തൃശൂര്‍: തൃശൂരില്‍ പോക്‌സോ കേസ് പ്രതിയായ യുവാവിനെ വെട്ടിക്കൊന്നു. എളനാട് സ്വദേശി സതീഷ് (38) എന്ന കുട്ടപ്പന്‍ ആണ് കൊല്ലപ്പെട്ടത്. ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഇയാള്‍.

ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ചേലക്കര പോലീസ് അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങള്‍ വ്യക്തമല്ല.

ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജയിലിലായിരുന്ന സതീഷ് രണ്ട് മാസത്തെ പരോളില്‍ പുറത്തിറങ്ങിയതായിരുന്നു.