Connect with us

Culture

സലാഹില്‍ മിന്നാന്‍ മിസ്‌രിപ്പട

Published

on

കമാല്‍ വരദൂര്‍

റഷ്യ വിളിക്കുന്നു/ഫിഫ വേള്‍ഡ് കപ്പ് 2018

ലോകകപ്പിന്റെ ചരിത്രമെടുത്താല്‍ വലിയ സ്ഥാനമില്ല ഈജിപ്തിന്. പങ്കെടുത്തത് ആകെ രണ്ട് തവണ. ആദ്യ റൗണ്ടിനപ്പുറം കടന്നിട്ടുമില്ല. റഷ്യയിലേക്ക് അവര്‍ യോഗ്യത നേടിയത് പക്ഷേ തകര്‍പ്പന്‍ പ്രകടനവുമായാണ്. 28 വര്‍ഷത്തെ വലിയ ഇടവേളക്ക് ശേഷം കാല്‍പ്പന്ത് ലോകത്തെ വലിയ വേദിയിലേക്ക് വരുമ്പോള്‍ ഈജിപ്ത് ചര്‍ച്ച ചെയ്യപ്പെടുന്നത് ഒരേ ഒരു താരത്തിന്റെ നാമധേയത്തിലാണ്-മറ്റാരുമല്ല മുഹമ്മദ് സലാഹ് എന്ന ഗോള്‍വേട്ടക്കാരന്റെ പേരില്‍.

ഗ്രൂപ്പ് എ യില്‍ ആതിഥേയരായ റഷ്യ, സഊദി അറേബ്യ, ഉറുഗ്വേ എന്നിവര്‍ക്കൊപ്പമാണ് ഈജിപ്ത് കളിക്കുന്നത്. ആദ്യ മല്‍സരം ജൂണ്‍ 15ന് ലൂയിസ് സുവാരസും എഡ്ഗാര്‍ കവാനിയുമെല്ലാം കളിക്കുന്ന ലാറ്റിനമേരിക്കന്‍ പ്രബലരായ ഉറുഗ്വേയുമായാണ്.സമീപകാലത്ത് ലോക ഫുട്‌ബോളില്‍ ഉദിച്ചുയര്‍ന്ന നക്ഷത്രമാണ് സലാഹ്. ലയണല്‍ മെസി, കൃസ്റ്റിയാനോ റൊണാള്‍ഡോ തുടങ്ങിയവര്‍ക്കൊപ്പം ഇന്ന് ലോകം അദ്ദേഹത്തെ ചര്‍ച്ച ചെയ്യുന്നു. ലിവര്‍പൂള്‍ എന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബിനെ യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബിനെ നിശ്ചയിക്കുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനല്‍ വരെ എത്തിച്ചിരിക്കുന്നു 25 കാരന്‍. 43 ഗോളുകളാണ് ഈ സീസണില്‍ അദ്ദേഹം ലിവര്‍പൂളിനായി നേടിയിരിക്കുന്നത്. ക്ലബിന്റെ വലിയ റെക്കോര്‍ഡാണിത്.

ഈജിപ്ത് ഇപ്പോള്‍ ലോകകപ്പില്‍ പോലും ചര്‍ച്ച ചെയ്യപ്പെടുന്നത് സലാഹിന്റെ ടീം എന്ന നിലയിലാണ്. അത്രമാത്രം സ്വാധീനം കുറഞ്ഞ കാലയളവില്‍ നേടിയെടുക്കാന്‍ കഴിഞ്ഞ ഈ സൂപ്പര്‍ താരത്തിന്റെ ഫോം തന്നെയാണ് ലോകകപ്പില്‍ ഈജിപ്തിന്റെ യാത്ര നിര്‍ണയിക്കുക.ആഫ്രിക്കന്‍ യോഗ്യതാ റൗണ്ടില്‍ സലാഹിന്റെ മികവില്‍ തന്നെയായിരുന്നു ടീമിന്റെ കുതിപ്പ്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോക്കെതിരെയ മല്‍സരത്തില്‍ സലാഹ് പായിച്ച പെനാല്‍ട്ടി കിക്കിന്റെ ശക്തി ഇപ്പോഴും ആസ്വദിക്കുന്നവരാണ് ഈജിപ്തുകാര്‍. അന്നത്തെ ആ ആഘോഷത്തില്‍ സര്‍ക്കാര്‍ രാജ്യത്തിന് പൊതു അവധി പോലും പ്രഖ്യാപിച്ചിരുന്നു. 1990 ഇറ്റലിയില്‍ നടന്ന ലോകകപ്പിലാണ് അവസാനമായി ഈജിപ്ത് കളിച്ചത്. 28 വര്‍ഷം പിന്നിടുമ്പോള്‍ ഇന്നത്തെ ടീമിലെ ഭൂരിപക്ഷത്തിനും ഇറ്റാലിയന്‍ ലോകകപ്പ് സമയത്ത് ജനിച്ചിട്ട് പോലുമില്ല. സീനിയര്‍ ഗോള്‍ക്കീപ്പര്‍ ഇസം അല്‍ ഹദാരി മാത്രമായിരിക്കാം ഒരു പക്ഷേ ആ ലോകകപ്പിനെക്കുറിച്ച് അറിഞ്ഞ ഇന്നത്തെ ടീമിലെ ഏക അംഗം. 45 കാരനാണ് ഹദാരി. അദ്ദേഹം റഷ്യയില്‍ കളിക്കുന്ന പക്ഷം പുതിയ റെക്കോര്‍ഡും പിറക്കും-ലോകകപ്പില്‍ കളിക്കുന്ന ഏറ്റവും പ്രായം ചെന്ന താരം. 43 വയസ്സുള്ളപ്പോള്‍ ലോകകപ്പ് കളിച്ച കൊളംബിയക്കാരന്‍ ഫരീദ് മോണ്‍ഡഗ്രോയുടെ പേരിലാണ് ഇപ്പോഴുള്ള റെക്കോര്‍ഡ്.

1934 ല്‍ ഇറ്റലിയില്‍ നടന്ന പ്രഥമ ലോകകപ്പില്‍ പന്ത് തട്ടിയവരെന്ന ഖ്യാതിയിലും, ആഫ്രിക്കയിലെ പ്രബല ഫുട്‌ബോള്‍ ശക്തി എന്ന വിലാസത്തിലും എന്ത് കൊണ്ട് ലോകകപ്പ് വേദി തങ്ങള്‍ക്ക് അന്യമാവുന്നു എന്ന ചോദ്യം മിസ്‌രികള്‍ സ്വയം ചോദിക്കാറുണ്ട്. 34 ന് ശേഷം 90 വരെ കാത്തിരിക്കേണ്ടി വന്നു. അതിന് ശേഷം ഇപ്പോള്‍ 28 വര്‍ഷത്തെ കാത്തിരിപ്പ്. യോഗ്യതാ കടമ്പ കടന്ന് ഈജിപ്ത് കളിച്ച ആദ്യ ലോകകപ്പ് 90 ലേതായിരുന്നു. അന്ന് വന്‍കരയില്‍ നിന്നും റോജര്‍ മില്ലറുടെ കാമറൂണിനൊപ്പമായിരുന്നു അവര്‍ റോമിലെത്തിയത്. പക്ഷേ അതിശക്തരുടെ ഗ്രൂപ്പില്‍പ്പെട്ട് വന്നത് പോലെ മടങ്ങേണ്ടി വന്നു ടീമിന്.

ആദ്യ മല്‍സരം ഫ്രാങ്ക് റെയ്ക്കാര്‍ഡും മാര്‍ക്കോ വാന്‍ ബാസ്റ്റണും റുഡോ ഗുള്ളിറ്റുമെല്ലാം കളിച്ച ഹോളണ്ടുമായി. ആ മല്‍സരത്തില്‍ ഒരു ഗോള്‍ സ്‌ക്കോര്‍ ചെയ്തു എന്ന് മാത്രമല്ല മല്‍സരം 1-1 ല്‍ പിടിച്ചുനിര്‍ത്താനുമായി. അടുത്ത മല്‍സരത്തില്‍ റിപ്പബ്ലിക് ഓഫ് അയര്‍ലാന്‍ഡുമായും സമനില. അവസാന മല്‍സരം ശക്തരായ ഇംഗ്ലണ്ടുമായി. ഗ്രൂപ്പില്‍ ഒരു ടീമും വിജയിക്കാതെ വന്നപ്പോള്‍ ഈ മല്‍സരം നിര്‍ണായകമായി. പക്ഷേ രണ്ടാം പകുതിയില്‍ ലിവര്‍പൂള്‍ ഡിഫന്‍ഡര്‍ മാര്‍ക്ക് റൈറ്റ് നേടിയ ഗോള്‍ കാര്യങ്ങള്‍ ഇംഗ്ലണ്ടിന് അനുകൂലമാക്കിയപ്പോള്‍ ഫറോവമാര്‍ക്ക് മടക്കം. അതിന് ശേഷം 1994 ല്‍ അമേരിക്കന്‍ ലോകകപ്പിലും 1998 ല്‍ ഫ്രാന്‍സ് ലോകകപ്പിലും 2002 ല്‍ ജപ്പാന്‍-കൊറിയയിലും 2006 ല്‍ ജര്‍മനിയിലും 2010 ല്‍ ദക്ഷിണാഫ്രിക്കയിലും 2014 ലെ ബ്രസീല്‍ ലോകകപ്പിലും യോഗ്യതാ കടമ്പയില്‍ തട്ടി ടീം പുറത്തായി. ഇത്തവണ സലാഹുണ്ട്-ഈജിപ്തുകാര്‍ രണ്ടാം റൗണ്ട് സ്വപ്‌നം കാണുന്നുണ്ട്…. അവരുടെ മുന്നില്‍ സലാഹ് അജയ്യനാണ്.

News

നോർത്ത് മാസിഡോണിയയിലെ നിശാക്ലബ്ബിൽ വൻ തീപിടിത്തം; 51 മരണം, നൂറിലധികം പേർക്ക് പരിക്ക്

അപകടം നടക്കുമ്പോള്‍ ക്ലബിനുള്ളില്‍ 1500 ആളുകളുണ്ടായിരുന്നു.

Published

on

വടക്കന്‍ മാസിഡോണിയയില്‍ നിശാക്ലബില്‍ വന്‍തീപിടിത്തം. അപകടത്തില്‍ 51 പേര്‍ മരണപ്പെട്ടു. 100ഓളം പേര്‍ക്ക് പരിക്കേറ്റതായി ആഭ്യന്തര മന്ത്രി പാഞ്ചെ തോഷ്‌കോവ്‌സ്‌കി പറഞ്ഞു. പരിക്കേറ്റവര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. അപകടം നടക്കുമ്പോള്‍ ക്ലബിനുള്ളില്‍ 1500 ആളുകളുണ്ടായിരുന്നു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായി അധികൃതര്‍ അറിയിച്ചു.

ഒരു പ്രാദേശിക ഗ്രൂപ്പ് നടത്തിയ പോപ്പ് സംഗീത പരിപാടിക്കിടെയാണ് തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ 2.35ഓടെയായിരുന്നു സംഭവം.പരിപാടിക്കിടയില്‍ കരിമരുന്ന് ഉപയോഗിച്ചത് തീപിടിത്തത്തിന് കാരണമായെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല. ‘

സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തരമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ഇയാളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടില്ലെന്നും അദ്ദേഹം പറഞ്ഞു.

തീപിടിത്തമുണ്ടായി ഉടൻ തന്നെ ക്ലബിന്റെ സീലിങ്ങിലേക്കും മറ്റും തീ ആളിപടരുകയായിരുന്നു. ഏകദേശം 30,000 താമസക്കാരുള്ള ഒരു ചെറിയ പട്ടണത്തിലെ പള്‍സ് എന്ന നിശാക്ലബ്ബിലാണ് തീപിടുത്തമുണ്ടായത്.

Continue Reading

kerala

വിലങ്ങാട് പുനരധിവാസം; അര്‍ഹതപ്പെട്ടവരെ സര്‍ക്കാര്‍ അവഗണിച്ചെന്ന് പരാതി

ആദ്യം 36 കുടുംബങ്ങളെ പുനരധിവാസ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പരാതികള്‍ ലഭിച്ചതോടെ 15 പേരെ ഒഴിവാക്കി.

Published

on

കോഴിക്കോട് വിലങ്ങാട് ഉരുള്‍പൊട്ടല്‍ പുനരധിവാസത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പട്ടികക്കെതിരെ ദുരിന്തബാധിതര്‍ രംഗത്ത്. പട്ടികയില്‍ നിന്നും അര്‍ഹതപ്പെട്ടവരെ അവഗണിച്ചെന്നാണ് പരാതി. പൂര്‍ണമായും വീട് തകര്‍ന്നവരുടെ പേരുകള്‍ ഇല്ലെന്ന് ദുരിന്ത ബാധിതര്‍ പറയുന്നു.

വയനാടിനെ പോലെ വിലങ്ങാടിനെയും ചേര്‍ത്തുപിടിക്കും എന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം. എന്നാല്‍ അതിജീവിക്കുന്ന വിലങ്ങാടന്‍ ജനതയെ അവഗണിക്കുന്നു എന്നാണ് ദുരിതബാധിതരുടെ പരാതി. വിലങ്ങാട് പന്നിയേരി ഉന്നതിയിലെ രജീഷിന്റെ വാക്കുകളാണ് ഇത്. വീട് പൂര്‍ണമായി തകര്‍ന്ന ഇത്തരത്തില്‍ നിരവധി പേരാണ് ഇപ്പോഴും പട്ടികക്ക് പുറത്തു നില്‍ക്കുന്നത്. ആദ്യം 36 കുടുംബങ്ങളെ പുനരധിവാസ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പരാതികള്‍ ലഭിച്ചതോടെ 15 പേരെ ഒഴിവാക്കി.

കുറ്റല്ലൂര്‍, മാടാഞ്ചേരി, പന്നിയേരി ആദിവാസി ഉന്നതികളിലെ ദുരിതബാധിതരെ പൂര്‍ണമായും അവഗണിച്ചു. കോഴിക്കോട് എന്‍ ഐ ടി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ആദ്യഘട്ട പട്ടിക പുറത്ത് വിട്ടത്. ദുരിത ബാധിതരുടെ പരാതി പരിഹരിക്കാന്‍ റവന്യൂ വകുപ്പ് ശ്രമം ആരംഭിച്ചു എന്നാണ് വിവരം

Continue Reading

GULF

മ​ബെ​ല കെ.​എം.​സി.​സി ഗ്രാ​ൻ​ഡ് ഫാ​മി​ലി ഇ​ഫ്താ​ർ സം​ഘ​ടി​പ്പി​ച്ചു

സ​മീ​പ​കാ​ല​ത്ത് ഒ​മാ​നി​ൽ ന​ട​ന്ന ഏ​റ്റ​വും വ​ലി​യ ഫാ​മി​ലി ഇ​ഫ്താ​റു​ക​ളി​ൽ ഒ​ന്നാ​യി​രു​ന്നു മ​ബെ​ല കെ.​എം.​സി.​സി യു​ടേ​ത്.

Published

on

മ​സ്ക​ത്ത് കെ.​എം.​സി.​സി മ​ബെ​ല ഏ​രി​യ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗ്രാ​ൻ​ഡ് ഫാ​മി​ലി ഇ​ഫ്താ​ർ സം​ഘ​ടി​പ്പി​ച്ചു.

മ​ബെ​ല മാ​ൾ ഓ​ഫ് മ​സ്ക​ത്തി​ന് സ​മീ​പ​മു​ള്ള അ​ൽ ശാ​ദി ഫു​ട്ബാ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന സ​മൂ​ഹ നോ​മ്പു​തു​റ​യി​ൽ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ പ​ങ്കാ​ളി​ക​ളാ​യി. സ​മീ​പ​കാ​ല​ത്ത് ഒ​മാ​നി​ൽ ന​ട​ന്ന ഏ​റ്റ​വും വ​ലി​യ ഫാ​മി​ലി ഇ​ഫ്താ​റു​ക​ളി​ൽ ഒ​ന്നാ​യി​രു​ന്നു മ​ബെ​ല കെ.​എം.​സി.​സി യു​ടേ​ത്.

സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ക്കം 2500 ല​ധി​കം ആ​ളു​ക​ൾ ഇ​ഫ്താ​റി​ൽ പ​ങ്കെ​ടു​ത്തു.മ​ബെ​ല കെ.​എം.​സി.​സി യു​ടെ പ്ര​വ​ർ​ത്ത​ക​രും കു​ടും​ബ​ങ്ങ​ളും അ​തി​ഥി​ക​ളും പ​ങ്കെ​ടു​ത്തു. മ​ബെ​ല കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ളെ

കൂ​ടാ​തെ പ്ര​ത്യേ​കം തെ​ര​ഞ്ഞെ​ടു​ത്ത വള​ന്റി​യ​ർ വി​ങ്ങും, വി​മ​ൻ ആ​ൻ​ഡ് ചി​ൽ​ഡ്ര​ൻ​സ് വി​ങ് പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ളും ഗ്രാ​ൻ​ഡ് ഇ​ഫ്താ​റി​ന് നേ​തൃ​ത്വം ന​ൽ​കി.

Continue Reading

Trending