മാനന്തവാടി: കല്‍പ്പറ്റയിലെ സംഭവത്തിന് പിന്നാലെ കണിയാമ്പറ്റയിലും വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദ്ദനം. കണിയാമ്പറ്റ സ്വദേശിയായ 14 വയസ്സുകാരനെയാണ് ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ആക്രമിച്ചത്.
ഇന്നലെ ഉച്ചയോടെ കണിയാമ്പറ്റ വില്ലേജ് ഓഫീസ് റോഡിന് സമീപത്താണ് സംഭവം നടന്നത്. കുട്ടിയെ മുള്ളുവേലിയില്‍ കിടത്തി ചവിട്ടുകയും, തലയില്‍ ശക്തമായി അടിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. ആക്രമണം അതിക്രൂരമായിരുന്നുവെന്നും, പ്രാണരക്ഷാര്‍ത്ഥം കുട്ടി സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
സംഭവത്തില്‍ കമ്പളക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തില്‍ ഉള്‍പ്പെട്ടവരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.