കൊച്ചി: ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്ന ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച് നടന്‍ റിയാസ് ഖാന്‍. നടന്റെ സിക്‌സ് പാക്ക് ചിത്രങ്ങള്‍ക്ക് വലിയ പിന്തുണയാണ് ആരാധകര്‍ നല്‍കുന്നത്.

മലയാള സിനിമയിലെ ബോഡി ബില്‍ഡര്‍മാരില്‍ ഒരാളായ റിയാസ് ഖാന് ശരീര സൗന്ദര്യാരാധകര്‍ക്കിടയില്‍ വലിയ പിന്തുണയുണ്ട്. നടന്റെ കഠിനാധ്വാനത്തെ പുകഴ്ത്തിക്കൊണ്ട് നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് കമന്‍ഡ് ചെയ്തിരിക്കുന്നത്.

താങ്കളുടെ കഠിനാധ്വാനവും സമര്‍പ്പണവും വിലമതിക്കാനാവാത്തതാണ്. ഈ ശരീര സൗന്ദര്യം താങ്കള്‍ നിലനിര്‍ത്തുമെങ്കില്‍ അത് വളരെ ആകര്‍ഷകമാണ്…നല്ലത് വരട്ടെ-ഒരു ആരാധകന്‍ കമന്റ് ചെയ്തു.