ഉരുവച്ചാല്‍;കളിച്ചുകൊണ്ടിരിക്കെ മൂന്ന് വയസുകാരന്റെ തലയില്‍ ഗ്രില്‍സ് വീണ് മരണപ്പെട്ടു.വീടിന് മുന്നില്‍ വെച്ച് കളിക്കൂട്ടുകാര്‍ക്കൊപ്പം കളിച്ചു കൊണ്ടിരിക്കെ സമീപത്തെ വീടിന്റെ ഗ്രില്‍സ് തലയിലേക്ക് വീഴുകയായിരുന്നു.

ഇന്നലെ വൈകുന്നേരം 6 മണിയോടെ യാണ് സംഭവം. ഉരുവച്ചാല്‍ പെരിഞ്ചേരിയിലെ കുന്നുമ്മല്‍ വീട്ടില്‍ റിഷാദിന്റെ യും ആയിഷയുടെയും മകന്‍ ഹൈദര്‍ (3) നെപരിക്കുകളോടെ കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിപ്പിച്ച് അടിയന്തര ചികിത്സ നടത്തിയെങ്കിലും ഇന്ന് പുലര്‍ച്ചെ മരണപ്പെടുകയായിരുന്നു.

കുട്ടികള്‍ വീടിന് മുന്നില്‍ വെച്ച് കളിച്ചു കൊണ്ടിരിക്കവെ വീടിന്റെ മുന്നിലെ റീല്‍ ഉള്ള ഗൈറ്റ് അബദ്ധത്തില്‍ തെന്നി കുട്ടിയുടെ ദേഹത്ത് വീഴുകയായിരുന്നു. മൃതദേഹം ഉച്ചകഴിഞ്ഞ് വീട്ടിലെത്തിച്ച് കയനി പള്ളിയില്‍ കബറടക്കും.