Connect with us

News

പ്രായപൂര്‍ത്തിയാകാത്ത ദേശീയ ഷൂട്ടിങ് താരത്തിനുനേരെ ലൈംഗികാതിക്രമം; കോച്ചിനെതിരേ കേസ്

ന്യൂഡല്‍ഹിയില്‍ നടന്ന ദേശീയ ഷൂട്ടിങ് ടൂര്‍ണമെന്റിനിടെ, പ്രകടനം വിലയിരുത്താനെന്ന പേരില്‍ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തിയാണ് അതിക്രമം നടത്തിയതെന്നാണ് എഫ്ഐആര്‍.

Published

on

ഫരീദാബാദ്: ദേശീയ ഷൂട്ടിങ് പരിശീലകനായ അങ്കുഷ് അദ്വാജിനെതിരെ 17 വയസ്സുള്ള ദേശീയ ഷൂട്ടിങ് താരത്തിനുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ഹരിയാണ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ന്യൂഡല്‍ഹിയില്‍ നടന്ന ദേശീയ ഷൂട്ടിങ് ടൂര്‍ണമെന്റിനിടെ, പ്രകടനം വിലയിരുത്താനെന്ന പേരില്‍ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തിയാണ് അതിക്രമം നടത്തിയതെന്നാണ് എഫ്ഐആര്‍.

സംഭവം പുറത്തുപറഞ്ഞാല്‍ കരിയര്‍ നശിപ്പിക്കുമെന്നു കോച്ച് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. അതിക്രമത്തിന് പിന്നാലെ പെണ്‍കുട്ടി ഹോട്ടല്‍ വിട്ട് കുടുംബത്തെ വിവരം അറിയിക്കുകയും തുടര്‍ന്ന് കുടുംബം പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ഇയാളുടെ സമാന പെരുമാറ്റം മറ്റൊരു വനിതാ ഷൂട്ടര്‍ക്കും നേരിടേണ്ടി വന്നതായും ആരോപണമുണ്ട്.

പരാതിയുടെ അടിസ്ഥാനത്തില്‍ അങ്കുഷിനെ സസ്പെന്‍ഡ് ചെയ്തതായി ദേശീയ റൈഫിള്‍ അസോസിയേഷന്‍ (എന്‍ആര്‍ഐഎ) അറിയിച്ചു. അന്വേഷണം പുരോഗമിക്കുന്നതിനാല്‍ എല്ലാ ചുമതലകളില്‍ നിന്നും ഇയാളെ ഒഴിവാക്കിയതായും പുതിയ നിയമനം നല്‍കില്ലെന്നും എന്‍ആര്‍ഐഎ സെക്രട്ടറി ജനറല്‍ പവന്‍ കുമാര്‍ സിങ് വ്യക്തമാക്കി. സംഭവദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉടന്‍ കൈമാറാന്‍ ഹോട്ടല്‍ അധികൃതരോട് ആവശ്യപ്പെട്ടതായി ഫരീദാബാദ് പോലീസ് അറിയിച്ചു. കേസില്‍ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് പോലീസ്

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോളേജ് നടപടിയില്‍ മാനസിക സമ്മര്‍ദ്ദം; കെട്ടിടത്തിന് മുകളില്‍ കയറി വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാ ഭീഷണി

ഇന്ന് രാവിലെയാണ് കോളേജില്‍ നിന്ന് സസ്പെന്‍ഷന്‍ നോട്ടീസ് വിദ്യാര്‍ത്ഥിക്ക് ലഭിച്ചത്.

Published

on

കാസര്‍കോട്: കോളേജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി കോളേജ് കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. കാസര്‍കോട് കുനിയ കോളേജിലാണ് സംഭവം. ബിഎ അറബിക് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ അഹമ്മദ് ഷംഷാദ് ആണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഇന്ന് രാവിലെയാണ് കോളേജില്‍ നിന്ന് സസ്പെന്‍ഷന്‍ നോട്ടീസ് വിദ്യാര്‍ത്ഥിക്ക് ലഭിച്ചത്.

തുടര്‍ന്ന് മാനസിക സമ്മര്‍ദ്ദത്തിലായ ഷംഷാദ് കോളേജ് കെട്ടിടത്തിന്റെ മുകളിലേക്ക് കയറി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. വിവരം അറിഞ്ഞതോടെ പൊലീസ് സ്ഥലത്തെത്തി ദീര്‍ഘനേരം നടത്തിയ അനുനയശ്രമങ്ങള്‍ക്കൊടുവില്‍ വിദ്യാര്‍ത്ഥിയെ സുരക്ഷിതമായി താഴെയിറക്കി. കോളേജിലെ പുതിയ നിയമങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കാന്‍ ശ്രമിച്ചതെന്നാരോപിച്ചാണ് അഹമ്മദ് ഷംഷാദിനെ സസ്പെന്‍ഡ് ചെയ്തതെന്ന് കോളേജ് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Continue Reading

kerala

ശമ്പള പരിഷ്‌കരണ ഉത്തരവിൽ ഉൾപ്പടെ പരിഹാരമായില്ല; ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്

തുടര്‍ന്നുള്ള ആഴ്ച്ച മുതല്‍ അടിയന്തിരമല്ലാത്ത ചികിത്സകളും നിര്‍ത്തിവയ്ക്കുവാനാണ് കെജിഎംസിടിഎ തീരുമാനം.

Published

on

സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. ശമ്പള പരിഷ്‌കരണ ഉത്തരവിലെ അപാകതകള്‍ പരിഹരിക്കുക, ശമ്പള- ഡി.എ. കുടിശ്ശിക നല്‍കുക, തുടങ്ങി വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് നടത്തിയ സമരത്തിന് നേരെ സര്‍ക്കാര്‍ കണ്ണടച്ചതിനെ തുടര്‍ന്നാണ് സമരം കടുപ്പിക്കുന്നത്.

ജനുവരി 13 മുതല്‍ അനിശ്ചിതകാലത്തേക്ക് അധ്യാപനം നിര്‍ത്തും. തുടര്‍ന്നുള്ള ആഴ്ച്ച മുതല്‍ അടിയന്തിരമല്ലാത്ത ചികിത്സകളും നിര്‍ത്തിവയ്ക്കുവാനാണ് കെജിഎംസിടിഎ തീരുമാനം.

 

Continue Reading

kerala

കെ.ലതേഷ് വധക്കേസ്; ഏഴ് ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

Published

on

കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകനായ തലശ്ശേരി തലായിയിലെ കെ. ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഏഴ് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം. 1,40,000 രൂപ പിഴയും ചുമത്തി. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2008 ഡിസംബര്‍ 31നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

9 മുതല്‍ 12 വരെയുള്ള 4 പ്രതികളെ വെറുതെ വിടുകയും ചെയ്തു. മത്സ്യത്തൊഴിലാളി യൂണിയന്‍ നേതാവും സിപിഎം തിരുവങ്ങാട് ലോക്കല്‍ കമ്മിറ്റി അംഗവുമായ തലായിയിലെ കെ.ലതേഷിനെ 2008 ഡിസംബര്‍ 31ന് വൈകിട്ട് 5.30ന് ചക്യത്തുമുക്ക് കടപ്പുറത്ത് വെച്ചാണ് പ്രതികള്‍ വെട്ടിക്കൊന്നത്.

ആക്രമണത്തില്‍ സിപിഎം പ്രവര്‍ത്തകന്‍ മോഹന്‍ലാല്‍ എന്ന ലാലുവിനും ഗുരുതര പരിക്കേറ്റു. ബോംബേറില്‍ പരിക്കേറ്റ സന്തോഷ്, സുരേഷ്, മജീദ് എന്നിവരും ചികിത്സയിലായിരുന്നു. 64 സാക്ഷികളില്‍ 30 പേരെ വിസ്തരിച്ചു.

 

Continue Reading

Trending