Connect with us

crime

എസി കോച്ചുകളില്‍ വൈദ്യുതി ഇല്ല, ടിടിഇയെ ട്രെയിനിലെ ശുചിമുറിയില്‍ പൂട്ടിയിട്ട് യാത്രക്കാര്‍

ഡല്‍ഹിയിലെ വസന്ത് വിഹാറില്‍ നിന്നും ട്രെയിന്‍ പുറപ്പെട്ടതിനു പിന്നാലെ , B1, B2 കോച്ചുകളില്‍ വൈദ്യുതിയുണ്ടായിരുന്നില്ല. എസിയും പ്രവര്‍ത്തനരഹിതമായിരുന്നു.

Published

on

ട്രെയിന്‍ കോച്ചില്‍ വൈദ്യുതി ലഭിക്കാത്തതിനെ തുടര്‍ന്ന് ക്ഷുഭിതരായ യാത്രക്കാര്‍ ടിടിഇയെ ശുചിമുറിയില്‍ പൂട്ടിയിട്ടു. വെള്ളിയാഴ്ച്ച ഡല്‍ഹിയില്‍ നിന്നും ഗാസിപൂരിലേക്ക് പുറപ്പെട്ട സുഹൈല്‍ദേവ് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിലായിരുന്നു സംഭവം.

ഡല്‍ഹിയിലെ വസന്ത് വിഹാറില്‍ നിന്നും ട്രെയിന്‍ പുറപ്പെട്ടതിനു പിന്നാലെ , B1, B2 കോച്ചുകളില്‍ വൈദ്യുതിയുണ്ടായിരുന്നില്ല. എസിയും പ്രവര്‍ത്തനരഹിതമായിരുന്നു. ഇതിനെ തുടര്‍ന്ന് ടിടിഇയോട് യാത്രക്കാര്‍ പരാതിപ്പെട്ടിരുന്നു. പിന്നാലെ, ക്ഷുഭിതരായ യാത്രക്കാര്‍ ടിടിഇയോടെ കയര്‍ക്കുകയും ശുചിമുറിയില്‍ പൂട്ടിയിടുകയുമായിരുന്നു.

ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. വീഡിയോയില്‍ ടി.ടി.ഇയോട് ശുചിമുറിക്കുള്ളിലേക്ക് കയറാന്‍ ആളുകള്‍ നിര്‍ബന്ധിക്കുന്നതും കാണാം.

ട്രെയിന്‍ തുണ്ട്‌ല ജംഗ്ഷനിലെത്തിയപ്പോഴാണ് ടിടിഇയെ രക്ഷിച്ചത്. ഇവിടെ നിന്നും എത്തിയ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ യാത്രക്കാരുമായി സംസാരിക്കുകയും പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്നും നിര്‍ദേശം നല്‍കി. എഞ്ചിനീയര്‍മാരെത്തിയാണ് കോച്ചുകളിലെ വൈദ്യുതി പുനഃസ്ഥാപിച്ചത്.

crime

ബി.ജെ.പി ഐ.ടി സെൽ മേധാവിക്കെതിരെ സ്ത്രീപീഡന ആരോപണവുമായി ആർ.എസ്.എസ് അംഗം

അമിത് മാളവ്യക്കെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ്

Published

on

ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യക്കെതിരെ സ്ത്രീപീഡന ആരോപണം. ആര്‍.എസ്.എസ് അംഗം ശാന്തനു സിന്‍ഹയാണ് ആരോപണം ഉന്നയിച്ചത്. പശ്ചിമ ബംഗാളില്‍വച്ച് മാളവ്യ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്‌തെന്നാണ് ആരോപണം.

അതേസമയം, ശാന്തനു സിന്‍ഹക്കെതിരെ മാനനഷ്ടത്തിന് പത്ത് കോടി ആവശ്യപ്പെട്ട് അമിത് മാളവ്യ വക്കീല്‍ നോട്ടീസയച്ചു. സിന്‍ഹ മാപ്പ് പറയണമെന്നും തെറ്റായ പോസ്റ്റ് പിന്‍വലിക്കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടു. അമിത് മാളവ്യക്കെതിരെ ബി.ജെ.പി ഉടന്‍ നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റ് പറഞ്ഞു.

‘ബി.ജെ.പി നേതാവ് രാഹുല്‍ സിന്‍ഹയുമായി ബന്ധമുള്ള ആര്‍.എസ്.എസ് അംഗം ശാന്തനു സിന്‍ഹയാണ് അമിത് മാളവ്യക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. അയാള്‍ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുകയാണ്. പഞ്ചനക്ഷത്ര ഓഫിസുകളില്‍ മാത്രമല്ല, പശ്ചിമ ബംഗാളിലെ ബി.ജെ.പി ഓഫീസുകളിലും ചൂഷണം നടക്കുന്നു.

ഞങ്ങള്‍ ബി.ജെ.പിയോട് ഒരു കാര്യം ആവശ്യപ്പെടുകയാണ്, സ?്ര്തീകള്‍ക്ക് നീതി വേണം. മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞ് 24 മണിക്കൂറിനുള്ളില്‍ ?ബി.ജെ.പി ഐ.ടി സെല്‍ മേധാവിക്കെതിരെ ഗുരുതര ആരോപണമാണ് ഉയര്‍ന്നിട്ടുള്ളത്. അദ്ദേഹത്തെ ഐ.ടി സെല്‍ അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയില്ലെങ്കില്‍ സത്യസന്ധമായ അന്വേഷണം നടക്കില്ല’ -സുപ്രിയ ശ്രീനേറ്റ് കൂട്ടിച്ചേര്‍ത്തു.

 

Continue Reading

crime

അവയവ കച്ചവടത്തിനായി മനുഷ്യക്കടത്ത്: ഹൈദരാബാദ് റാക്കറ്റിലെ മുഖ്യകണ്ണി പിടിയിൽ

പ്രതിയെ ആലുവയിലേക്ക് എത്തിച്ചിട്ടുണ്ട്. ഹൈദരാബാദും ബെം​ഗളൂരും ചെന്നൈയും കേന്ദ്രീകരിച്ച് അന്വേഷണം പുരോ​ഗമിക്കുന്നതിനിടെയാണ് മുഖ്യപ്രതി പിടിയിലായത്.

Published

on

കൊച്ചി അവയവക്കടത്ത് കേസിൽ മുഖ്യ പ്രതി പിടിയിൽ. ഹൈദരാബാദിൽ‌ നിന്നാണ് കേസിലെ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തത്. സബിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രധാനപ്രതിയെ പിടികൂടിയത്. പ്രതിയെ ആലുവയിലേക്ക് എത്തിച്ചിട്ടുണ്ട്. ഹൈദരാബാദും ബെം​ഗളൂരും ചെന്നൈയും കേന്ദ്രീകരിച്ച് അന്വേഷണം പുരോ​ഗമിക്കുന്നതിനിടെയാണ് മുഖ്യപ്രതി പിടിയിലായത്.

ഹൈദ​രാബാദ് സ്വദേശിയാണ് പിടിയിലായിരിക്കുന്നത്. നേരത്തെ കേസുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ നാല് പ്രതികളുണ്ടെന്നാണ് പൊലീസ് കണക്കാക്കുന്നത്. നാലാമത്തെ പ്രതിയായി കണക്കാക്കുന്നത് കൊച്ചി സ്വദേശിയായ മധുവാണ്. ഇയാൾ നിലവിൽ ഇറാനിലാണ്. മധുവിനെ കേരളത്തിലെത്തിക്കാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്.

സബിത്ത് നാസറിന്റെ നേതൃത്വത്തിലായിരുന്നു ആളുകളെ വിദേശത്തേക്ക് കടത്തിയത്. അവയവ കടത്ത് നടത്തിയവരിൽ ഭൂരിഭാഗവും ബെംഗളൂരു, ഹൈദരാബാദ് നഗരങ്ങളിലെ യുവാക്കൾ ആണെന്ന് സബിത് നാസർ പൊലീസിനോട് സമ്മതിച്ചിരുന്നു. അവയവക്കടത്തിലെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്തത് സജിത്തായിരുന്നു.

Continue Reading

crime

മതഗ്രന്ഥത്തിന്റെ പേജുകള്‍ കീറിയെന്ന് ആരോപണം; പഞ്ചാബില്‍ 19കാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

ബാണ്ട്ല ഗ്രാമത്തിലെ ഗുരുദ്വാര ബാബ ബിർ സിങ്ങിൽ വെച്ചാണ് സംഭവമുണ്ടായത്.

Published

on

സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബിന്റെ പേജുകൾ കീറിയെന്നാരോപിച്ച് 19കാരനെ തല്ലിക്കൊന്നു. പഞ്ചാബിലെ ​ഫെറോസിപൂരിലെ ഗുരുദ്വാരയിലാണ് സംഭവം.

ബാണ്ട്ല ഗ്രാമത്തിലെ ഗുരുദ്വാര ബാബ ബിർ സിങ്ങിൽ വെച്ചാണ് സംഭവമുണ്ടായത്. ബാക്ഷിഷ് സിങ് എന്ന 19കാരനെയാണ് മതഗ്രന്ഥം കീറിയെന്ന് ആരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊന്നതെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് സുഖ്‍വീന്ദർ സിങ് പറഞ്ഞു. തന്റെ മകന് മാനസികാസ്വാസ്ഥ്യമുണ്ടെന്നും രണ്ട് വർഷമായി ചികിത്സയിലാണെന്നും ബാക്ഷിഷിന്റെ പിതാവ് ലഖ്‍വീന്ദർ സിങ് പറഞ്ഞു. തന്റെ മകനെ കൊലപ്പെടുത്തിയവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മതഗ്രന്ഥം കീറിയതിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ബാക്ഷിഷിനെ ഗ്രാമവാസികൾ പിടികൂടിയെന്നാണ് റിപ്പോർട്ട്. തുടർന്ന് സംഭവമറിഞ്ഞ് കൂടുതൽ ആളുകൾ ഗുരുദ്വാരയിലേക്ക് എത്തുകയും ബാക്ഷിഷിനെ തല്ലികൊല്ലുകയുമായിരുന്നു.

കൈകൾ ബന്ധിക്കപ്പെട്ട് ചോരയൊലിപ്പിച്ച നിലയിൽ കിടക്കുന്ന ഇയാളുടെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ബാക്ഷിഷിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്തെ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ഡി.സി.പി അറിയിച്ചു.

Continue Reading

Trending