Connect with us

kerala

എന്‍എസ്എസ് ക്യാമ്പില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ ലൈംഗികാതിക്രമം; അധ്യാപകനെതിരെ പോക്സോ കേസ്

താമരശ്ശേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപകന്‍ ഇസ്മായിലിനെതിരെയാണ് പോക്സോ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തി കേസെടുത്തത്.

Published

on

കോഴിക്കോട്: എന്‍എസ്എസ് ക്യാമ്പില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ അധ്യാപകനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. താമരശ്ശേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപകന്‍ ഇസ്മായിലിനെതിരെയാണ് പോക്സോ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തി കേസെടുത്തത്.

എന്‍എസ്എസ് ക്യാമ്പിനിടെയാണ് ഇയാള്‍ വിദ്യാര്‍ഥികളോട് മോശമായി സംസാരിക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്തതെന്ന് പൊലീസ് പറഞ്ഞു. സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് ഏര്‍പ്പെടുത്തിയ കൗണ്‍സിലിംഗിനിടെയാണ് പെണ്‍കുട്ടികള്‍ തങ്ങള്‍ ലൈംഗികാതിക്രമം നേരിട്ടതായി വെളിപ്പെടുത്തിയത്.

അധ്യാപകന്‍ നിരന്തരം കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളില്‍ ശ്രദ്ധിക്കാറുണ്ടായിരുന്നുവെന്നും, അതുവഴി അസ്വസ്ഥത അനുഭവപ്പെട്ടിരുന്നുവെന്നും വിദ്യാര്‍ഥിനികള്‍ മൊഴി നല്‍കി. താമരശ്ശേരി പൂക്കോട് സ്വദേശിയാണ് പ്രതി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ബോസ് കൃഷ്ണമാചാരി കൊച്ചി ബിനാലെ ഫൗണ്ടേഷനില്‍ നിന്നു രാജിവെച്ചു; പകരക്കാരനെ തിരഞ്ഞ് ഫൗണ്ടേഷന്‍

കൊച്ചി മുസിരിസ് ബിനാലെയുടെ സ്ഥാപകരില്‍ ഒരാളാണ് ബോസ് കൃഷ്ണമാചാരി.

Published

on

കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെയുടെ പ്രസിഡന്റും ഫൗണ്ടേഷന്റെ ട്രസ്റ്റ് അംഗവുമായിരുന്ന പ്രശസ്ത ചിത്രകാരന്‍ ബോസ് കൃഷ്ണമാചാരി ബിനാലെ ഫൗണ്ടേഷനില്‍ രാജിവെച്ചു. കുടുംബപരമായ കാരണങ്ങളാണ് രാജിക്ക് പിന്നിലെന്ന് ബോസ് കൃഷ്ണമാചാരി അറിയിച്ചതായി ഫൗണ്ടേഷന്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

കൊച്ചി മുസിരിസ് ബിനാലെയുടെ സ്ഥാപകരില്‍ ഒരാളാണ് ബോസ് കൃഷ്ണമാചാരി. 2012ലെ ആദ്യ ബിനാലെയുടെ സഹക്യൂറേറ്ററായിരുന്നു. ബിനാലെയുടെ വളര്‍ച്ചയില്‍ ഏറെ സ്വാധീനം ചെലുത്തിയ വ്യക്തിയായാണ് അദ്ദേഹം കണക്കാക്കപ്പെടുന്നത്. കൊച്ചി മുസിരിസ് ബിനാലെയുടെ പ്രസിഡന്റായി മികച്ച വ്യക്തിയെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞെന്നു ഫൗണ്ടേഷന്‍ ചെയര്‍പഴ്‌സണ്‍ ഡോ. വി.വേണു വ്യക്തമാക്കി.

Continue Reading

kerala

സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യത; പത്തു ജില്ലകളില്‍ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നലെ വ്യാപകമായി മഴ ലഭിച്ചിരുന്നു.

Published

on

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും നാളെയും മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. നാളെ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. 16.5 മില്ലിമീറ്റര്‍ മുതല്‍ 64.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാനാണ് സാധ്യത.

സംസ്ഥാനത്ത് ഇന്നലെ വ്യാപകമായി മഴ ലഭിച്ചിരുന്നു. മലയോര മേഖലകളില്‍ മണിക്കൂറുകളോളം തുടര്‍ച്ചയായി മഴ പെയ്തതിനെ തുടര്‍ന്ന് ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രത്യേകിച്ച് മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് നിര്‍ദേശമുണ്ട്.
അതേസമയം, ശബരിമല മകരജ്യോതി ഉത്സവത്തിന് ഒരുങ്ങുന്നതിനിടെ, ഇന്ന് ശബരിമല പ്രദേശങ്ങളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പമ്പ, നിലയ്ക്കല്‍, സന്നിധാനം മേഖലകളില്‍ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നാണ് പ്രവചനം. ഒന്നോ രണ്ടോ തവണ നേരിയതോ മിതമായതോ ആയ മഴ ലഭിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നതായും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
മഴയുടെ പശ്ചാത്തലത്തില്‍ തീര്‍ത്ഥാടകരും യാത്രക്കാരും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

 

Continue Reading

kerala

വീണ്ടും സ്വര്‍ണവിലയില്‍ വര്‍ധന; ഗ്രാമിന് 35 രൂപ കൂടി

ഇറാനിലെയും വെനിസ്വേലയിലെയും അമേരിക്കന്‍ ഇടപെടലാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്.

Published

on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഇന്ന് രാവിലെ ഗ്രാമിന് 100 രൂപ കൂടി 13,165ലും പവന്‍ സ്വര്‍ണത്തിന്റെ വില 800 രൂപ വര്‍ധിച്ച് 105,320 രൂപയിലെത്തിയിരുന്നു. ഉച്ചക്കു ശേഷം 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 35 രൂപ കൂടി 13,200ലെത്തി. ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപ വര്‍ധിച്ച് 1,05,600 രൂപയായി പുതിയ റെക്കോഡിടുകയും ചെയ്തു.

ഇറാനിലെയും വെനിസ്വേലയിലെയും അമേരിക്കന്‍ ഇടപെടലാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. ഇറാനുമായി വ്യാപര ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങള്‍ക്ക് യു.എസ് 25 ശതമാനം പുതിയ തീരുവ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതും സ്വര്‍ണവിലയുടെ കുതിപ്പിനെ സ്വാധീനിച്ചു. ആഗോളവിപണിയിലും സ്വര്‍ണവില കുതിക്കുകയാണ്.

കഴിഞ്ഞ ഡിസംബറിലാണ് സ്വര്‍ണ വില ഒരു ലക്ഷം രൂപ കടന്നത്. പിന്നീട് കുറഞ്ഞിരുന്നു. ജനുവരി ഒന്നിന് 99,040 രൂപയായിരുന്ന സ്വര്‍ണവില ജനുവരി അഞ്ചിന് ലക്ഷം കടന്ന് 1,00,780 രൂപയിലെത്തി. ജനുവരി ഒമ്പതുമുതല്‍ സ്വര്‍ണവില കുതിക്കുകയാണ്. വില ഇനിയും വര്‍ധിക്കുമെന്നാണ് സൂചന.

 

Continue Reading

Trending