Connect with us

india

ബെല്ലന്ദൂര്‍ തടാകത്തിലെ ജലം പതയായി നുരഞ്ഞു പൊങ്ങുന്നു; ആഴത്തിലുള്ള പഠനവുമായി ഗവേഷകര്‍

Published

on

ബംഗളൂരുവിലുള്ള ബെല്ലന്ദൂര്‍ തടാകത്തിലെ ജലം മുഴുവന്‍ വെള്ള നിറത്തിലെ പതയായി നുരഞ്ഞു പൊങ്ങി നിരത്തുകളിലേക്ക് വ്യാപിച്ച ചിത്രങ്ങള്‍ സമൂഹ മാധ്യങ്ങളില്‍ ചര്‍ച്ചയാവുകയാണ്. ബംഗളൂരുവില്‍ പെയ്ത വന്‍ തോതിലുള്ള മഴയുടെ പിന്നാലെയാണ് തടാകത്തില്‍ ഈ പ്രതിഭാസം രൂപം കൊണ്ടത്.

ഒരു കാലത്ത് സമൃദ്ധമായ ആവാസ വ്യവസ്ഥയുടെ ഈറ്റില്ലമായിരുന്നു ബെല്ലന്ദൂര്‍ തടാകവും പരിസര പ്രദേശങ്ങളും, എന്നാല്‍ വന്‍തോതിലുള്ള വ്യവസായ വല്‍ക്കരണം മൂലം അവിടെ നിന്നും പുറന്തള്ളപ്പെടുന്ന മലിന ജലം ശരിയായ രീതിയില്‍ സംസ്‌കരിക്കാത്തതിനാല്‍ അടുത്തുള്ള ജലസ്രോതസ്സുകളിലേക്കാണ് ഒഴുകിയെത്തുന്നത്.. ഇതുമൂലം ബെല്ലന്ദൂര്‍ തടാകം കാലങ്ങളായി അപകടകരമായ രീതിയില്‍ മലിനപ്പെടുകയും, ജലം രാസവസ്തുക്കളാല്‍ നിറയുകയും ചെയ്യ്തിരുന്നു. തന്മൂലം ആവര്‍ത്തിച്ചുണ്ടാകുന്ന ഈ പ്രതിഭാസത്തിന്റെ കാരണങ്ങളെയും പ്രത്യാഘാതങ്ങളെയും കുറിച്ച് ആഴത്തിലുള്ള പഠനം നടത്തുകയാണ് ശാസ്ത്രജ്ഞര്‍.

മലിനീകരണ വസ്തുക്കളെ നേര്‍പ്പിക്കാന്‍ അതിശക്തിയായി പെയ്യുന്ന മഴയ്ക്ക് കഴിയാറുണ്ട്. ഈ കനത്ത മഴയ്ക്ക് ശേഷമാണ് ജലം പതഞ്ഞ് നിരത്തുകളിലേക്ക് പോലും എത്തും വിധം കഠിനമാവുന്നത്.സെന്റര്‍ ഫോര്‍ സസ്റ്റൈനബിള്‍ ടെക്നോളജീസിലേയും, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലേയും സംഘങ്ങള്‍ തടാകം നിരീക്ഷിക്കുകയും വിവിധ പരീക്ഷങ്ങള്‍ക്കായ് ജല സാമ്പിളുകള്‍ ശേഖരിക്കുകയും ജലത്തില്‍ അടങ്ങിയിട്ടുള്ള ഡിറ്റര്‍ജെന്റിനോട് സമാനമായ സര്‍ഫാക്റ്റന്റുകളുടെ രാസഘടനയില്‍ വരുന്ന മാറ്റം മനസിലാക്കുന്നതിന് ലാബില്‍ പഠനം നടത്തുകയും ചെയ്തിരുന്നു.

ശുദ്ധീകരിക്കാത്ത മലിനജലം തടാകത്തില്‍ മുഴുവനായി വ്യാപിക്കാന്‍ 1015 ദിവസങ്ങള്‍ എടുക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഈ സമയത്തിനുള്ളില്‍ ജലത്തിലെ ഓക്സിജന്റെ അഭാവം മൂലം ജൈവ വസ്തുക്കള്‍ നശിക്കുകയും അവശിഷിക്കുന്ന ഭാഗം തടാകത്തില്‍ ചെളിയായി അടിഞ്ഞു കൂടുകയുമാണ് ചെയുന്നത്.

ജല സ്രോതസ്സിലേക്ക് വന്‍ തോതില്‍ വ്യവസായ യൂണിറ്റുകള്‍ മലിനജലം തള്ളുന്നതിനാല്‍, ഇതിലെ സര്‍ഫാക്റ്റന്റുകള്‍ക്ക് വിഘടിച്ചുപോകുവാനുള്ള സമയം കിട്ടുന്നില്ല. അതിനാല്‍ തന്നെ സ്ഥിരമായി കൂടുതല്‍ കൂടുതല്‍ ചെളി അടിയുന്നതിന് കാരണമാവുന്നു. തന്മൂലം ക്രമേണ ഈ മലിന ജലത്തിന്റെ സാന്ദ്രത വര്‍ദ്ധിക്കുന്നു. സിഎസ്ടിയിലെ ചീഫ് റിസര്‍ച്ച് സയന്റിസ്റ്റും പഠനത്തിന്റെ രചയിതാക്കളില്‍ ഒരാളുമായ ചാണക്യ എച്ച്എന്‍ പറയുന്നത് ഇങ്ങനെയാണ് ‘ഒരു ബക്കറ്റ് വെള്ളം നിറയെ വാഷിംഗ് പൗഡര്‍ ചേര്‍ക്കുന്നതായി സങ്കല്‍പ്പിക്കുക; അനുകൂല സാഹചര്യങ്ങള്‍ ഉണ്ടായാല്‍ തീര്‍ച്ചയായും അത് നുരഞ്ഞ് പൊങ്ങും.

ബംഗളുരുവില്‍ സംഭവിച്ചതും ഈ സാഹചര്യത്തോട് സമാനമാണെന്ന് ഇവര്‍ പറയുന്നു. നഗരത്തില്‍ കനത്ത മഴ പെയ്തപ്പോള്‍ വ്യവസായ മേഖലകളില്‍ നിന്നും ഒഴുകി വന്ന വെള്ളത്തിലുണ്ടായ സര്‍ഫക്റ്റന്റ് തടാകത്തില്‍ അടിഞ്ഞു കിടന്നിരുന്ന മുഴുവന്‍ ചെളിയേയും ഇളക്കി. ഇത് വെള്ളം നുരഞ്ഞുപൊങ്ങുന്നതിന് കാരണമാവുകയും ചെയ്തു. ഒപ്പം മഴ കാരണം തടാകത്തിലെ ജലനിരപ്പ് ഉയരുമ്പോള്‍, സര്‍ഫക്റ്റന്റുകളുടെ വലിയ സാന്ദ്രത അടങ്ങിയ അധിക ജലം തടാകത്തിന്റെ അതിരുകള്‍ ഭേദിച്ച് 25 അടിയോളം പാതയായി നുരഞ്ഞ് നിരത്തുകളിലേക്കെത്തുന്ന സാഹചര്യമാണ് ബെല്ലന്ദൂര്‍ തടാകത്തില്‍ ഉണ്ടായത്.

 

 

 

india

ബധിരയും മൂകയുമായ അഭിഭാഷക ആദ്യമായി സുപ്രീം കോടതിയില്‍ കേസ് വാദിച്ചു; പുതുചരിത്രം കുറിച്ച് സാറാ സണ്ണി

ഓണ്‍ലൈനായിട്ടായിരുന്നു കേസ് പരിഗണിച്ചത്

Published

on

ബധിരയും മൂകയുമായ അഭിഭാഷക ആംഗ്യഭാഷ ഉപയോഗിച്ച് ദ്വിഭാഷി മുഖേന വാദിച്ച കേസ് സുപ്രീം കോടതി ആദ്യമായി പരിഗണിച്ചു. വെര്‍ച്വല്‍ നടപടിക്രമങ്ങള്‍ കൈകാര്യം ചെയ്തിരുന്ന കണ്‍ട്രോള്‍ റൂം അഭിഭാഷക സാറ സണ്ണിക്ക് സ്‌ക്രീന്‍ സ്‌പേസ് നല്‍കാന്‍ വിസമ്മതിച്ചെങ്കിലും ദ്വിഭാഷിയുടെ സഹായത്തോടെ സംവാദത്തിന് അനുമതി നല്‍കുകയായിരുന്നു.

ഓണ്‍ലൈനായിട്ടായിരുന്നു കേസ് പരിഗണിച്ചത്. അഭിഭാഷകക്കൊപ്പം വ്യാഖ്യാതാവിനെ പങ്കെടുക്കാന്‍ ആദ്യം മോഡറേറ്റര്‍ അനുവദിച്ചില്ലെങ്കിലും പിന്നീട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഇടപെട്ടു. വ്യാഖ്യാതാവിന് നടപടി ക്രമങ്ങളില്‍ പങ്കെടുക്കുന്നതില്‍ പ്രശ്‌നമില്ലെന്ന് വ്യക്തമാക്കിയ ഡി വൈ ചന്ദ്രചൂഡ്, സാറക്കൊപ്പം റോയ് ചൗധരിക്കും സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടാന്‍ അനുമതി നല്‍കുകയായിരുന്നു.

Continue Reading

india

ഇന്ത്യയില്‍ ഒരു ദിവസം ശരാശരി ഒന്നില്‍ കൂടുതല്‍ മുസ്ലിം വിരുദ്ധ വിദ്വേഷ പ്രസംഗങ്ങള്‍ നടക്കുന്നതായി ഹിന്ദുത്വ വാച്ച് റിപ്പോർട്ട്

80 ശതമാനം വിദ്വേഷ പ്രസംഗങ്ങളും ബിജെപി ഭരിക്കുന്നയിടങ്ങളിലാണെന്നും ഹിന്ദുത്വവാച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു.

Published

on

വർഷത്തിന്റെ ആദ്യ പകുതിയില്‍ ഇന്ത്യയില്‍ ഒരു ദിവസം ശരാശരി ഒന്നില്‍ കൂടുതല്‍ മുസ്ലിം വിരുദ്ധ വിദ്വേഷ പ്രസംഗങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയില്‍ മുസ്ലിങ്ങള്‍ക്കും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള ഹിന്ദുത്വ വാച്ചിന്റെതാണ് റിപ്പോർട്ട്.നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന സംസ്ഥാനങ്ങളിലാണ് ഇത് കൂടുതലെന്നും ഹിന്ദുത്വ വാച്ച് റിപ്പോര്‍ട്ട് പറയുന്നു. .മഹാരാഷ്ട്ര, കര്‍ണാടക, മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങളാണ് മുന്നില്‍. 29 ശതമാനവും മഹാരാഷ്ട്രയിലാണ്. മുസ്ലിംകള്‍ക്കെതിരെ ആക്രമണം അഴിച്ചുവിടുന്നതിനും സാമൂഹിക-സാമ്പത്തിക ബഹിഷ്‌കരണത്തിനും വേണ്ടിയുള്ള ആഹ്വാനങ്ങളാണ് ഇതില്‍ കൂടുതലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

80 ശതമാനം വിദ്വേഷ പ്രസംഗങ്ങളും ബിജെപി ഭരിക്കുന്നയിടങ്ങളിലാണെന്നും ഹിന്ദുത്വവാച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു. 2014 ന് ശേഷം വിദ്വേഷ പ്രസംഗങ്ങള്‍ വര്‍ധിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ വര്‍ഷം നടന്ന പകുതിയിലധികം സംഭവങ്ങളിലും ബിജെപിക്കോ ബജ്‌റംഗ്ദള്‍, വിശ്വഹിന്ദു പരിഷത്ത്, സകല ഹിന്ദു സമാജ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ക്കോ പങ്കുണ്ടെന്നും ഹിന്ദുത്വ വാച്ച് വ്യക്തമാക്കുന്നു. സംഘടനകളുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനം, സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വിദ്വേഷ പ്രസംഗങ്ങളുടെ വീഡിയോകള്‍, മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സംഭവങ്ങള്‍ എന്നിവ കൂടി ശേഖരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിക്കുന്നത്.

Continue Reading

india

നടി വഹീദ റഹ്‌മാന് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം

തമിഴ്‌നാട്ടിലെ ചെങ്കല്‍പ്പേട്ടില്‍ 1938 ഫെബ്രുവരി 3നാണ് വഹീദാ റഹ്‌മാന്‍ ജനിച്ചത്. 1955ല്‍ പുറത്തിറങ്ങിയ തെലുങ്കു ചിത്രം രോജുലു മാരായിയിലൂടെയാണ് അരങ്ങേറ്റം. 90ലധികം ചിത്രങ്ങില്‍ അഭിനയിച്ചിട്ടുണ്ട്.

Published

on

ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ദാദാസാഹിബ് ഫാല്‍കെ പുരസ്‌കാരത്തിന് പ്രശസ്ത നടി വഹീദാ റഹ്‌മാന്‍ അര്‍ഹയായായി. വാര്‍ത്താവിനിമയ വകുപ്പ് മന്ത്രി അനുരാഗ് താക്കൂര്‍ ആണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. ഗൈഡ്, സാഹിബ് ബീബി ഓര്‍ ഗുലാം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയ മികവിന് ഏറെ പ്രകീര്‍ത്തിക്കപ്പെട്ടിട്ടുള്ള നടിയാണ് വഹീദ. തമിഴ്‌നാട്ടിലെ ചെങ്കല്‍പ്പേട്ടില്‍ 1938 ഫെബ്രുവരി 3നാണ് വഹീദാ റഹ്‌മാന്‍ ജനിച്ചത്. 1955ല്‍ പുറത്തിറങ്ങിയ തെലുങ്കു ചിത്രം രോജുലു മാരായിയിലൂടെയാണ് അരങ്ങേറ്റം. 90ലധികം ചിത്രങ്ങില്‍ അഭിനയിച്ചിട്ടുണ്ട്.

1965ല്‍ പുറത്തിറങ്ങിയ ഗൈഡിലൂടെ ആദ്യമായി ഫിലിംഫെയര്‍ പുരസ്‌കാരം വഹീദാ റഹ്‌മാനെ തേടിയെത്തി. 1968ല്‍ പുറത്തിറങ്ങിയ നീല്‍കമലിലൂടെ രണ്ടാമതും വഹീദ ഫിലിംഫെയര്‍ പുരസ്‌കാരത്തിന് അര്‍ഹയായി. ‘രേഷ്മ ആന്‍ഡ് ഷേര’ എന്ന ചിത്രത്തിലെ വേഷത്തിനു ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടി. രാജ്യം പത്മശ്രീ (1972), പത്മഭൂഷണ്‍ (2011) പുരസ്‌കാരങ്ങള്‍ നല്‍കി വഹീദാ റഹ്‌മാനെ ആദരിച്ചു.

Continue Reading

Trending