kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ്; എ. പത്മകുമാര്‍ വീണ്ടും റിമാന്‍ഡില്‍

By Akhila

January 27, 2026

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം മുന്‍ പ്രസിഡന്റ് എ. പത്മകുമാറിനെ വീണ്ടും റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേയ്ക്കാണ് കൊല്ലം വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്തത്. ഫെബ്രുവരി 10ന് വീണ്ടും ഹാജരാക്കും. റിമാന്‍ഡ് 90 ദിവസം പിന്നിട്ടാല്‍ ജാമ്യഹര്‍ജി സമര്‍പ്പിക്കാനാണ് പത്മകുമാറിന്റെ നീക്കം. അതിന് മുമ്പ് പ്രാഥമിക കുറ്റപത്രമെങ്കിലും സമര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് എസ്‌ഐടി.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ വേലി തന്നെ വിളവ് തിന്നെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ദേവസ്വം മിനുട്സില്‍ തിരുത്തല്‍ വരുത്തിയത് മനഃപൂര്‍വമാണെന്നാണ് എസ്ഐടി കണ്ടെത്തല്‍. പിച്ചളപാളി എന്നത് മാറ്റി ചെമ്പ് പാളി എന്നെഴുതി. ‘അനുവദിക്കുന്നു’ എന്നും മിനുട്സില്‍ സ്വന്തം കൈപ്പടയില്‍ എഴുതി. ഇതിന് പിന്നാലെയാണ് പോറ്റിയ്ക്ക് പാളികള്‍ കൈമാറിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.