ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഇടപാടുകളുടെ സേവന നിരക്കുകള്‍ കുറച്ച് എസ്ബിഐ. എന്‍ഇഎഫ്ടി, ആര്‍ടിജിഎസ് എന്നിവ വഴി പണം കൈമാറുമ്പോഴുള്ള സേവന നിരക്കുകളാണ് വെട്ടികുറച്ചത്. നിരക്കുകളില്‍ 75 ശതമാനം വരെയാണ് കുറവ് വരുത്തിയിട്ടുള്ളത്. നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ് എന്നിവ വഴി പണം കൈമാറുന്നവര്‍ക്ക് ഇത് അനുകൂലമാകും. ജൂലൈ 15 മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും.