X

എസ്.എസ്.എല്‍.സി ഫലം ജൂണ്‍ 10ന്, പ്ലസ്ടു ഫലം ജൂണ്‍ 20ന്

സംസ്ഥാനത്ത് എസ്എസ്എല്‍സി ഫലം ജൂണ്‍ 10 ന് പ്രഖ്യാപിക്കും. പ്ലസ് ടു ഫലം ജൂണ്‍ 20 ന് പ്രഖ്യാപിക്കും.

ഈ വര്‍ഷം ഒന്നാം ക്ലാസില്‍ നാല് ലക്ഷം കുട്ടികള്‍ എത്തുമെന്ന് മന്ത്രി അറിയിച്ചു. പ്രവേശനോത്സവത്തിന് ഔദ്യോഗിക ഗാനം പുറത്തിറക്കിയിട്ടുണ്ട്.കഴക്കൂട്ടം സര്‍ക്കാര്‍ സ്‌കൂളില്‍ പ്രവേശനോത്സവം ഔദ്യോഗികമായി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

കോവിഡ് കാരണം കഴിഞ്ഞ വര്‍ഷങ്ങളില്‍ മുടങ്ങിയ കലോത്സവം, സ്‌പോര്‍ട്‌സ്, പ്രവര്‍ത്തിപരിചയമേള തുടങ്ങിയവ ഈ വര്‍ഷം നടത്താന്‍ ഉദ്ദേശിച്ചിട്ടുണ്ട് എന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

Chandrika Web: