ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട റിട്ട് ഹര്‍ജികള്‍ ഭരണഘടന ബെഞ്ച് നേരിട്ട് പരിഗണിക്കില്ല. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് കെ.എം ജോസഫ് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് റിട്ട് ഹര്‍ജികള്‍ പരിഗണിക്കുക.

പതിമൂന്നാം തിയതി ആണ് ഹര്‍ജികളില്‍ കോടതി വാദം കേള്‍ക്കുക. നേരത്തെ ഭരണഘടനാ ബെഞ്ച് നേരിട്ട് റിട്ട് ഹര്‍ജികള്‍ കേള്‍ക്കും എന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള അഭിഭാഷകന്‍ വിജയകുമാര്‍, ജയരാജ് കുമാര്‍, മുംബൈ മലയാളി ശൈലജ വിജയന്‍ എന്നിവര്‍ നല്‍കിയ റിട്ട് ഹര്‍ജികള്‍ ആണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്.