കനത്ത മഴയെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.നേരത്തെ ഓറഞ്ച് അലര്‍ട്ടായിരുന്നു കണ്ണൂരില്‍ നല്‍കിയിരുന്നത്. കോഴിക്കോട് മലപ്പുറം ജില്ലകളിലും നിലവില്‍ റെഡ് അലര്‍ട്ട് ഉണ്ട്. നാളെ മൂന്ന് ജില്ലകളിലും ഓറഞ്ച് അലര്‍ട്ടാണ് നിലവിലുള്ളത്.