജാതിക്കാരോട് ചായ്‌വ് കാണിക്കുന്ന ഭരണകൂടം കുറ്റവാളികളെ പിടികൂടുന്നതിനു പകരം ഈ സംഘടനയെ ലക്ഷ്യം വെക്കുകയാണ്. ഹിന്ദു ജാഗ്രതാ ഗ്രൂപ്പുകള്‍ ഇപ്പോള്‍ വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട്. ഭീം ആര്‍മിയുടെ വരവ് ദലിത് വിഭാഗങ്ങള്‍ക്ക് നേരിയ പ്രത്യാശ നല്‍കുന്നതാണ്. ആര്‍.എസ്.എസുമായി അഫിലിയേറ്റ് ചെയ്ത യോഗി സര്‍ക്കാര്‍ അവരുടെ യഥാര്‍ത്ഥ നിറം കാണിക്കുകയാണ്. അതിനാല്‍ ഹിന്ദുമതമെന്ന ആലയത്തില്‍ നിന്ന് പുറത്തുകടക്കുകയല്ലാതെ തങ്ങള്‍ക്ക് വേറെ വഴിയില്ല. ബ്രാഹ്മണ മാനദണ്ഡങ്ങള്‍ക്കാണ് ഇപ്പോള്‍ ആധിപത്യം. ആര്‍.എസ്.എസ് പരിവാരത്തിന്റെയും ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെയും രാഷ്ട്രീയ അടിസ്ഥാനവും ഇതുതന്നെയാണ്. തങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വന്‍തോതില്‍ ദലിതുകള്‍ ഡല്‍ഹിയിലെ ജന്തര്‍ മന്ദിറില്‍ ഇയ്യിടെ പ്രതിഷേധം നടത്തിയിരുന്നു.
ദലിത് ഗ്രൂപ്പുകളുമായി ഇടപെടുന്നതില്‍ ആര്‍.എസ്.എസ് വലിയ ധര്‍മ്മസങ്കടം അഭിമുഖീകരിക്കുന്നുണ്ട്. ഒരു വശത്ത് തെരഞ്ഞെടുപ്പില്‍ പ്രയോജനപ്പെടുത്തുന്നതിനായി കൂടെക്കൂട്ടേണ്ടതുള്ളപ്പോള്‍ മറുവശത്ത് അവര്‍ക്ക് ചില പദവികള്‍ നല്‍കുന്നത് ആര്‍.എസ്.എസ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വോട്ടു ബാങ്കായ ഉയര്‍ന്ന ജാതിക്കാരെ അസ്വസ്ഥരാക്കുന്നു. ഇതു മറികടക്കാന്‍ ഒരു തലത്തില്‍ സാംസ്‌കാരിക സംവിധാനത്തിലൂടെ ദലിതരെ സഹകരിപ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. സാമാജിക് സമ്രാസ്റ്റ്‌സ് മഞ്ചിനും താഴ്ന്ന ജാതിയുമായുള്ള സഹകരണത്തോടെയുള്ള പരിപാടികള്‍ക്കും ആര്‍.എസ്.എസ് തുടക്കംകുറിച്ചിട്ടുണ്ട്. മറ്റൊരു തലത്തില്‍ രാംവിലാസ് പസ്വാന്‍, രാംദാസ് അത്‌വാലെ, ഉദിത് രാജ് തുടങ്ങി മറ്റു നിരവധി ദലിത് നേതാക്കള്‍ക്ക് അധികാരത്തിലേക്കുള്ള ലോലിപോപ്പ് വാഗ്ദാനം ചെയ്യുന്നു. മുസ്‌ലിംകളുടെ കടന്നാക്രമണത്തിനെതിരെ ദലിതര്‍ ഹിന്ദു സംരക്ഷകരായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന രീതിയില്‍ സമുദായ ചരിത്രം പരിഷ്‌ക്കരിക്കുക വഴി ദലിത് വിഭാഗങ്ങളെ ജയിക്കാനുള്ള ശ്രമത്തിലും അവര്‍ സജീവമായി ഏര്‍പെട്ടിട്ടുണ്ട്. ഈ സാംസ്‌കാരിക കൃത്രിമപ്പണി ഹിന്ദു ദേശീയതയുടെ നിര്‍മ്മാണത്തിലെ അടിസ്ഥാന ഘടകമാണ്.
കഴിഞ്ഞ മൂന്നു വര്‍ഷമായി പ്രത്യേകിച്ചും, ദലിതര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വിവിധ രൂപങ്ങളില്‍ പ്രകടമായിട്ടുണ്ട്. മദ്രാസ് ഐ.ഐ.ടിയില്‍ അംബേദ്കര്‍ പെരിയാര്‍ സ്റ്റഡി സര്‍ക്കിള്‍ നിരോധിച്ച കാര്യം ഓര്‍ക്കേണ്ട ഒന്നാണ്. ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവാഴ്‌സിറ്റിയിലെ ഭരണാധികാരികളുടെ ദലിത് വിരുദ്ധ നയങ്ങള്‍ രോഹിത് വെമുലയെന്ന വിദ്യാര്‍ത്ഥിയുടെ സ്ഥാപന കൊലപാതകത്തിലേക്കു നയിക്കുകയും ഈ രാഷ്ട്രീയത്തിന്റെ വിശുദ്ധ പശു അജണ്ട ഗുജറാത്തിലെ ഉനയില്‍ ദലിത് യുവാക്കള്‍ ക്രൂര മര്‍ദനത്തിരയാകുന്നതിലും കലാശിച്ചു. ഹിന്ദു ദേശീയതയുടെ രാഷ്ട്രീയം ആ പാതയുടെ മാര്‍ഗദര്‍ശനത്തിന് എതിരും അവരുടെ ലക്ഷ്യം ജാതി വ്യവസ്ഥയുടെ പേരില്‍ അടിച്ചമര്‍ത്തലുമാണ്. സാമൂഹിക നീതിക്കു വേണ്ടിയാണ് ഭീം റാവു അംബേദ്കര്‍ നിലകൊണ്ടത്; മനുസ്മൃതി കത്തിക്കുന്നതിന് ജനാധിപത്യം പിന്തുണ നല്‍കി, എന്നാല്‍ ആര്‍.എസ്.എസ് ആചാര്യന്‍ എം.എസ് ഗോള്‍വാള്‍ക്കര്‍ പോലുള്ളവര്‍ക്ക് പ്രധാന പുസ്തകമായിരുന്നു അത്. ഇന്ത്യന്‍ ഭരണഘടന നിര്‍മ്മാണത്തെ എതിര്‍ത്ത ഗോള്‍വാള്‍ക്കര്‍ പോലുള്ള ആളുകള്‍ക്ക് മനുസ്മൃതിയുടെ രൂപത്തില്‍ ‘വിസ്മയജനകമായ’ ഒരു ഭരണഘടന നേരത്തെതന്നെ ഉണ്ടായിരുന്നു.
രാജാധിപത്യം പരമോന്നതമായ ഹിന്ദു മതഗ്രന്ഥങ്ങളുടെ മൂല്യങ്ങള്‍ ചുറ്റപ്പെട്ട പുരാതന ഹിന്ദു മഹത്വമെന്ന ചരിത്രത്തിലാണ് ഹിന്ദു ദേശീയത നിര്‍മ്മിച്ചെടുത്തത്. ജനാധിപത്യ സമൂഹത്തില്‍ യാതൊരു സ്ഥാനവുമില്ലാത്ത വേദ കാലഘട്ടങ്ങളിലെ മൂല്യങ്ങളെ പുനരുജ്ജീവിപ്പിക്കാനാണ് അതിന്റെ ശ്രമം. ഹിന്ദു മതത്തിന്റെ മറ്റൊരു ശാഖയായ ശ്രാമണ്‍സ് പുരോഹിത വാഴ്ചാ സങ്കല്‍പത്തെ നിരസിക്കുകയാണ്. എന്നാല്‍ ബ്രാഹ്മണ രൂപങ്ങളെ ഗ്രസിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു നൂറ്റാണ്ട് മുമ്പാണ് ഇവര്‍ ഹിന്ദു ദേശീയതയുടെ ശാഖയാണെന്ന് പ്രചരിക്കാന്‍ തുടങ്ങിയത്. ആര്‍.എസ്.എസ് സൃഷ്ടിച്ചെടുത്ത സമത്വത്തിന്റെ മിഥ്യാഭ്രമം വിജയത്തിലെത്തില്ലെന്നാണ് ഭീം ആര്‍മി ജന്തര്‍ മന്ദിറില്‍ സംഘടിപ്പിച്ച വന്‍ പ്രതിഷേധ റാലി സൂചിപ്പിക്കുന്നത്. ഇത് വീണ്ടും നമ്മെ ഓര്‍മ്മിപ്പിക്കുന്നത് മതപരമായി നിശ്ചയിച്ച ജാതി സമ്പ്രദായത്തില്‍ നിന്നു രക്ഷപെടാനാണ് അംബേദ്കര്‍ ഹിന്ദു മതം ഉപേക്ഷിച്ചതെന്നും അതുതന്നെയാണ് ഇപ്പോള്‍ വന്‍തോതില്‍ ദലിതുകള്‍ ലക്ഷ്യം വെക്കുന്നതെന്നുമാണ്.