ചെന്നൈ: കോവിഡ് വ്യാപനം ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കി. ചെന്നൈ,ചെങ്കല്‍പ്പേട്ട്, തിരുവല്ലൂര്‍ ജില്ലകളിലെ ബീച്ചുകളില്‍ പൊതുജനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.

നാളെമുതല്‍ ശനി,ഞായര്‍, പൊതു അവധി ദിനങ്ങളില്‍ ബീച്ചുകള്‍ അടച്ചിടും. ആരാധനാലയങ്ങള്‍ രാത്രി പത്തുമണിവരെ മാത്രമേ തുറക്കാന്‍ പാടുള്ളുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

5,989പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്. 1,952പേര്‍ രോഗമുക്തരായി. 23പേര്‍ മരിച്ചു. ഇതോടെ തമിഴ്‌നാട്ടില്‍ രോഗം ബാധിച്ചവരുടെ ആകെ എണ്ണം 9,26,816ആയി. 8,76,257പേരാണ് രോഗമുക്തരായത്. 12,886പേര്‍ മരിച്ചു. 37,673പേരാണ് ചികിത്സയിലുള്ളത്.