കൊച്ചി: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ട് നാല് വനിതകള്‍ ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടി.

സര്‍ക്കാരിന്റെ നിലപാട് തിങ്കളാഴ്ച്ച അറിയിക്കണമെന്നാണ് നിര്‍ദ്ദേശം. ഹര്‍ജി വീണ്ടും തിങ്കളാഴ്ച്ച പരിഗണിക്കും. കോടതിവിധി നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മതസ്പര്‍ദ്ധ വളര്‍ത്തുന്ന നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഇവര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.