News
ഹൂതികള്‍ക്കെതിരായ ദൗത്യത്തിനിടെ സൈനികരെ കാണാതായി; സ്ഥിരീകരിച്ച് യുഎസ്
ജനുവരി 11ന് രാത്രി നടത്തിയ ദൗത്യത്തിനിടെയാണ് കടലില്‍ വീണ രണ്ട് നേവി സീലുകളെ സൊമാലിയന്‍ തീരത്ത് കാണാതാകുന്നത്.
ഹൂതികൾക്കെതിരായ ദൗത്യത്തിൽ പങ്കെടുത്ത നാവികരെ കാണാതായെന്ന് സ്ഥിരീകരിച്ച് അമേരിക്കൻ സൈന്യം. ഇറാനില്‍നിന്ന് ഹൂതികൾക്കുള്ള ആയുധങ്ങളുമായി എത്തിയ കപ്പൽ പിടിച്ചെടുത്ത ഓപ്പറേഷനിലെ അംഗങ്ങളെയാണ് കാണാതായതെന്ന് അമേരിക്ക.
ജനുവരി 11ന് രാത്രി നടത്തിയ ദൗത്യത്തിനിടെയാണ് കടലില്‍ വീണ രണ്ട് നേവി സീലുകളെ സൊമാലിയന്‍ തീരത്ത് കാണാതാകുന്നത്. ഇരുവരേയും കണ്ടെത്താനുള്ള തിരച്ചിൽ തുടർന്നു കൊണ്ടിരിക്കുകയാണെന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് മേധാവി മൈക്കല്‍ കുറില്ല പറഞ്ഞു.
ഇറാന്റെ പിന്തുണയുള്ള ഹൂതികൾ ചെങ്കടലിൽ വാണിജ്യ കപ്പലുകൾക്ക് നേരെ നിരന്തരം ആക്രമണങ്ങൾ നടത്തിയിരുന്നു. ഇതിനു മറുപടിയായി ഹൂതികളുടെ നിയന്ത്രണത്തിലുള്ള കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം കടുപ്പിച്ച് അമേരിക്കയും യുകെയും രംഗത്തെത്തിയിരുന്നു. ഇരു രാജ്യങ്ങളും വ്യോമാക്രമണം നടത്തിയതിന് പിന്നാലെ യുഎസും യുകെയുമായി ബന്ധപ്പെട്ട കപ്പലുകൾക്കെതിരെയുള്ള ആക്രമണങ്ങൾ ഹൂതികൾ വീണ്ടും ആരംഭിച്ചിരുന്നു.
ഏദന്‍ ഉള്‍ക്കടലില്‍ നടത്തിയ ദൗത്യത്തിനിടെയാണ് ഉയര്‍ന്ന തിരമാലകള്‍ കാരണം ഒരു നേവി ഉദ്യോഗസ്ഥനെ കാണാതാകുന്നത്. അയാളെ രക്ഷിക്കാന്‍ ചാടിയ രണ്ടാമത്തെ നേവി ഉദ്യോഗസ്ഥനും അപകടത്തിൽ പെടുകയായിരുന്നു. അപകടത്തില്‍പ്പെട്ട സഹപ്രവര്‍ത്തകനെ സഹായിക്കാനുള്ള നേവി സീല്‍ പ്രോട്ടോക്കോളിന്റെ ഭാഗമാണിത്. തുടര്‍ന്നാണ് രണ്ടുപേരെയും കാണാതാകുന്നത്.
ജനുവരി 16ന് ചൊവ്വാഴ്ച അറബിക്കടലില്‍ ഒരു കപ്പലിൽ നിന്ന് ഹൂതികൾക്കായുള്ള ഇറാന്‍ നിര്‍മിത മിസൈല്‍ ഭാഗങ്ങള്‍ പിടിച്ചെടുത്തതായി അമേരിക്കൻ സൈന്യം അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം വാണിജ്യ കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ ആക്രമണം തുടങ്ങിയതിന് ശേഷം ഇത്തരമൊരു ഓപ്പറേഷന്‍ നടത്തുന്ന ആദ്യത്തെ സംഭവമാണിത്.
പിടിച്ചെടുത്തവയില്‍ പ്രൊപ്പല്‍ഷന്‍, ഗൈഡന്‍സ് സംവിധാനങ്ങള്‍, ഹൂത്തി മീഡിയം റേഞ്ച് ബാലിസ്റ്റിക് മിസൈലുകള്‍ (എംആര്‍ബിഎം), കപ്പല്‍ വിരുദ്ധ ക്രൂയിസ് മിസൈലുകള്‍ (എഎസ്സിഎം) എന്നിവ ഉള്‍പ്പെടുന്നതായി അമേരിക്കൻ സൈന്യം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യോമ പ്രതിരോധ ഘടകങ്ങളും പിടിച്ചെടുത്തവയിൽ ഉള്‍പ്പെടുന്നുണ്ട്.
ഹൂതികള്‍ക്കുള്ള ആയുധ കൈമാറ്റം അന്താരാഷ്ട്ര നിയമവും ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ പ്രമേയവും ലംഘിക്കുന്നതായി സൈന്യം വ്യക്തമാക്കിയിട്ടുണ്ട്.
ഹൂതികളുടെ ആക്രമണം നിരവധി കപ്പലുകളെയാണ് ലക്ഷ്യം വച്ചത്. നൂറുകണക്കിന് ചരക്ക് കപ്പലുകളും ടാങ്കറുകളും ആക്രമണം ഒഴിവാക്കാൻ ആഫ്രിക്കയുടെ തെക്കേ അറ്റത്തേക്ക് തിരിച്ചുവിടേണ്ടി വന്നു.
ഗാസയിൽ യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഇസ്രയേലുമായി ബന്ധമുള്ള കപ്പലുകൾ മാത്രമാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് ഹമാസിനെ പിന്തുണയ്ക്കുന്ന ഹൂതികൾ വ്യക്തമാക്കിയിരുന്നു. എന്നിരുന്നാലും, ഹൂതികൾ ആക്രമിച്ച ചില കപ്പലുകൾക്ക് ഇസ്രയേലുമായി വ്യക്തമായ ബന്ധമില്ല.
ഗാസയിലെ ഇസ്രയേലിന്റെ ഏകപക്ഷീയമായ നടപടി അവസാനിപ്പിക്കുംവരെ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ തുടരുമെന്ന് യെമന്റെ ഭൂരിഭാഗ മേഖലകളും നിയന്ത്രിക്കുന്ന ഹൂതികളുടെ ആഹ്വാനം.
ഹൂതികളുമായി സംഘർഷം ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ അന്താരാഷ്ട്ര വ്യാപാര പാത സംരക്ഷിക്കാനാണ് തിരിച്ചാക്രമണം നടത്തുന്നതെന്നുമാണ് അമേരിക്കയുടെയും ബ്രിട്ടന്റെയും വാദം
kerala
തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം; ഏഴു ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്
കനത്ത സുരക്ഷയാണ് ഏഴു ജില്ലകളിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്.
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടെടുപ്പില്‍് ഏഴു ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്. തൃശൂര്‍ മുതല്‍ കാസര്‍ക്കോട് വരെയുള്ള ഏഴു ജില്ലകളിലും പോളിംഗ് സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി. പ്രശ്‌നബാധിത ബൂത്തുകളിലുള്‍പ്പെടെ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളില്‍ രാവിലെ തന്നെ ഉദ്യോഗസ്ഥര്‍ എത്തിയിരുന്നു. എട്ടു മണിയോടെ നടപടികള്‍ തുടങ്ങി. ത്രിതല പഞ്ചായത്തിലേക്ക് മൂന്നു ബാലറ്റ് യൂണിറ്റും,ഒരു കണ്‍ട്രോള്‍ യൂണിറ്റുമടങ്ങുന്ന പോളിംഗ് സാമഗ്രികള്‍ ഉദ്യോഗസ്ഥര്‍ ഏറ്റു വാങ്ങി. കോര്‍പ്പറേഷനുകളിലും നഗരസഭകളിലും ഒരു ബാലറ്റ് യൂണിറ്റും ഒരു കണ്‍ട്രോള്‍ യൂണിറ്റും വീതമാണ് വിതരണം ചെയ്തത്.
കനത്ത സുരക്ഷയാണ് ഏഴു ജില്ലകളിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിവിധ കേന്ദ്രങ്ങളില്‍ നിന്നും പോലീസ് സുരക്ഷയിലാണ് ഉദ്യോഗസ്ഥര്‍ പോളിംഗ് സാമഗ്രികളുമായി ബൂത്തുകളിലേക്ക് പോയത്. കേരളാ പോലീസിനു പുറമേ, ബംഗളൂരുവില്‍ നിന്നും കോയമ്പത്തൂരില്‍ നിന്നും ആര്‍ എ എഫിനേയും വിവിധിയിടങ്ങളില്‍ വിന്യസിച്ചു.
കോഴിക്കോട് ജില്ലയില്‍ മാത്രം ഏഴായിരത്തിയഞ്ഞൂറ് സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. ഏറ്റവുമധികം പ്രശ്‌നബാധിത ബൂത്തുകള്‍ കണ്ണൂര്‍ ജില്ലയിലാണ്. 1025 ബൂത്തുകള്‍. 5100 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് കണ്ണൂരില്‍ വിന്യസിച്ചിരിക്കുന്നത്. വെബ് കാസ്റ്റിംഗ് സംവിധാനങ്ങളുള്‍പ്പെടെ വിവിധ ബൂത്തുകളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
kerala
‘പുരസ്‌കാരം സ്വീകരിച്ചിട്ടില്ല, മാധ്യമങ്ങളിലൂടെയാണ് വിവരം അറിഞ്ഞത്’; സവര്‍ക്കര്‍ പുരസ്‌കാരത്തില്‍ വ്യക്തത വരുത്തി ശശി തരൂര്‍
ഇത്തരമൊരു പുരസ്‌കാരത്തെ കുറിച്ച് അറിയില്ലെന്നും ശശി തരൂര്‍ വ്യക്തമാക്കി.
ന്യൂഡല്‍ഹി: ആര്‍എസ്എസ് അനുകൂല സംഘടനയായ എച്ച്ആര്‍ഡിഎസിന്റെ പ്രഥമ സവര്‍ക്കര്‍ പുരസ്‌കാരവുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തി ശശി തരൂര്‍ എംപി. മാധ്യമങ്ങളിലൂടെയാണ് പുരസ്‌കാര വിവരം അറിഞ്ഞതെന്നും ഇത്തരമൊരു പുരസ്‌കാരത്തെ കുറിച്ച് അറിയില്ലെന്നും ശശി തരൂര്‍ വ്യക്തമാക്കി. അത് സ്വീകരിച്ചിട്ടില്ലെന്നും ഇന്നലെ തന്നെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നുവെന്നും ശശി തരൂര്‍ എക്സില്‍ കുറിച്ചു.
‘എന്റെ അനുവാദം ചോദിക്കാതെ എന്റെ പേര് പ്രഖ്യാപിച്ചത് സംഘാടകരുടെ ഭാഗത്തുനിന്നുള്ള നിരുത്തരവാദപരമായ നടപടിയാണെന്നും ഞാന്‍ പറഞ്ഞിരുന്നു. പുരസ്‌കാരത്തിന്റെ സ്വഭാവം, അത് നല്‍കുന്ന സംഘടന, അല്ലെങ്കില്‍ അതുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങള്‍ എന്നിവയെക്കുറിച്ചൊന്നും യാതൊരു വ്യക്തതയുമില്ലാത്ത സാഹചര്യത്തില്‍, ഇന്ന് നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിനെക്കുറിച്ചോ പുരസ്‌കാരം സ്വീകരിക്കുന്നതിനെക്കുറിച്ചോ ഉള്ള ചോദ്യമേ ഉദിക്കുന്നില്ല’, ശശി തരൂര്‍ പറഞ്ഞു.
പുരസ്‌കാരവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ പുരസ്‌കാരം സ്വീകരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. മറ്റൊരു പരിപാടിയുമായി ശശി തരൂര്‍ കൊല്‍ക്കത്തയിലേക്ക് പോകുമെന്നും എംപിയുടെ അടുത്ത വൃത്തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു.
ശശി തരൂര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണ്ണരൂപം
ഇന്ന് ഡല്‍ഹിയില്‍ വെച്ച് നല്‍കുന്ന ‘വീര്‍ സവര്‍ക്കര്‍ പുരസ്‌കാരത്തിന്’ എന്നെ തിരഞ്ഞെടുത്തതായി മാധ്യമ വാര്‍ത്തകളില്‍ നിന്നാണ് ഞാന്‍ അറിഞ്ഞത്.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിനായി കേരളത്തില്‍ എത്തിയപ്പോഴാണ് ഇന്നലെ ഞാന്‍ ഈ പ്രഖ്യാപനത്തെക്കുറിച്ച് അറിഞ്ഞത്.
ഇങ്ങനെയൊരു പുരസ്‌കാരത്തെക്കുറിച്ച് എനിക്ക് അറിവില്ലെന്നും, ഞാനത് സ്വീകരിച്ചിട്ടില്ലെന്നും തിരുവനന്തപുരത്ത് വെച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ഞാന്‍ വ്യക്തമാക്കിയിരുന്നു. എന്റെ അനുവാദം ചോദിക്കാതെ എന്റെ പേര് പ്രഖ്യാപിച്ചത് സംഘാടകരുടെ ഭാഗത്തുനിന്നുള്ള നിരുത്തരവാദപരമായ നടപടിയാണെന്നും ഞാന്‍ അന്ന് പറഞ്ഞിരുന്നു.
എന്നിരുന്നാലും, ഇന്നും ഡല്‍ഹിയില്‍ ചില മാധ്യമങ്ങള്‍ ഇതേ ചോദ്യം ആവര്‍ത്തിക്കുകയാണ്. അതിനാല്‍, ഇക്കാര്യത്തില്‍ അസന്നിഗ്ദ്ധമായി വ്യക്തത വരുത്തുന്നതിനാണ് ഞാന്‍ ഈ പ്രസ്താവന ഇറക്കുന്നത്.
പുരസ്‌കാരത്തിന്റെ സ്വഭാവം, അത് നല്‍കുന്ന സംഘടന, അല്ലെങ്കില്‍ അതുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങള്‍ എന്നിവയെക്കുറിച്ചൊന്നും യാതൊരു വ്യക്തതയുമില്ലാത്ത സാഹചര്യത്തില്‍, ഇന്ന് നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിനെക്കുറിച്ചോ പുരസ്‌കാരം സ്വീകരിക്കുന്നതിനെക്കുറിച്ചോ ഉള്ള ചോദ്യമേ ഉദിക്കുന്നില്ല.
kerala
സുരക്ഷാ നിര്‍ദേശങ്ങള്‍ ലംഘിച്ച് അയ്യപ്പ ഭക്തര്‍; ട്രെയിനില്‍ കര്‍പ്പൂരം കത്തിച്ച് പ്രാര്‍ത്ഥന നടത്തി
ട്രെയിനിലെ സ്ലീപ്പര്‍ കോച്ചില്‍ വെച്ചാണ് ഇന്ന് പുലര്‍ച്ചെ കര്‍പ്പൂരം കത്തിച്ച് പ്രാര്‍ത്ഥന നടത്തിയത്.
പാലക്കാട്: ട്രെയിനില്‍ കര്‍പ്പൂരം കത്തിച്ച് പ്രാര്‍ത്ഥന നടത്തി ശബരിമല തീര്‍ത്ഥാടകര്‍.വിശാഖപട്ടണം-കൊല്ലം സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസിലാണ് സംഭവം. ട്രെയിനിലെ സ്ലീപ്പര്‍ കോച്ചില്‍ വെച്ചാണ് ഇന്ന് പുലര്‍ച്ചെ കര്‍പ്പൂരം കത്തിച്ച് പ്രാര്‍ത്ഥന നടത്തിയത്.
ദക്ഷിണ റെയില്‍വേ ട്രെയിനിലെ കര്‍പ്പൂരം കത്തിച്ചുളള പൂജ വിലക്കിയിരുന്നു. കര്‍പ്പൂരം കത്തിച്ച് പൂജ നടത്തിയാല്‍ പിഴയും മൂന്ന് വര്‍ഷം വരെ തടവും ലഭിക്കുമെന്ന് റെയില്‍വേ മുന്നറിയിപ്പ് നല്‍കിയിരുന്നു. സംഭവത്തില്‍ അന്വേഷണം വേണമെന്നാണ് മറ്റ് യാത്രക്കാരുടെ ആവശ്യം.
-
india2 days agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
kerala1 day ago‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍
-
india2 days ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി
-
kerala19 hours agoമലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍
-
kerala2 days agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
-
india1 day agoആര്‍എസ്എസ് പിന്തുടരുന്നത് അരാജകത്വമാണ്, അവര്‍ സമത്വത്തെ പിന്തുണക്കുന്നില്ല; രാഹുല്‍ ഗാന്ധി
-
kerala20 hours agoവയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്
-
kerala2 days agoഇലക്ഷൻ ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു

