മൊട്ടയടിച്ച് വാര്‍ത്താസമ്മേളനത്തിനെത്തിയ സോനു നിഗത്തിന് പത്തുലക്ഷം നല്‍കാന്‍ തയ്യാറാണെന്ന് സയ്യിദ് ഷാ ആതെഫ് അലി അല്‍ ഖാദരി മൗലവി.’പത്തുലക്ഷം നല്‍കാം. പക്ഷേ, ഞാന്‍ ആവശ്യപ്പെട്ട രണ്ടുമൂന്ന് കാര്യങ്ങള്‍ കൂടി ചെയ്യുകയാണെങ്കില്‍’ മൗലവി പറഞ്ഞു. പൊളിഞ്ഞ ഷൂകൊണ്ടുള്ള മാലയണിഞ്ഞ് ജനങ്ങള്‍ക്കിടയിലൂടെ നടന്നാല്‍ താന്‍ പ്രഖ്യാപിച്ച പത്തുലക്ഷം രൂപ നല്‍കാമെന്ന് മൗലവി പറഞ്ഞു. മൊട്ടയടിച്ചെത്തിയ സോനുനിഗം തന്റെ തലമുണ്ഡനം ചെയ്ത ആലിം ഹക്കീം എന്നയാള്‍ക്ക് പത്തുലക്ഷം നല്‍കാനാണ് ആവശ്യപ്പെട്ടിരുന്നത്.

sonu-nigam_700x500_81492599423

ഉച്ചക്കു രണ്ടിന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തലമൊട്ടയടിച്ച് മൗലവിയോട് 10ലക്ഷം രൂപ നല്‍കാന്‍ ആവശ്യപ്പെട്ട് സോനു എത്തിയത്. ബാങ്കുവിളിക്കെതിരെ നടത്തിയ അധിക്ഷേപത്തില്‍ മൗലവി സോനുവിനെതിരെ തിരിഞ്ഞിരുന്നു. സോനുവിന്റെ തലമൊട്ടയടിച്ച് കീറിയ ഷൂകൊണ്ടുള്ള പൂമാല അണിയിച്ച് രാജ്യമൊട്ടാകെ പ്രദര്‍ശിപ്പിച്ചാല്‍ 10ലക്ഷം രൂപ നല്‍കാമെന്നായിരുന്നു മൗലവിയുടെ പ്രഖ്യാപനം. സോനുവിന്റെ വെല്ലുവിളി ഏറ്റെടുത്ത് ആതിഫ് അലി അല്‍ ഖുദാരി രംഗത്തെത്തി. തലമുണ്ഡനം ചെയ്തതിനോടൊപ്പം പറഞ്ഞ മറ്റു കാര്യങ്ങള്‍കൂടി ചെയ്താല്‍ പണം നല്‍കാമെന്ന് ഖുദാരി വീണ്ടും വെല്ലുവിളിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് ബാങ്കുവിളിയെ അധിക്ഷേപിച്ച് ബോളിവുഡ് ഗായകന്‍ സോനുനിഗം രംഗത്തെത്തിയത്. എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ. താനൊരു മുസ്‌ലിം അല്ല. രാവിലെ ബാങ്കുവിളികേള്‍ക്കുന്നതുമൂലം ഉറക്കത്തില്‍ നിന്നും എഴുന്നേല്‍ക്കുകയാണെന്നും എന്നാണ് ഇന്ത്യയില്‍ ഇതിനൊരു അവസാനം ഉണ്ടാവുകയെന്നുമായിരുന്നു സോനുവിന്റെ ട്വീറ്റ്. ട്വീറ്റ് പുറത്തുവന്നതോടെ സോനുവിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.