Connect with us

News

ഇന്ന് സൂപ്പര്‍ സണ്‍ഡേ; മാഞ്ചസ്റ്റര്‍ സിറ്റിയും ആഴ്സനലും കളത്തില്‍

ഇന്ത്യന്‍ സമയം വൈകീട്ട് 6-30 നാണ് സിറ്റി-എവര്‍ട്ടണ്‍ പോരാട്ടമെങ്കില്‍ രാത്രി ഒമ്പതിനാണ് ആഴ്സനല്‍ മൈതാനത്ത്.

Published

on

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ഇന്ന് സൂപ്പര്‍ സണ്‍ഡേ. ഒന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ സിറ്റിയും രണ്ടാം സ്ഥാനക്കാരായ ആഴ്സനലും ഇന്ന് കളത്തിലുണ്ട്. എവേ പോരാട്ടത്തില്‍ ശക്തരായ എവര്‍ട്ടണാണ് സിറ്റിയുടെ പ്രതിയോഗികള്‍. ആഴ്സനല്‍ സ്വന്തം വേദിയില്‍ ബ്രൈട്ടണുമായി കളിക്കുമ്പോള്‍ ആദ്യ മല്‍സരം ബ്രെന്‍ഡ്ഫോര്‍ഡും വെസ്റ്റ്ഹാം യുനൈറ്റഡും തമ്മിലാണ്. ഇന്ത്യന്‍ സമയം വൈകീട്ട് 6-30 നാണ് സിറ്റി-എവര്‍ട്ടണ്‍ പോരാട്ടമെങ്കില്‍ രാത്രി ഒമ്പതിനാണ് ആഴ്സനല്‍ മൈതാനത്ത്. 34 മല്‍സരങ്ങളില്‍ നിന്ന് 81 പോയന്റാണ് സിറ്റിക്ക്. 35 കളികളില്‍ 81 ആണ് ആഴ്സനലിന്റെ സമ്പാദ്യം.

ഇന്നലെ നടന്ന മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വോള്‍വറിനെ പരാജയപ്പെടുത്തി നാലാം സ്ഥാനം നിലനിര്‍ത്തി. അതേ സമയം മൂന്നാം സ്ഥാനത്തുള്ള ന്യൂകാസിലിന് തിരിച്ചടിയേറ്റു. ലീഡ്സ് യുനൈറ്റഡുമായുള്ള മല്‍സരത്തിലവര്‍ 2-2 സമനില വഴങ്ങി. ടോട്ടനത്തിനും ആഘാതമേറ്റു. അവര്‍ ആസ്റ്റണ്‍വില്ലയോട് 1-2 ന് തകര്‍ന്നു. ചെല്‍സിക്ക് തോല്‍വി ഒഴിവാക്കാനായത് ആശ്വാസം. നോട്ടിങ്ഹാം ഫോറസ്റ്റിനെതിരെ ചെല്‍സി 2-2 ല്‍ നിയന്ത്രിക്കപ്പെട്ടു. സതാംപ്ടണെതിരെ ഫുള്‍ഹാം രണ്ട് ഗോളിന് ജയിച്ചു.

kerala

കോഴിക്കോട് മെഡിക്കല്‍ കോളേജിലുണ്ടായ തീപിടിത്തം; കെട്ടിട നിര്‍മാണത്തില്‍ ഗുരുതര പിഴവുകളുണ്ടായതായി കണ്ടെത്തല്‍

കെട്ടിടത്തില്‍ 77 നിര്‍മാണ പിഴവുകളാണ് കണ്ടെത്തിയിരിക്കുന്നത്.

Published

on

കോഴിക്കോട് മെഡിക്കല്‍ കോളേജിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടില്‍ കെട്ടിട നിര്‍മാണത്തില്‍ ഗുരുതര പിഴവുകളുണ്ടായതായി കണ്ടെത്തല്‍. PWD ഇലക്ടിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണഅ കണ്ടെത്തല്‍.

കെട്ടിടത്തില്‍ 77 നിര്‍മാണ പിഴവുകളാണ് കണ്ടെത്തിയിരിക്കുന്നത്. യുപിഎസ്, ബാറ്ററികള്‍, സ്വിച്ചുകള്‍ എന്നിവ സ്ഥാപിക്കുന്നതില്‍ പിഴവുണ്ടായി. തീ നിയന്ത്രിക്കുന്നതിന് സ്ഥാപിച്ച ഫയര്‍ ഡാംപര്‍ പ്രവര്‍ത്തിച്ചിരുന്നില്ല.

Continue Reading

kerala

സ്വര്‍ണവിലയില്‍ നേരിയ വര്‍ധന

കഴിഞ്ഞ ദിവസം ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞിരുന്നു. 9,000 രൂപ, 72,000 രൂപ എന്നിങ്ങനെയായിരുന്നു വില.

Published

on

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കൂടി. ഇതോടെ ഗ്രാമിന് 9020 രൂപയും പവന് 72,160 രൂപയുമായി ഉയര്‍ന്നു. കഴിഞ്ഞ ദിവസം ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞിരുന്നു. 9,000 രൂപ, 72,000 രൂപ എന്നിങ്ങനെയായിരുന്നു വില.

തിങ്കളാഴ്ച സ്വര്‍ണവില വര്‍ധിച്ചിരുന്നു. ഗ്രാമിന് 50 രൂപയുടെയും പവന് 400 രൂപയുടെയും വര്‍ധനയാണ് ഉണ്ടായത്. 9060 രൂപയായാണ് കൂടിയത്. പവന്റെ വില 72,480 രൂപയായിരുന്നു.

Continue Reading

india

ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്

റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തി.

Published

on

ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തി. ഇന്ന് രാവിലെ 9.05 കൂടിയാണ് ഭൂചലനം ഉണ്ടായത്. ഹരിയാനയിലെ ഝഝറിലാണ് പ്രഭവകേന്ദ്രമെന്ന് അധികൃതര്‍ അറിയിച്ചു.

Continue Reading

Trending