ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ ബി.ജെ.പിയുടെ ഇരട്ടത്താപ്പ് പുറത്ത്. യുവതീപ്രവേശം തടയാന്‍ തല്‍ക്കാലം നിയമനിര്‍മാണമില്ലെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ലോക്‌സഭയെ അറിയിച്ചു. ആചാരസംരക്ഷണത്തിന് നിയമം നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി കഴിഞ്ഞ ദിവസം സ്വകാര്യ ബില്‍ അവതരിപ്പിച്ചിരുന്നു.

ശബരിമലയുടെ പേരില്‍ കേരളത്തില്‍ കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ച സംഘപരിവാര്‍ നേതൃത്വത്തിന് ശബരിമല വിഷയം വെറും വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായിരുന്നു എന്ന് തെളിയിക്കുന്നതാണ് കേന്ദ്രസര്‍ക്കാറിന്റെ തീരുമാനം. ശബരിമലയില്‍ ആചാരങ്ങള്‍ നിലനിര്‍ത്താന്‍ വ്യവസ്ഥ ചെയ്യുന്ന ബില്ലാണ് പ്രേമചന്ദ്രന്‍ അവതരിപ്പിച്ചിരുന്നത്.