കാബൂള്‍: അഫ്ഗാനിസ്താനില്‍ നമസ്‌കാരത്തിനിടെ പള്ളികളിലുണ്ടായ ചാവേറാക്രമണത്തില്‍ 39 പേര്‍ കൊല്ലപ്പെട്ടു. തലസ്ഥാനമായ കാബൂളിലും ഗൂര്‍ പ്രവിശ്യയിലുമാണ് ആക്രമണമുണ്ടായത്. കാബൂളിലെ ഇമാം സമന്‍ പള്ളിയിലുണ്ടായ ആക്രമണത്തില്‍ 19 പേരും ഗൂര്‍ പ്രവിശ്യയിലെ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ 20 പേരുമാണ് കൊല്ലപ്പെട്ടത്. രണ്ടിടങ്ങളിലുമായി 45 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നിരവധി പേരുടെ നില ഗുരുതരമായതിനാണ് മരണസംഖ്യ ഉയരാനിടയുണ്ടെന്ന് അഫ്ഗാന്‍ ആഭ്യന്തരമന്ത്രാലയം വക്താവ് നജീബ് ഡാനിഷ് പറഞ്ഞു.