സ്ത്രീ, പട്ടികജാതി സ്ത്രീ, പട്ടികവര്‍ഗ സ്ത്രീ, പട്ടികജാതി, പട്ടികവര്‍ഗം എന്നീ വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്തിട്ടുള്ളത്രയും എണ്ണം സ്ഥാനങ്ങള്‍ ആവര്‍ത്തനക്രമമനുസരിച്ച് ഏത് നിയോജകമണ്ഡലങ്ങള്‍, വാര്‍ഡുകള്‍ക്കാണ് നല്‍കേണ്ടതെന്ന് തീരുമാനിക്കുന്നതിനാണ് നറുക്കെടുപ്പ് നടത്തുന്നത്.
അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വനം ഉദ്യോഗസ്ഥര്‍ക്ക് കൈമാറാന്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഉത്തരവിട്ടു.
പൊന്‍കുന്നം ഡിപ്പോയിലെ ഡ്രൈവര്‍ ജെയ്മോന് ജോസഫിനെയാണ് ഡ്യൂട്ടിക്കിടയില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ജിന്റോയുടെ ഉടമസ്ഥതയില്‍ എറണാകുളം വെണ്ണലയിലുള്ള ജിം പരാതിക്കാരിയായ യുവതി ഏറ്റെടുത്ത് നടത്തുകയാണ്. ജിമ്മില്‍ കയറിയ ജിന്റോ 10,000 രൂപയും വിലപ്പെട്ട രേഖകളും മോഷ്ടിച്ചെന്നാണ് പരാതി.
മേരി ഇ.ബ്രോങ്കോവ്, ഫ്രെഡ് റാംസ്ഡെല് , ഷിമോണ്‍ സഗാഗുച്ചി എന്നിവര്‍ക്കാണ് ഇത്തവണ നൊബേല്‍ ലഭിച്ചത്.
വിവിധ എയിഡഡ് സ്കൂളിലെ 104 അധ്യാപകര്‍ക്ക് നിയമനം നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് കോടതിയില്‍ നിന്ന് നീട്ടി വാങ്ങിയ രണ്ട് മാസ കാലാവധി കഴിഞ്ഞിട്ടും നിയമനം നല്‍കിയില്ല.
ഇയാളോടൊപ്പമുണ്ടായിരുന്ന സഹായിയെ പൊലീസ് പിടികൂടി.
അത്മഹത്യക്കുറിപ്പിലെ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയശേഷമാണ് അറസ്റ്റ്.
മെയിന്‍പൂരിയില്‍ അഞ്ച് ലക്ഷം രൂപ സ്ത്രീധനമായി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ചേര്‍ന്നാണ് രജനി കുമാരിയെന്ന യുവതിയെ തല്ലിക്കൊന്നത്.
ഒരു ലക്ഷം രൂപയും പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന് രൂപകല്പന ചെയ്ത ശില്പവും പ്രശസ്തി പത്രവുമാണ് പുരസ്കാരം.