Connect with us

india

ന്യൂനപക്ഷ സമുദായങ്ങളിൽനിന്ന് ഒരു എം.പി പോലുമില്ലാതെ ഭരണപക്ഷം

മുസ്‌ലിം, ക്രൈസ്തവ, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി സമുദായങ്ങളിൽനിന്നുള്ള ഒരു എം.പി പോലും ബി.ജെ.പിയുടെയോ സഖ്യകക്ഷികളുടെയോ പ്രതിനിധികളായി 18-ാം ലോക്‌സഭയിലില്ല.

Published

on

ന്യൂനപക്ഷ സമുദായങ്ങളെ പൂർണമായും ഭരണപക്ഷത്തുനിന്ന് തുടച്ചുനീക്കിയും സവർണ ജാതി മേധാവിത്വം ശക്തമാക്കിയും നരേന്ദ്ര മോദി നേതൃത്വം നൽകുന്ന എൻ.ഡി.എ സർക്കാർ അധികാരത്തിലേക്ക്. മുസ്‌ലിം, ക്രൈസ്തവ, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി സമുദായങ്ങളിൽനിന്നുള്ള ഒരു എം.പി പോലും ബി.ജെ.പിയുടെയോ സഖ്യകക്ഷികളുടെയോ പ്രതിനിധികളായി 18-ാം ലോക്‌സഭയിലില്ല.

എൻ.ഡി.എ എം.പിമാരിൽ 33.2 ശതമാനവും ഉയർന്ന ജാതിക്കാരാണ്. 14.7 ശതമാനം ബ്രാഹ്മണർ, 8.7 ശതമാനം രജ്പുത്ര സമുദായം, 9.8 ശതമാനം മറ്റു ഉന്നത ജാതിക്കാർ എന്നിങ്ങനെയാണ് കണക്ക്. 15.7 ശതമാനം എം.പിമാർ മറാത്ത, ജാട്ട്, ലിംഗായത്ത്, പട്ടീദാർ, റെഡ്ഢി, വൊക്കലിഗ തുടങ്ങിയ സമുദായങ്ങളിൽനിന്നുള്ളവരാണ്. യാദവ, കുർമി തുടങ്ങിയ പിന്നാക്ക വിഭാഗങ്ങളിൽനിന്ന് 26.2 ശതമാനം എം.പിമാരുണ്ട്. എസ്.സി വിഭാഗത്തിൽനിന്ന് 13.3 ശതമാനവും എസ്.ടി വിഭാഗത്തിൽനിന്ന് 10.8 ശതമാനവുമാണ് പ്രാതിനിധ്യം.

മുസ്‌ലിംകൾ ഉൾപ്പെടെ ന്യൂനപക്ഷ സമുദായത്തിൽനിന്നുള്ളവർക്ക് സ്ഥാനാർഥിത്വം നൽകാൻ ഇൻഡ്യാ സഖ്യവും പിശുക്ക് കാണിച്ചതിനാൽ പ്രതിപക്ഷത്തും ന്യൂനപക്ഷ പ്രാതിനിധ്യം തുച്ഛമാണ്. മുസ്‌ലിം (7.9%), ക്രൈസ്തവർ (3.5%), സിഖ് (5.0%) എന്നിങ്ങനെയാണ് ഇന്ത്യ മുന്നണി എം.പിമാരുടെ കണക്ക്. ദലിത് സമൂഹത്തിൽനിന്നുള്ള സ്ഥാനാർഥി ജനറൽ മണ്ഡലമായ അയോധ്യയിൽനിന്ന് വിജയിച്ചതുപോലുള്ള സംഭവങ്ങളൊഴിച്ചുനിർത്തിയാൽ എസ്.സി, എസ്.ടി സമൂഹങ്ങളിൽനിന്നുള്ള നേതാക്കൾക്ക് കേരളത്തിലടക്കം സംവരണ മണ്ഡലങ്ങളിൽ മാത്രമാണ്.

ന്യൂനപക്ഷ പ്രാതിനിധ്യം ഇല്ലാതാക്കിയതിൽ എൻ.ഡി.എക്കെതിരെ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര രംഗത്തെത്തി. 200 മില്യൻ മുസ് ലിംകളും 23 മില്യൻ സിഖുകാരും 22 മില്യൻ ക്രിസ്ത്യാനികളും ഉള്ള രാജ്യത്ത് ഈ സമുദായങ്ങൾക്ക് എൻ.ഡി.എയിൽ പ്രാതിനിധ്യം പൂജ്യമാണെന്ന് അവർ ചൂണ്ടിക്കാട്ടി. ‘മോദി കെ സാത്ത് സബ് കാ വിനാശ്’ ആണെന്ന് മഹുവ പരിഹസിച്ചു.

india

‘സത്യം രാജ്യത്തിനറിയണം’; അഞ്ച് ജെറ്റുകൾ വീഴ്ത്തിയെന്ന ട്രംപിന്റെ പ്രസ്താവനയിൽ പ്രധാനമന്ത്രിയോട് രാഹുൽ ഗാന്ധി

Published

on

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനിടെ അഞ്ച് ജെറ്റുകൾ വീഴ്ത്തിയെന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ വെളിപ്പെടുത്തലിൽ പ്രധാനമന്ത്രിയോട് ചോദ്യവുമായി പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. അഞ്ച് ജെറ്റുകളുമായി ബന്ധപ്പെട്ട സത്യാവസ്ഥ രാജ്യത്തിനറിയണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

വൈറ്റ് ഹൗസിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ കോൺഗ്രസ് അംഗങ്ങൾക്കായി നടത്തിയ അത്താഴവിരുന്നിലായിരുന്നു ട്രംപിന്റെ അവകാശവാദം. അഞ്ച് ജെറ്റുകൾ സംഘർഷത്തിനിടെ വെടിവെച്ചിട്ടെന്ന് ട്രംപ് പറഞ്ഞു. എന്നാൽ ഏത് രാജ്യത്തിന്റെ ജെറ്റുകളാണ് വെടിവെച്ചിട്ടത് എന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചെന്നും അദ്ദേഹം ആവർത്തിച്ചു. വ്യാപാര കരാർ മുന്നോട്ടുവെച്ചാണ് ഇരുരാജ്യങ്ങളെയും അനുനയിപ്പിച്ചത് എന്നാണ് ട്രംപ് പറഞ്ഞത്.

നേരത്തെ ഇന്ത്യയുടെ അഞ്ച് വിമാനങ്ങൾ തകർത്തതായി പാകിസ്താൻ അവകാശപ്പെട്ടിരുന്നു. എന്നാൽ ഇതിന്റെ തെളിവുകളൊന്നും പുറത്തുവിടാൻ അവർക്ക് കഴിഞ്ഞിരുന്നു. വെടിനിർത്തൽ ചർച്ചയിൽ മൂന്നാം കക്ഷിയുടെ ഇടപെടൽ ഉണ്ടായിട്ടില്ല എന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. എന്നിട്ടും താൻ മധ്യസ്ഥത വഹിച്ചുവെന്ന നിലപാട് ആവർത്തിക്കുകയാണ് ട്രംപ്.

Continue Reading

india

സ്റ്റാലിന്റെ സഹോദരനും കരുണാനിധിയുടെ മകനുമായ എം.കെ മുത്തു അന്തരിച്ചു

Published

on

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ സഹോദരനും മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ മകനുമായ എം.കെ.മുത്തു(77) അന്തരിച്ചു. കരുണാനിധിയുടെ ആദ്യ ഭാര്യ പദ്‌മാവതിയുടെ മകനാണ് മുത്തു.

നാഗപട്ടണത്തെ തിരുക്കുവലൈയിലായിരുന്നു ജനനം. മുത്തു ജനിച്ചതിനു പിന്നാലെയാണ് 20-ാം വയസിൽ ക്ഷയരോഗം ബാധിച്ച് പദ്‌മാവതി മരിച്ചത്. അതിനുശേഷം കരുണാനിധി വിവാഹം ചെയ്ത ദയാലുവമ്മാളിന്റെ മകനാണ് സ്റ്റാലിൻ. മുത്തുവിന്റെ ഭാര്യ ശിവകാമസുന്ദരി, മക്കൾ: എം.കെ.എം. അറിവുനിധി, തേൻമൊഴി.

Continue Reading

india

ഡല്‍ഹി ഭരിച്ച ഏക മുസ്‌ലിം വനിത റസിയ സുല്‍ത്താന്റെ ചരിത്രം പാഠപുസ്തകത്തില്‍ നിന്ന് വെട്ടി എന്‍സിഇആര്‍ടി; നൂര്‍ജഹാനും പുറത്ത്

നിലവില്‍ ഡല്‍ഹി, മുഗള്‍ കാലഘട്ടത്തെക്കുറിച്ച് പഠിപ്പിക്കുന്ന എട്ടാം ക്ലാസിലെ പാഠപുസ്തകത്തില്‍ നിന്നാണ് ചരിത്ര വനിതകളെ ഒഴിവാക്കിയിരിക്കുന്നത്.

Published

on

ഡല്‍ഹി ഭരിച്ച റസിയ സുല്‍ത്താന്റെയും മുഗള്‍ കാലഘട്ടത്തിലെ നൂര്‍ ജഹാന്റെയും ചരിത്രം പാഠപുസ്തകത്തില്‍ നിന്ന് ഒഴിവാക്കി എന്‍സിഇആര്‍ടി. ഈ വര്‍ഷം പുതുക്കിയ എട്ടാം ക്ലാസിലെ സാമൂഹ്യ ശാസ്ത്രം പാഠപുസ്തകത്തില്‍ നിന്നാണ് പാഠഭാഗം ഒഴിവാക്കിയത്. നേരത്തെ ഏഴാം ക്ലാസിലെ പാഠപുസ്തകത്തിലാണ് ഡല്‍ഹി, മുഗള്‍ കാലഘട്ടത്തെക്കുറിച്ച് പഠിപ്പിച്ചിരുന്നത്. എന്നാല്‍ പുതിയ ഏഴാം ക്ലാസ് പാഠപുസ്തകത്തില്‍ 12ാം നൂറ്റാണ്ടിന് മുമ്പുവരെയുള്ള കാലത്തെക്കുറിച്ചാണ് പഠിപ്പിക്കുന്നത്. നിലവില്‍ ഡല്‍ഹി, മുഗള്‍ കാലഘട്ടത്തെക്കുറിച്ച് പഠിപ്പിക്കുന്ന എട്ടാം ക്ലാസിലെ പാഠപുസ്തകത്തില്‍ നിന്നാണ് ചരിത്ര വനിതകളെ ഒഴിവാക്കിയിരിക്കുന്നത്.

പഴയ പാഠപുസ്തകത്തില്‍ മുഗള്‍ കാലഘട്ടത്തെക്കുറിച്ചും ഡല്‍ഹി സുല്‍ത്താനേറ്റ് കാലഘട്ടത്തെ കുറിച്ചും രണ്ട് അധ്യായങ്ങളായിരുന്നു ഉണ്ടായത്. ഡല്‍ഹി ഭരിച്ച ഏക വനിതാ മുസ്‌ലിം ഭരണാധികാരിയായ റസിയ സുല്‍ത്താന് വേണ്ടി മാത്രം ഒരു ഭാഗം ഈ പാഠഭാഗത്ത് മാറ്റിവെച്ചിരുന്നു. എന്നാല്‍ ഈ ഭാഗമാണ് ഇപ്പോള്‍ പൂര്‍ണമായും നീക്കിയിരിക്കുന്നത്.

മുഗള്‍ കാലത്തെക്കുറിച്ച് പറയുന്ന അധ്യായത്തില്‍ നിന്ന് ജഹാംഗീര്‍ ചക്രവര്‍ത്തിയുടെ ഭാര്യ നൂര്‍ ജഹാന്റെ പേരില്‍ വെള്ളി നാണയങ്ങളുണ്ടാക്കിയതും സീലുകളുണ്ടാക്കിയതും അവര്‍ക്ക് ജഹാംഗീര്‍ കൊട്ടാരത്തിലുണ്ടായിരുന്ന സ്വാധീനത്തെ കുറിച്ചുമുള്ള ഭാഗങ്ങളും ഒഴിവാക്കി. ഈ അധ്യായത്തില്‍ ഇപ്പോള്‍ ഗര്‍ഹ രാജവംശത്തിലെ രാജ്ഞി റാണി ദുര്‍ഗാവദിയുടെ പാഠഭാഗമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 1564ല്‍ തന്റെ രാജ്യം ആക്രമിക്കാനുള്ള മുഗള്‍ ചക്രവര്‍ത്തി അക്ബറിന്റെ ശ്രമത്തിനെതിരെ ധൈര്യത്തോടെ തന്റെ സേനയെ നയിച്ചവളെന്നാണ് വിശേഷണം. കൂടാതെ മൂന്നാം അധ്യായത്തില്‍ താരാഭായ്, ആലിയാഭായ് ഹോള്‍ക്കര്‍ എന്നിവരുടെ ഭാഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം, ഇന്ത്യയിലെ കൊളോണിയല്‍ കാലഘട്ടം എന്ന പാഠഭാഗത്ത് നിന്നും ടിപ്പു സുല്‍ത്താനെ മൈസൂരിന്റെ കടുവ എന്ന വിശേഷിപ്പിച്ച ഭാഗവും, അദ്ദേഹത്തിന്റെ പിതാവ് ഹൈദര്‍ അലിയെ കുറിച്ചുള്ള ഭാഗവും, പതിനെട്ടാം നൂറ്റാണ്ടില്‍ ടിപ്പുവും ബ്രിട്ടീഷുകാരും തമ്മിലുണ്ടായ ആഗ്ലോമൈസൂര്‍ യുദ്ധവും നീക്കം ചെയ്തിട്ടുണ്ട്. മറാത്താ സാമ്രാജ്യത്തിനായി മാത്രം ഒരു അധ്യായം മാറ്റിവെച്ചിട്ടുണ്ട്. എന്‍ഇപിയുടെ അടിസ്ഥാനത്തില്‍ പരിഷ്‌കരിച്ച പാഠപുസ്തകങ്ങളാണ് പുതിയതെന്നാണ് സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിന്റെ എന്‍സിഇആര്‍ടി കരിക്കുലര്‍ ഏരിയ ഗ്രൂപ്പ് തലവന്‍ മൈക്കിള്‍ ഡാനിനോ പറഞ്ഞു.

Continue Reading

Trending