kerala
ശബരിമല സ്വര്‍ണക്കൊള്ള കേസ്; കെ.പി. ശങ്കരദാസ് 14 ദിവസത്തെ റിമാന്‍ഡില്‍
കൊല്ലം വിജിലന്‍സ് കോടതി ജഡ്ജി പി.എസ്. മോഹിത് എസ്.പി. മെഡിഫോര്‍ട്ട് ആശുപത്രിയിലെത്തിയാണ് റിമാന്‍ഡ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗവും സിപിഐ നേതാവുമായ കെ.പി. ശങ്കരദാസിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഡോക്ടറുടെ തീരുമാനം അനുസരിച്ച് ആശുപത്രി മാറ്റം സംബന്ധിച്ച നടപടി സ്വീകരിക്കുമെന്ന് കോടതി അറിയിച്ചു.
കൊല്ലം വിജിലന്‍സ് കോടതി ജഡ്ജി പി.എസ്. മോഹിത് എസ്.പി. മെഡിഫോര്‍ട്ട് ആശുപത്രിയിലെത്തിയാണ് റിമാന്‍ഡ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ചികിത്സയില്‍ കഴിയുന്ന കെ.പി. ശങ്കരദാസിന്റെ അറസ്റ്റ് ഇന്നലെയാണ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രേഖപ്പെടുത്തിയത്.
എ. പത്മകുമാര്‍ പ്രസിഡന്റായിരുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതിയിലെ സിപിഐ പ്രതിനിധിയായിരുന്നു ശങ്കരദാസ്. എഐടിയുസി നേതാവുകൂടിയായ അദ്ദേഹം കഴിഞ്ഞ കുറച്ചുദിവസങ്ങളായി അബോധാവസ്ഥയിലാണെന്ന് അഭിഭാഷകന് കോടതിയെ അറിയിച്ചു.
ശങ്കരദാസിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ച കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി, അദ്ദേഹത്തെ പരിശോധിച്ച മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. തിരുവനന്തപുരം ആശുപത്രിയില്‍ അബോധാവസ്ഥയിലാണെന്ന് പ്രതിഭാഗം കോടതിയെ അറിയിക്കുകയും, ഇതിന് തെളിവായി ഫോട്ടോകളും ചികിത്സാ രേഖകളും സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇവയെല്ലാം തള്ളിയാണ് എസ്ഐടി അറസ്റ്റ് നടപടികളിലേക്ക് നീങ്ങിയത്.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലായിരുന്ന ശങ്കരദാസ്, മുറിയിലേക്ക് മാറ്റിയതിന് പിന്നാലെയാണ് അറസ്റ്റ് നടന്നത്. സ്വകാര്യ ആശുപത്രിയില്‍ നിന്നുള്ള മാറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കോടതി നിര്‍ദേശമനുസരിച്ച് തീരുമാനിക്കുമെന്ന് അറിയിച്ചു.
kerala
ഗുണ്ടാത്തലവൻ മരട് അനീഷ് റിമാൻഡിൽ
വർഷങ്ങൾക്ക് മുൻപ് രജിസ്റ്റർ ചെയ്ത കേസിലാണ് മുളവുകാട് പൊലീസ് അനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്
തിരുവനന്തപുരം: ഗുണ്ടാത്തലവൻ മരട് അനീഷിനെ കോടതി റിമാൻഡ് ചെയ്തു. വർഷങ്ങൾക്ക് മുൻപ് രജിസ്റ്റർ ചെയ്ത കേസിലാണ് മുളവുകാട് പൊലീസ് അനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെയാണ് ഇയാളെ മുളവുകാട് പൊലീസ് അറസ്റ്റ് ചെയ്തത്.
ഹണി ട്രാപ്പ് കേസിന്റെ അന്വേഷണത്തിനിടെയാണ് അനീഷിനെ പൊലീസ് പിടികൂടിയത്. തുടർന്ന് സെൻട്രൽ സ്റ്റേഷനിലെത്തിച്ച് മറ്റ് കേസുകളിൽ വാറന്റുകളുണ്ടോയെന്ന് പരിശോധിച്ചപ്പോഴാണ്, പൊലീസുകാരെ ആക്രമിച്ച സംഭവത്തിൽ 2005ൽ രജിസ്റ്റർ ചെയ്ത കേസിൽ ഇയാൾക്കെതിരെ അറസ്റ്റ് വാറന്റുള്ളതായി കണ്ടെത്തിയത്. ഇതോടെയാണ് കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയത്.
തമിഴ്നാട് പൊലീസ് അനീഷിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിക്കുമെന്ന് അറിയിച്ചു. കേരളത്തിൽ മാത്രം അൻപതോളം ക്രിമിനൽ കേസുകളിൽ പ്രതിയായ മരട് അനീഷ്, തമിഴ്നാട്ടിലും സ്വർണക്കവർച്ച ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ പ്രതിയാണെന്നും പൊലീസ് വ്യക്തമാക്കി.
kerala
‘ജയിലിലുള്ളവരും പാവങ്ങളല്ലേ’; തടവുക്കാരുടെ വേതനം വര്‍ധിപ്പിച്ചതിനെ ന്യായീകരിച്ച് ഇപി ജയരാജന്
അവര്‍ക്ക് വേതനം വര്‍ധിപ്പിച്ചതില്‍ എന്തിനാണ് എതിര്‍ക്കുന്നതെന്ന് ഇപി പറഞ്ഞു.
ജയിലില്‍ വേതനം വര്‍ധിപ്പിച്ചതിനെ ന്യായീകരിച്ച് ഇപി ജയരാജന്. ജയിലിലുള്ളവരും പാവങ്ങളല്ലേ പല സാഹചര്യങ്ങളാല്‍ കുറ്റവാളികളായിപ്പോയി എന്നതാണ് ഇപി ജയരാജന്റെ വാദം. അവര്‍ക്ക് വേതനം വര്‍ധിപ്പിച്ചതില്‍ എന്തിനാണ് എതിര്‍ക്കുന്നതെന്ന് ഇപി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ ജയിലുകളില്‍ കഴിയുന്ന തടവുപുള്ളികളുടെ കൂലി സര്‍ക്കാര്‍ കുത്തനെ വര്‍ധിപ്പിച്ചത്. ജയില്‍ തടവുകാര്‍ക്ക് പ്രതിദിന വേതനത്തില്‍ പത്ത് മടങ്ങ് വരെയാണ് വര്‍ധന വരുത്തിയത്. സ്കില്‍ഡ് ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 620 രൂപയാണ് പുതുക്കിയ വേതനം. സെമി സ്കില്‍ഡ് ജോലികളില്‍ 560 രൂപയും അണ് സ്കില്‍ഡ് ജോലികളില്‍ 530 രൂപയുമാണ് പരിഷ്കരിച്ച തുക. തൊഴിലുറപ്പ് മേഖലയിലെ വേതനം വര്‍ധിപ്പിക്കേണ്ട ഉത്തരവാദിത്വം കേന്ദ്ര ഗവണ്മെന്റ് ആണെന്നും ഇപി ജയരാജന് കൂട്ടിച്ചേര്‍ത്തു.
kerala
കടല്‍ത്തീരത്ത് കളിക്കുന്നതിനിടെ തിരിയില്‍പ്പെട്ട് 11 വയസുകാരന് ദാരുണാന്ത്യം
പൂന്തുറ കടപ്പുറത്ത് വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു അപകടം.
പൂന്തുറ: കടല്‍ത്തീരത്ത് കളിക്കുന്നതിനിടെ തിരിയില്‍പ്പെട്ട് 11 വയസുകാരന് മരിച്ചു. പൂന്തുറ അന്തോണിസ്മിത ദമ്പതികളുടെ മകന് അഖിലാണ് മരിച്ചത്. പൂന്തുറ കടപ്പുറത്ത് വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു അപകടം.
കടലിലേക്ക് തെറിച്ചുപോയ പന്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കുട്ടി ശക്തമായ തിരയില്‍പ്പെട്ടത്. വിവരം അറിഞ്ഞ് നാട്ടുകാര്‍ ഉടന്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
-
Film22 hours agoമോഹൻലാൽ–ജീത്തു ജോസഫ് കൂട്ടുകെട്ടിലെ ചിത്രം ‘ദൃശ്യം 3’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു
-
kerala22 hours agoവീണവാദനത്തിൽ ശ്രദ്ധേയമായി ദേവ്ന; ‘കനുകൊണ്ടിനി ശ്രീ രാമുനി’ കൃതി വേദിയിൽ അവതരിപ്പിച്ചു
-
kerala21 hours agoഎം.എസ്.എഫ് സംസ്ഥാന സമ്മേളനം; മലപ്പുറം ജില്ലയിൽ നിന്നും പതിനായിരം വിദ്യാർത്ഥികൾ പങ്കെടുക്കും
-
kerala21 hours agoകാലിക്കറ്റ് യൂണിവേഴ്സിറ്റി സി-സോൺ കലോത്സവം: സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
-
india2 days agoചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധികള്‍ ആര്.എസ്.എസ് ആസ്ഥാനവും സന്ദര്‍ശിച്ചു
-
kerala2 days agoമകരവിളക്ക്: ഇടുക്കിയിലെ അഞ്ച് പഞ്ചായത്തുകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
-
kerala19 hours agoകടല്‍ത്തീരത്ത് കളിക്കുന്നതിനിടെ തിരിയില്‍പ്പെട്ട് 11 വയസുകാരന് ദാരുണാന്ത്യം
-
News21 hours agoഫോർഡ് ട്രക്ക് പ്ലാന്റ് സന്ദർശനത്തിനിടെ പ്രതിഷേധക്കാരന് നേരെ അശ്ലീല ആംഗ്യം കാണിച്ച് ട്രംപ്; സംഭവം വിവാദമായി
