kerala
കേരളാ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലെത്തിയ സുനിതാ വില്യംസുമായി കൂടിക്കാഴ്ച നടത്തി സാദിഖലി തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും
ലിറ്ററേച്ചർ ഫെസ്റ്റിന് കോഴിക്കോട്ടെത്തിയ സുനിത വില്ല്യംസുമായി കൂടിക്കാഴ്ച നടത്തി സാദിഖലി ശിഹാബ് തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും. കലഹമില്ലാത്ത ഭൂമിക്ക് വേണ്ടി ഒന്നിച്ച് നിൽക്കാമെന്നാണ് സുനിത വില്ല്യംസ് നൽകുന്ന സന്ദേശമെന്ന് തങ്ങൾ പറഞ്ഞു. ബഹിരാകാശത്ത് നിന്ന് നോക്കുമ്പോൾ എല്ലാം ഒരുപോലെയാണ്. ആ ഒരുമയാണ് അവരുടെ സന്ദേശം. അത് ജീവിതത്തിൽ പകർത്താം. ‘ബഹീരാകാശത്ത് നിന്നും നോക്കുമ്പോൾ ഭൂമി വർണാഭമായൊരു കാഴ്ചയാണ്.
ആകാശവും ഭൂമിയും വെള്ളവും വായുവുമെല്ലാം എല്ലാവർക്കും സമാനമാണ്’. അവർ ചോദിച്ചു ‘പിന്നെന്തിന് നമ്മൾ അതിരുകളും വേർതിരിവുകളുമുണ്ടാക്കുന്നത്’. ആ വാക്കുകൾ കേട്ടപ്പോൾ എനിക്കോർമ വന്നത് ഖുർആൻ വചനമാണ്. ‘ഹേ മനുഷ്യരേ, തീർച്ചയായും നാം നിങ്ങളെ ഒരു ആണിൽ നിന്നും ഒരു പെണ്ണിൽ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. സമൂഹങ്ങളും ഗോത്രങ്ങളുമാക്കിയത് പരസ്പരം തിരിച്ചറിയാൻ വേണ്ടിയാണ്. അല്ലാഹുവിന്റെ അടുക്കൽ നിങ്ങളിൽ ഏറ്റവും ആദരണീയൻ നിങ്ങളിൽ ഏറ്റവും നീതിമാനാകുന്നു. തീർച്ചയായും അല്ലാഹു സർവ്വജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു.’ – തങ്ങൾ പറഞ്ഞു. യാത്രാനുഭവങ്ങളും ജീവിതാനുഭവങ്ങളും ചിന്തകളും അവർ പങ്കുവെച്ചു.
kerala
സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
തിരുവനന്തപുരം: വിളപ്പില്‍ശാല സര്‍ക്കാര്‍ ആശുപത്രിയില്‍ മതിയായ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി. കൊല്ലംകോണം സ്വദേശി ബിസ്മിന് ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് സംഭവം. ശാരീരിക ബുദ്ധിമുട്ടുകള്‍ പ്രകടിപ്പിച്ച് യുവാവ് ചികിത്സയ്ക്കായി കാത്തുനില്ക്കുന്ന ആശുപത്രിയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വിളപ്പില്‍ശാല കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഗുരുതര സാഹചര്യത്തിലെത്തിച്ച രോഗിക്ക് ചികിത്സ കിട്ടിയില്ലെന്നാണ് കുടുംബത്തിന്റെ പരാതി.
kerala
ഹൈബ്രിഡ് കഞ്ചാവുമായി ഡിവൈഎഫ്ഐ പ്രവര്ത്തകന് ഉള്‍പ്പെടെ പിടിയില്‍
ഇന്നു നടക്കുന്ന ഡിവൈഎഫ്ഐ പത്തനംതിട്ട ബ്ലോക്ക് സമ്മേളനത്തില്‍ പ്രതിനിധിയായി പങ്കെടുക്കേണ്ട നേതാവായിരുന്നു സഞ്ജു മനോജ്
പത്തനംതിട്ട: ഹൈബ്രിഡ് കഞ്ചാവുമായി ഡിവൈഎഫ്ഐ പ്രവര്ത്തകന് ഉള്‍പ്പെടെ രണ്ടുപേര്‍ പത്തനംതിട്ടയില്‍ പിടിയിലായി. സഞ്ജു മനോജ് ( 24 വയസ്) , മുഹമ്മദ് ആഷിഖ് (19 വയസ്) എന്നിവരാണ് പിടിയിലായത്. രണ്ടു കിലോ കഞ്ചാവ് ഇവരില്‍ നിന്നും കണ്ടെടുത്തു. റാന്നി പെരുമ്പുഴ പാലത്തിന് സമീപം പൊലീസ് ഡാന്‍സാഫ് സംഘം നടത്തിയ തിരച്ചിലിലാണ് ഇവര്‍ പിടിയിലായത്.
രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരുടെ കാര്‍ കുറുകെ പൊലീസ് വാഹനം നിര്‍ത്തി തടഞ്ഞിട്ടാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. പിടികൂടിയ ഉടന്‍ തന്നെ ഇരുവരുടേയും മൊബൈല്‍ ഫോണ്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കസ്റ്റഡിയിലെടുത്തിരുന്നു. പൊലീസ് കസ്റ്റഡിയിലുള്ള സഞ്ജുവിന്റെ ഫോണിലേക്ക് ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കള്‍ വിളിച്ചിരുന്നു.
ഇന്നു നടക്കുന്ന ഡിവൈഎഫ്ഐ പത്തനംതിട്ട ബ്ലോക്ക് സമ്മേളനത്തില്‍ പ്രതിനിധിയായി പങ്കെടുക്കേണ്ട നേതാവായിരുന്നു സഞ്ജു മനോജ്. സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായിട്ടാണ് ഡിവൈഎഫ്ഐ നേതാക്കള്‍ സഞ്ജുവിനെ വിളിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫോണെടുത്ത സിഐയാണ് കഞ്ചാവുമായി കസ്റ്റഡിയിലെടുത്ത കാര്യം അറിയിച്ചത്.
kerala
ഉമ്മൻ ചാണ്ടിയുടെ ഇച്ഛാശക്തിയുടെ ഫലമാണ് വിഴിഞ്ഞം തുറമുഖം, അനാവശ്യ അവകാശവാദം വേണ്ട: വി ഡി സതീശൻ
വിഴിഞ്ഞം തുറമുഖത്തിന് പൂർണമായ പിന്തുണയാണ് യുഡിഎഫ് വാഗ്ദാനം ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പിണറായി പ്രതിപക്ഷത്തിരുന്നപ്പോൾ ഈ പദ്ധതി ബഹിഷ്കരിച്ചവരാണ് ഇവർ. ഔട്ട് റീച് റോഡ്, ഔട്ട് റീച് റെയിൽവേ, മത്സ്യബന്ധന പാർക്ക് തുടങ്ങിയ കാര്യങ്ങൾ ഒന്നും ഇതുവരെ ഈ ഗവണ്മെന്റ് ചെയ്തിട്ടില്ല. അനാവശ്യമായ അവകാശവാദം ഒന്നും ഈ സർക്കാരിന് വേണ്ട.
ഉമ്മൻ ചാണ്ടി എന്ന മുഖ്യമന്ത്രിയുടെ ഇച്ഛാശക്തിയുടെ ഫലമാണ് വിഴിഞ്ഞം തുറമുഖം. ഉമ്മൻ ചാണ്ടിക്ക് ഒരു നന്ദി പറയാതിരിക്കാൻ കഴിയില്ല. പിണറായി അന്ന് പറഞ്ഞത് 6000 കോടിയുടെ റിയൽ എസ്റ്റേറ്റ് ആണെന്ന് അത് പറഞ്ഞയാളാണ് ഇന്നലെ വന്ന് വിഴിഞ്ഞത്തിന്റെ അവകാശവാദം ഉന്നയിക്കുന്നത്. 2019ൽ ഞങ്ങൾ 90 ശതമാനം സ്ഥലവും ഏറ്റെടുത്തു. ഗവൺമെന്റ് ഒന്നും ചെയ്തിട്ടില്ല. പല കാര്യങ്ങളും വൈകി. അനാവശ്യ അവകാശ വാദങ്ങളൊന്നും വേണ്ടെന്നും വി ഡി സതീശൻ ചൂണ്ടിക്കാട്ടി.
പയ്യന്നൂരിൽ പ്രകടനം നടത്തിയ കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായാണ് ആക്രമിച്ചത്. ഇത് അവസാനത്തിന്റെ ആരംഭം. ആരോപണം ഉന്നെയിച്ച പാർട്ടി നേതാവ് തന്നെ ഭീഷണിയിലാണ്. TP ചന്ദ്രശേഖരന്റെ സ്ഥിതി വരും എന്ന ആശങ്കയിലാണ് അയാൾ.
ആഭ്യന്തര വകുപ്പിന്റെ ചുമതല മുഖ്യമന്ത്രിക്കാണ്. മുഖ്യമന്ത്രി വേണ്ട നടപടിയെടുക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. അതിവേഗ റെയിൽ വരട്ടെ, ഏത് നല്ല പദ്ധതിയും യുഡിഎഫ് സ്വാഗതം ചെയ്യും. സിൽവർ ലൈൻ തട്ടിക്കൂട്ട് ആയിരുന്നു അതിനെയാണ് ഞങ്ങൾ എതിർത്തതെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.
-
kerala3 days ago‘രണ്ട് മുതലാളിമാര്‍ ഒന്നിക്കുമ്പോള്‍ ലാഭവിഹിതമായിരിക്കും ചിന്ത’; സന്ദീപ് വാര്യര്‍
-
News3 days agoട്രംപിന്റെ ബോര്‍ഡ് ഓഫ് പീസ് അംഗങ്ങളായി സൗദിയടക്കമുള്ള രാജ്യങ്ങള്‍; ഒന്നും മിണ്ടാതെ ഇന്ത്യ
-
Cricket3 days agoടി20 ലോകകപ്പിനായി ഇന്ത്യയിലേക്കില്ല; നിലപാടില്‍ ഉറച്ച് ബംഗ്ലാദേശ്
-
Cricket3 days agoരഞ്ജി ട്രോഫി: 139ന് പുറത്തായി കേരളം; ചണ്ഡിഗഢ് ഒരു വിക്കറ്റിന് 142 റണ്‍സെന്ന നിലയില്‍
-
kerala3 days ago‘വി.ഡി സതീശന് നയിക്കുന്ന പുതുയുഗയാത്ര വിജയിപ്പിക്കും’: മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി
-
kerala3 days agoകിളിമാനൂരില്‍ ദമ്പതികളുടെ അപകട മരണം; കേസില്‍ ആദ്യ അറസ്റ്റ്
-
Culture3 days agoമൂന്ന് പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും അടൂരും ഒന്നിക്കുന്നു
-
kerala3 days agoഡിവൈഎസ്പിയെ ഭീഷണിപ്പെടുത്തിയെന്ന കേസ്; കെ സുരേന്ദ്രന് കുറ്റവിമുക്തന്‍
