Culture
ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ ഹൃദയാഘാതം മൂലം മരിച്ചു
കോട്ടയം: ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ ഹൃദയാഘാതം മൂലം മരിച്ചു. ഇടുക്കി ഒടിയപ്പാറ സ്വദേശി വിനോദ് (55) ആണ് മരിച്ചത്. പാലായില്‍ നിന്ന് തൊടുപുഴയിലേക്ക് സര്‍വീസ് നടത്തുന്ന മേരിമാതാ ബസിലെ ഡ്രൈവര്‍ക്കാണ് ബസ് ഓടിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതമുണ്ടായത്.
ബസ് ഓടിച്ചുകൊണ്ടിരിക്കെ നെഞ്ചുവേദന അനുഭവപ്പെട്ട വിനോദ് സമീപത്തെ പള്ളിയോട് ചേര്‍ത്ത് ബസ് നിര്‍ത്തുകയായിരുന്നു. ഉടനെ മരിക്കുകയും ചെയ്തു. വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം.
ഉച്ച മുതല്‍ തന്നെ വിനോദിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. എന്നാല്‍ അത് വകവെക്കാതെ ബസ് ഓടിക്കുകയായിരുന്നു എന്ന് മറ്റു ജീവനക്കാര്‍ പറഞ്ഞു.
Features
ലോംഗേവാല: ധീരതയുടെ മരുഭൂമി, ഇന്ത്യയുടെ അമരഗാഥ
രാജസ്ഥാനിലെ മരുഭൂമിയില്‍, ഇന്ത്യയുടെ അതിര്‍ത്തി കാവലാളുകളായ കുറച്ച് സൈനികര്‍ അസാധാരണ ധൈര്യത്തോടെ ചരിത്രം കുറിച്ച യുദ്ധഭൂമിയാണത്.
entertainment
ജനനായകന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചില്ല, മദ്രാസ് ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശം
ഇതോടെ ചിത്രത്തിന്റെ റിലീസ് ഇനിയും വൈകുമെന്ന് ഉറപ്പായി.
ന്യൂഡല്‍ഹി: വിജയ് ചിത്രം ജനനായകന്‍ സിനിമ നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചില്ല. ചിത്രത്തിന്റെ റിലീസ് സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി വ്യാഴാഴ്ച പരിഗണിക്കാതിരുന്നത്. മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ നിര്‍മാതാക്കളോട് ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. ഇതോടെ ചിത്രത്തിന്റെ റിലീസ് ഇനിയും വൈകുമെന്ന് ഉറപ്പായി.
പൊങ്കല്‍ അവധി കഴിഞ്ഞ് ജനുവരി 20-ന് മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് ഹര്‍ജി പരിഗണിക്കാനിരിക്കുകയാണ്. ഈ ഘട്ടത്തില്‍ ഹര്‍ജി പരിഗണിക്കേണ്ട ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ചത്. നേരത്തേ ഒറ്റദിവസം കൊണ്ടാണ് സിനിമയ്ക്ക് യു/എ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ മദ്രാസ് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. സെന്‍സര്‍ ബോര്‍ഡിന്റെ (സിബിഎഫ്സി) ചെയര്‍മാന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കാതെയായിരുന്നു ഉത്തരവെന്ന കാര്യവും സുപ്രീം കോടതി നിരീക്ഷിച്ചു.
ജനനായകനെ പിന്തുണച്ച് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു. എക്സില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് അദ്ദേഹം തന്റെ പിന്തുണ അറിയിച്ചത്. സിനിമയുടെ പ്രദര്‍ശനം തടയാനുള്ള ശ്രമം തമിഴ് സംസ്‌കാരത്തിനെതിരായ ആക്രമണമാണെന്നും തമിഴ് ജനതയുടെ ശബ്ദം അടിച്ചമര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിജയിക്കാന്‍ കഴിയില്ലെന്നുമാണ് രാഹുല്‍ കുറിച്ചത്.
Film
മോഹൻലാൽ–ജീത്തു ജോസഫ് കൂട്ടുകെട്ടിലെ ചിത്രം ‘ദൃശ്യം 3’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു
ഏപ്രിൽ 2ന് ചിത്രം ലോകമെമ്പാടും തിയറ്ററുകളിലെത്തും. റിലീസ് പ്രഖ്യാപനത്തോടനുബന്ധിച്ച് മോഷൻ പോസ്റ്റർ മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു.
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ–ജീത്തു ജോസഫ് കൂട്ടുകെട്ടിലെ ചിത്രം ‘ദൃശ്യം 3’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ 2ന് ചിത്രം ലോകമെമ്പാടും തിയറ്ററുകളിലെത്തും. റിലീസ് പ്രഖ്യാപനത്തോടനുബന്ധിച്ച് മോഷൻ പോസ്റ്റർ മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു.
‘വർഷങ്ങൾ കടന്നുപോയി. എന്നാൽ ഭൂതകാലം കടന്നുപോയിട്ടില്ല’ എന്ന ക്യാപ്ഷനോടെയാണ് മോഹൻലാൽ പോസ്റ്റർ പങ്കുവെച്ചത്. മോഹൻലാലും സംവിധായകൻ ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്ന മൂന്നാം ഭാഗത്തിനായി ആരാധകർ വലിയ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് ഏപ്രിലിൽ ഉണ്ടാകുമെന്ന് ജീത്തു ജോസഫ് നേരത്തെ തന്നെ അറിയിച്ചിരുന്നു. നിലവിൽ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.
അതേസമയം, അജയ് ദേവ്ഗൺ നായകനാകുന്ന *‘ദൃശ്യം 3’*യുടെ ഹിന്ദി പതിപ്പ് ഒക്ടോബറിൽ റിലീസ് ചെയ്യാനാണ് നിർമ്മാതാക്കൾ ലക്ഷ്യമിടുന്നത്. അഭിഷേക് പഥക് സംവിധാനം ചെയ്യുന്ന ഹിന്ദി പതിപ്പിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് വിവരം.
-
News1 day agoമാഞ്ചസ്റ്റർ ഡർബിയിൽ യുണൈറ്റഡിന് തകർപ്പൻ ജയം; സിറ്റിയെ വീഴ്ത്തി രണ്ട് ഗോൾ വിജയം
-
kerala1 day ago‘ The Rebellion’ ഒരു സമ്പൂര്‍ണ സ്കൂള്‍ സ്കിറ്റ്
-
india1 day agoവിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി: ഇൻഡിഗോക്ക് ഡിജിസിഎ 22.2 കോടി രൂപ പിഴ
-
kerala1 day agoമഞ്ചേരി മെഡിക്കൽ കോളജിൽ രോഗിയുടെ അക്രമം; കത്തിയുമായി രോഗികളെയും ജീവനക്കാരെയും ആക്രമിക്കാൻ ശ്രമം
-
kerala1 day agoവീണ്ടും വിദ്വേഷ പരാമര്‍ശവുമായി വെള്ളാപ്പള്ളി : വി.ഡി. സതീശന് ഈഴവ വിരോധി
-
News1 day agoഫലസ്തീന് തടവുകാരെ മോചിപ്പിക്കണം: ലണ്ടനില്‍ ‘റെഡ് റിബണ്‍സ്’ ആഗോള കാമ്പെയ്ന് ആരംഭിച്ചു
-
kerala1 day agoതനി നാടന്‍
-
kerala1 day agoകെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസുകളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന; യു.പി.ഐ വഴി 16.5 ലക്ഷം രൂപ കൈപ്പറ്റിയതായി കണ്ടെത്തി
