തമിഴ് സിനിമാതാരം സൂര്യ ഇസ്‌ലാം മതം സ്വീകരിച്ചുവെന്ന രീതിയില്‍ കഴിഞ്ഞ ദിവസങ്ങളിലായി പ്രചാരണമുണ്ടായിരുന്നു. തലയില്‍ തൊപ്പിവെച്ച സൂര്യയുടെ വീഡിയോ ആണ് ഇസ്‌ലാം മതം സ്വീകരിച്ചുവെന്ന രീതിയില്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ സൂര്യ മതം മാറിയതല്ലെന്ന് വ്യക്തമാക്കി സൂര്യയുടെ അടുത്ത സുഹൃത്ത് രാജശേഖര്‍ പാണ്ഡ്യന്‍ രംഗത്തെത്തി. സിങ്കം രണ്ടിന്റെ ചിത്രീകരണ സമയത്ത് ഒരു ദര്‍ഗ്ഗ സന്ദര്‍ശിച്ചിരുന്ന വീഡിയോ ആണിതെന്ന് അദ്ദേഹം പറഞ്ഞു.

കടപ്പയില്‍ എത്തിയപ്പോള്‍ സൂര്യ ഒരു ദര്‍ഗ്ഗ സന്ദര്‍ശിച്ചിരുന്നു. സംഗീത സംവിധായകന്‍ ഏ.ആര്‍ റഹ്മാന്റെ ഉമ്മയുടെ ക്ഷണം സ്വീകരിച്ചാണ് സൂര്യ ദര്‍ഗ്ഗയില്‍ എത്തിയതെന്ന് രാജശേഖര്‍ വ്യക്തമാക്കി. അപ്പോള്‍ എടുത്ത വീഡിയോ ആണിതെന്നും പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.