Connect with us

kerala

ബലാത്സംഗ കേസിൽ സിദ്ധിഖ് ഇന്ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകും

നടിക്കെതിരായ തെളിവുകൾ കൈമാറിയേക്കും

Published

on

ബലാത്സംഗ കേസിൽ നടൻ സിദ്ധിഖ് ഇന്ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകും. തിരുവനന്തപുരം കന്റോൺമെന്റ് സ്‌റ്റേഷനിലെ സിറ്റി കൺട്രോൾ റൂമിലാണ് സിദ്ധിഖ് ഹാജരാകുക. കഴിഞ്ഞ തവണ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായ സിദ്ധിഖിൽ നിന്ന് പ്രാഥമിക വിവരങ്ങൾ മാത്രമാണ് ശേഖരിച്ചത്.

നടിക്കെതിരായ കയ്യിലുണ്ടെന്ന് സിദ്ധിഖ് അവകാശപ്പെട്ടിരുന്ന വാട്‌സാപ്പ് രേഖകൾ ഇന്ന് ഹാജരാക്കണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന വിവര ശേഖരണത്തിൽ യുവനടിയുടെ പരാതിയിൽ പറയുന്ന കാര്യങ്ങളെ കുറിച്ച് സിദ്ധിഖ് പൂർണമായി തള്ളിയിരുന്നു.

ജീവിതത്തിൽ നടിയെ കണ്ടത് ഒരു തവണ മാത്രമാണെന്നും അത് നിള തീയറ്ററിൽ നടന്ന പ്രിവ്യു ഷോയിൽ വെച്ചാണെന്നും അന്വേഷണ സംഘത്തോട് സിദ്ധിഖ് പറഞ്ഞിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

മുന്‍കേന്ദ്രമന്ത്രികൂടിയായ ഇളങ്കോവന്‍ ഈറോഡ് ഈസ്റ്റ് നിന്നുള്ള നിയമസഭാംഗമാണ്

Published

on

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ.വി.കെ.എസ് ഇളങ്കോവന്‍ (75) അന്തരിച്ചു. ശ്വാസതടസത്തെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞമാസമാണ് ഇളങ്കോവനെ ചെന്നൈയിലുള്ള സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിലായിരുന്നു അദ്ദേഹം.

മുന്‍കേന്ദ്രമന്ത്രികൂടിയായ ഇളങ്കോവന്‍ ഈറോഡ് ഈസ്റ്റ് നിന്നുള്ള നിയമസഭാംഗമാണ്. ടി.എന്‍.സി.സി. പ്രസിഡന്റായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. സാമൂഹിക പരിഷ്‌കര്‍ത്താവായ പെരിയാര്‍ രാമസാമിയുടെ സഹോദരന്റെ കൊച്ചുമകനാണ്. ഈറോഡ് ഈസ്റ്റില്‍നിന്നുള്ള എം.എല്‍.എ.യായിരുന്ന മകന്‍ തിരുമകന്‍ ഇവേര മരിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞവര്‍ഷം നടന്ന ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചാണ് ഇളങ്കോവന്‍ എം.എല്‍.എ.യായത്.

Continue Reading

kerala

ക്രിസ്മസ് പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്ന സംഭവം; അന്വേഷണം ആരംഭിച്ചു

ചോദ്യ പേപ്പര്‍ തയ്യാറാക്കുന്ന അധ്യാപകര്‍ക്കോ, ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കോ യൂട്യൂബ് ചാനലുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കും

Published

on

തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി ക്രിസ്മസ് പരീക്ഷയുടെ ചോദ്യ പേപ്പറുകള്‍ ചോര്‍ന്ന സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചു. ചോദ്യ പേപ്പര്‍ തയ്യാറാക്കുന്ന അധ്യാപകര്‍ക്കോ, ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കോ യൂട്യൂബ് ചാനലുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കും.

കഴിഞ്ഞ ദിവസമാണ് യൂട്യൂബ് ചാനലിലൂടെ പ്ലസ് വണ്‍ കണക്ക് പരീക്ഷയുടെയും എസ്എസ്എല്‍സി ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യങ്ങള്‍ ചോര്‍ന്നത്. പതിനായിരത്തിലധികം ആളുകള്‍ ഈ വീഡിയോ കണ്ടിരുന്നു.

പരീക്ഷയുടെ ചോദ്യങ്ങള്‍ അതേപടിയായിരുന്നു യൂട്യൂബ് ചാനലില്‍ വന്നത്. ചോദ്യങ്ങള്‍ എങ്ങനെ ഇവര്‍ക്ക ലഭിച്ചു എന്നതില്‍ വ്യക്തതയില്ല. വിഷയത്തില്‍ കെഎസ്യു പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ചോദ്യ പേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ ഇനിയും സമരം തുടരുമെന്നും സംസ്ഥാന സമിതി നേരിട്ട് സമരം ഏറ്റെടുക്കുമെന്നും കെഎസ്യു അറിയിച്ചിരുന്നു.

Continue Reading

kerala

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സാപ്പിഴവെന്ന് പരാതി; 61കാരിക്ക് നല്‍കേണ്ട മരുന്ന് 34കാരിക്ക് നല്‍കി

റിപ്പോര്‍ട്ടില്‍ പ്രായാധിക്യം മൂലമുള്ള തേയ്മാനം ഉണ്ടെന്ന് ഡോക്ടര്‍ പറഞ്ഞതായി അനാമിക പറഞ്ഞു

Published

on

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സാപ്പിഴവെന്ന് പരാതി. നടുവേദനക്ക് ചികിത്സ തേടിയെത്തിയ 34കാരിക്ക് ആശുപത്രി അധികൃതര്‍ മരുന്ന് മാറി നല്‍കി. എക്‌സ് റേ റിപ്പോര്‍ട്ട് മാറിപ്പോയതാണ് പിഴവിന് കാരണം. 61 കാരിയായ ലതികയുടെ എക്‌സ്-റേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് 34 കാരിയായ അനാമികക്ക് മരുന്ന് നല്‍കിയത്. സംഭവത്തില്‍ ചികിത്സിച്ച ഡോക്ടര്‍ക്കും എക്‌സ്-റേ വിഭാഗത്തിനുമെതിരെ അനാമിക പരാതി നല്‍കിയിട്ടുണ്ട്.

നടുവേദനയും കാലുവേദനയും മൂലമാണ് അനാമിക ആശുപത്രിയില്‍ എത്തിയത്. റിപ്പോര്‍ട്ടില്‍ പ്രായാധിക്യം മൂലമുള്ള തേയ്മാനം ഉണ്ടെന്ന് ഡോക്ടര്‍ പറഞ്ഞതായി അനാമിക പറഞ്ഞു. വീട്ടില്‍ ചെന്ന് എക്‌സ്‌റേ റിപ്പോര്‍ട്ട് പരിശോധിച്ചപ്പോഴാണ് തന്റെ എക്‌സ്‌റേ റിപ്പോര്‍ട്ട് അല്ല എന്ന് മനസ്സിലായതെന്ന് അനാമിക പറയുന്നു.തിരക്കിനിടയില്‍ എക്‌സ്‌റേ റിപ്പോര്‍ട്ട് മാറിപ്പോയെന്ന് റേഡിയോളജിസ്റ്റ് പറഞ്ഞതായി കുടുംബം പരാതിയില്‍ പറയുന്നുണ്ട്.

സംഭവത്തില്‍ ആശുപത്രി സൂപ്രണ്ടിനും പോലീസിനും കുടുംബം പരാതി നല്‍കിയിരിക്കുകയാണ്. പരാതി ലഭിച്ചെന്നും വിശദമായി അന്വേഷിക്കും എന്നും ആശുപത്രി മെഡിക്കല്‍ കോളേജ് സൂപ്രണ്ട് വ്യക്തമാക്കി. ആരോഗ്യമന്ത്രിക്കും അനാമിക പരാതി നല്‍കിയിട്ടുണ്ട്. പരാതിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനം എന്ന് അനാമിക പറഞ്ഞു.

Continue Reading

Trending