Connect with us

Video Stories

എസ്.ടി.യുവിന് ഇന്ന് 62

Published

on


അഹമ്മദ്കുട്ടി ഉണ്ണികുളം


സ്വതന്ത്ര തൊഴിലാളി യൂനിയന്‍ (എസ്.ടി.യു) സംസ്ഥാന കമ്മിറ്റിക്ക് ഇന്ന് 62 വയസ്സ്. 1957 മെയ് അഞ്ചിനാണ് കേരള സ്റ്റേറ്റ് സ്വതന്ത്ര തൊഴിലാളി യൂനിയന്‍ (എസ്.ടി.യു) കോഴിക്കോട്ട് രൂപം കൊണ്ടത്. കെ.എം സീതി സാഹിബിന്റെയും കേരള സ്റ്റേറ്റ് മുസ്‌ലിം ലീഗിന്റെയും കാഴ്ചപ്പാട് അനുസരിച്ചാണ് തൊഴിലാളി രംഗത്ത് സ്വതന്ത്ര സംഘടന എന്ന ആശയം നിലവില്‍ വന്നത്. തൊഴിലാളി പ്രസ്ഥാനം കേവല രാഷ്ട്രീയ ചട്ടുകമാവുന്നതിനോട് കെ.എം സീതി സാഹിബ് യോജിച്ചിരുന്നില്ല. 1951-ല്‍ തന്നെ തന്റെ നിലപാട് അദ്ദേഹം ചന്ദ്രികയില്‍ തുറന്നെഴുതി. തൊഴിലാളി വര്‍ഗ പാര്‍ട്ടി എന്ന അവകാശ വാദത്തോടെ എ.ഐ.ടി.യു.സിയെ രാഷ്ട്രീയ ചട്ടുകമാക്കി കമ്മ്യൂണിസ്റ്റുകാര്‍ പ്രവര്‍ത്തിക്കുന്ന കാലത്താണ് അത്തരം സമീപനത്തിനെതിരെ കെ.എം സീതി സാഹിബ് ആഞ്ഞടിക്കുന്നത്. തൊഴിലാളി വര്‍ഗത്തിന്റെ അവകാശത്തിനപ്പുറം കമ്മ്യൂണിസ്റ്റ് തത്വസംഹിത ജനങ്ങളിലെത്തിക്കുകയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചെയ്യുന്നതെന്ന് അദ്ദേഹം തുറന്നടിച്ചു. മുസ്‌ലിം ലീഗിനോട് ആഭിമുഖ്യം പുലര്‍ത്തി കേരളത്തില്‍ അടിവേരോടെ പ്രവര്‍ത്തിച്ചുവന്ന മുസ്‌ലിം ലേബര്‍ യൂനിയന്റെ കാര്യത്തിലും സീതി സാഹിബിന് നിലപാടുണ്ടായിരുന്നു. മുസ്‌ലിം തൊഴിലാളികളെ മാത്രം സംഘടിപ്പിക്കുന്നതിനു പകരം ഡിമാണ്ടിന്റെ അടിസ്ഥാനത്തില്‍ ജാതി മത ഭേദമന്യേ എല്ലാവരെയും തൊഴിലാളി സംഘടനയില്‍ അണിനിരത്തണമെന്നും സ്വതന്ത്ര യൂനിയനാണ് വേണ്ടതെന്നും അദ്ദേഹം നിലപാടെടുത്തു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചെങ്കൊടിയേന്തി ഭീമാകാരം പുണ്ട കാലമായിരുന്നു അത്. ഇസ്ഹാഖിനെ പോലുള്ളവരെ മുസ്‌ലിം മേഖലകളില്‍ സ്വാധീനമുറപ്പിക്കാന്‍ പാര്‍ട്ടി നിയോഗിച്ചിരുന്നു. തോട്ടത്തില്‍ പണിയെടുക്കുന്ന മുസ്‌ലിം സ്ത്രീ തൊഴിലാളികള്‍ അടക്കം നടുറോഡിലൂടെ ”ഞങ്ങളിലില്ലാ മുസ്‌ലിം രക്തം, ഞങ്ങളിലില്ലാ ഹൈന്ദവ രക്തം, ഞങ്ങളിലില്ലാ ക്രൈസ്തവ രക്തം” എന്നിങ്ങനെ മുദ്രാവാക്യം വിളിച്ച് നീങ്ങുന്നത് അക്കാലത്ത് സാധാരണ കാഴ്ചയായിരുന്നു. നിരീശ്വര നിര്‍മ്മിത പ്രസ്ഥാനങ്ങളിലേക്ക് റിക്രൂട്ട് ചെയ്യുക എന്ന ക്രൂരമായ അജണ്ട അക്കാലത്തുതന്നെ മുസ്‌ലിംലീഗ് നേതാക്കള്‍ മനസ്സിലാക്കി. മാത്രമല്ല കോഴിക്കോട്ടെ ആലാത്ത് വിഷയത്തിലടക്കം നിരവധി സമരങ്ങള്‍ മുസ്‌ലിം ലീഗിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി അവഹേളിക്കുന്ന സംഭവങ്ങള്‍ ഒന്നൊന്നായി അരങ്ങേറി. മുസ്‌ലിം ലീഗിനെതിരെ പ്രകടനം നടത്താന്‍ മുസ്‌ലിം തൊഴിലാളികളെ സമര്‍ത്ഥമായി ഉപയോഗിക്കുന്നതില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിജയം കണ്ടു. വലിയൊരു പുനര്‍ചിന്തനം കോഴിക്കോട്ട് ഉണ്ടായി. എന്‍.പി.സി ബാവ എന്ന നേതാവ് അനുയായിയകളോടൊപ്പം എസ്.ടി.യുവില്‍ അണിനിരക്കുകയും അദ്ദേഹം ഓര്‍ഗനൈസിംഗ് കമ്മിറ്റി കണ്‍വീനറായി കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള എസ്.ടി.യു ഘടകങ്ങളില്‍ നിന്ന് ഈ രണ്ട് പ്രതിനിധികളെ 1957 മെയ് അഞ്ചിന് കോഴിക്കോട്ടേക്ക് വിളിച്ചു ചേര്‍ക്കുകയും ചെയ്തു. കെ.എം സീതി സാഹിബിന്റെ വിളികേട്ട് പാലക്കാട്ടെ തൊഴിലാളികള്‍ ഇ.എസ്.എം ഹനീഫ ഹാജിയുടെയും കെ.എം ഹംസയുടെയും നേതൃത്വത്തില്‍ നേരത്തെതന്നെ മുസ്‌ലിം ലേബര്‍ യൂനിയന്‍ പിരിച്ചുവിട്ട് എസ്.ടി.യു രൂപീകരിച്ചിരുന്നു. ഇങ്ങനെയുള്ള ഘടകങ്ങളുടെ പ്രതിനിധികളാണ് 1957 മെയ് അഞ്ചിനെ കോഴിക്കോട് വലിയങ്ങാടിയിലെ സ്വതന്ത്ര കൈവണ്ടി തൊഴിലാളി യൂനിയന്‍ ഓഫീസില്‍ ഒത്തുകൂടി എസ്.ടി.യുവിന്റെ പ്രഥമ സംസ്ഥാന കമ്മിറ്റി രൂപീകരിച്ചത്. 1956 നവംബര്‍ 11നാണ് മുസ്‌ലിം ലീഗിന്റെ കേരള ശാഖക്ക് ഔദ്യോഗിക സ്വഭാവം വരുന്നത്. നവംബര്‍ 11നും 12നും കേരള സ്റ്റേറ്റ് മുസ്‌ലിംലീഗ് വര്‍ക്കിംഗ് കമ്മിറ്റി യോഗം എറണാകുളത്ത് ചേര്‍ന്നു. കെ.എം സീതി സാഹിബും മുസ്‌ലിംലീഗ് കേരള ഘടകവും അവതരിപ്പിച്ച കാഴ്ചപ്പാടില്‍ അധിഷ്ഠമായി മെയ് അഞ്ചിന് എസ്.ടി.യുവിന്റെ പ്രഥമ സ്റ്റേറ്റ് കമ്മിറ്റി നിലവില്‍ വന്നു. ഇ.എസ്.എം ഹനീഫ ഹാജി പ്രസിഡണ്ടും കെ.എം ഹംസ ജനറല്‍ സെക്രട്ടറിയും എന്‍.പി.സി ബാവ ഖജാഞ്ചിയുമായി. എം. മൂസ ഹാജി, കെ. ചാത്തുനായര്‍ വൈസ് പ്രസിഡണ്ടുമാരും സി.ടി.എസ്.എച്ച് അഹ്ദല്‍ തങ്ങള്‍, പി.കെ ഉമ്മര്‍ഖാന്‍ ജോയന്റ് സെക്രട്ടറിമാരുമായി. കേരളത്തിന്റെ പൊതു ജീവിതത്തില്‍ നിറഞ്ഞുനിന്ന അരങ്ങില്‍ ശ്രീധരന്‍, പി.എം അബൂബക്കര്‍, അഡ്വ. പി.എം പത്മനാഭന്‍, സി.കെ ഗോവിന്ദന്‍ നായര്‍, പി.ടി ഭാസ്‌കര പണിക്കര്‍, അഡ്വ. കെ. ഹസ്സന്‍ ഗനി, അഡ്വ. എസ്.കെ ഖാദര്‍, ഡോ. മേജര്‍ സുന്ദരം, കെ.എം സെയ്തു മുഹമ്മദ്, പി.കെ ശങ്കരന്‍കുട്ടി, എന്‍. മരക്കാര്‍ ഹാജി, അഡ്വ. എം. മൊയ്തീന്‍കുട്ടി ഹാജി എന്നിവരായിരുന്നു ഉപദേശക സമിതി അംഗങ്ങള്‍. 1957-ല്‍ ആയിരം ബീഡിക്ക് 1ക. 14 അണ നേടിയെടുക്കാന്‍ ബീഡി തൊഴിലാളികളെ സംഘടിപ്പിച്ച് എസ്.ടി.യു മുന്നിട്ടിറങ്ങി. മഞ്ചേരിയില്‍ നിന്ന് ആരംഭിച്ച അവകാശ ജാഥ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ ഞെട്ടിച്ചുകൊണ്ട് കോഴിക്കോട്ട് ഹജൂരാപ്പീസിന് (അന്നത്തെ കലക്ടറേറ്റ്) മുന്നില്‍ കേമ്പടിച്ചു. ഒരു മാസക്കാലത്തോളം നീണ്ടുനിന്ന അത്യുജ്ജ്വല സമരത്തില്‍ നൂറുകണക്കിന് എസ്.ടി.യുക്കാര്‍ ജയില്‍വാസം അനുഭവിച്ചു. നേതാക്കളെ തല്ലിച്ചതച്ചു. അവസാനം ഇ.എം.എസ് ഭരണകൂടം മുട്ടുമടക്കി. കമ്മ്യൂണിസ്റ്റ് ഏകാധിപത്യത്തിനെതിരെ കേരളത്തിലെ എസ്.ടി.യു നടത്തിയ സമരം ചരിത്രരേഖയായി എന്നും നിലനില്‍ക്കും.
(എസ്.ടി.യു സംസ്ഥാന പ്രസിഡണ്ടാണ് ലേഖകന്‍)

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

Trending