തിരുവനന്തപുരം: ചാലയില്‍ സാധനം വാങ്ങാന്‍ പോയ പെരുമാതുറ സ്വദേശിയെ കാണാതായതായി പരാതി. പെരുമാതുറ സ്വദേശി ഇടപ്പള്ളി മസ്ജിദിന് സമീപം തെരുവില്‍ വീട്ടില്‍ സുള്‍ഫിക്കര്‍ (49) നെയാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ കാണാതായതായി കഠിനംകുളം പോലീസില്‍ പരാതി ലഭിച്ചത്.
വീട്ടില്‍ തന്നെ നടത്തിയിരുന്ന ചെറിയ പെട്ടിക്കടയിലേക്ക് സാധനം വാങ്ങാനായി ചാലയില്‍ എത്തിയ ശേഷം കാണാതാവുകയായിരുന്നു എന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

കോവിഡുമായി ബന്ധപ്പെട്ട് പെരുമാതുറയില്‍ നിന്നുള്ള ബസ്സ് സര്‍വീസ് നിര്‍ത്തി വച്ചിരിക്കുന്നതിനാല്‍ ചിറയിന്‍കീഴില്‍ പോയി അവിടെ നിന്ന് ആറ്റിങ്ങല്‍ വഴിയാണ് ഇദ്ദേഹം ചാലയില്‍ എത്തിയത്. കടയിലേക്കുള്ള സാധനം വാങ്ങിയ ശേഷം രാവിലെ പതിനൊന്നരയോടെ വീട്ടിലേക്ക് വിളിച്ചിരുന്നു. അതിന് ശേഷമാണ് യാതൊരു വിവരവും ലഭിക്കാതായത്. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം കഠിനംകുളം സ്റ്റേഷനില്‍ ഇത് സംബന്ധിച്ച് വീട്ടുകാര്‍ പരാതി നല്‍കിയത്. ഹൃദ്രോഗമുള്ള ആളായതിനാല്‍ മെഡിക്കല്‍ കോളേജിലും ജനറല്‍ ആശുപത്രിയിലും ബന്ധുക്കള്‍ അന്വേഷിച്ചിരുന്നു.

അവിടെയൊന്നും ഇങ്ങനെ ഒരാളെ അഡ്മിറ്റ് ചെയ്തതായി വിവരമില്ല. കാണാതാവുമ്പോള്‍
വെള്ളയില്‍ കറുത്ത പുള്ളിയുള്ള ഷര്‍ട്ടും മുണ്ടുമായിരുന്നു ധരിച്ചിരുന്നത്. 5 അടി ഉയരവും മെലിഞ്ഞ പ്രകൃതക്കാരനുമാണ്. കാണാതാവുമ്പോള്‍ 96333 26496 എന്ന മൊബൈല്‍ നമ്പരാണ് ഉപയോഗിച്ചിരുന്നത്. ഭാര്യയും നാലു മക്കളുമടങ്ങുന്ന കുടുംബം
സുള്‍ഫിക്കറിനെ കണ്ടെത്തുവാനുള്ള നെട്ടോട്ടത്തിലാണ്. നാട്ടുകാരും സന്നദ്ധ പ്രവര്‍ത്തകരും സമൂഹ മാധ്യമങ്ങളിലടക്കം വിവരം പങ്കു വെച്ച് അന്വേഷണത്തിലാണ്. വിവരം ലഭിക്കുന്നവര്‍ 77367 58882,89211 94678 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.