മുംബൈ: ശിവസേന നേതാവ് സച്ചിന്‍ സാവന്തിനെ അജ്ഞാതര്‍ വെടിവച്ചുകൊന്നു. കാറില്‍ യാത്ര ചെയ്യുകയായിരുന്ന സച്ചിനെ മോട്ടോര്‍ ബൈക്കിലെത്തിയ രണ്ടുപേര്‍ വെടിവച്ചു കൊല്ലുകയായിരുന്നു.

ഇന്നലെ രാത്രിയണ് സംഭവം. രാത്രി എട്ടു മണിയോടെ സച്ചിന്‍ സാവന്തിന്റെ കാര്‍ തടഞ്ഞു നിര്‍ത്തി അക്രമികള്‍ വെടിവയ്ക്കുകയായിരുന്നുവെന്ന് മുതിര്‍ന്ന പൊലീസ് ഇന്‍സ്‌പെക്ടര്‍ ഉദയ്കുമാര്‍ രാജേഷിര്‍കെ പറഞ്ഞു. സാവന്തിനെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി പൊലീസ് വ്യക്തമാക്കി. അതേസമയം, കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പൊലീസ് തയ്യാറായില്ല.